Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

14കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തശേഷം ഇസ്ലാമിലേക്ക് മതം മാറ്റി; തുടർന്ന് വിവാഹം ചെയ്തായി പ്രഖ്യാപനം; ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പോൾ തട്ടിക്കൊണ്ടുപോയവന് വിട്ടുകൊടുക്കാൻ വിധി; വർധിക്കുന്ന മതംമാറ്റ ബലാൽസംഗങ്ങളിൽ ഭീതിയോടെ പാക് ന്യൂനപക്ഷങ്ങൾ; മലാലക്കു ശേഷം ലോകത്തിന്റെ നൊമ്പരമായി പാക് പെൺകുട്ടി മരിയയും

14കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തശേഷം ഇസ്ലാമിലേക്ക് മതം മാറ്റി; തുടർന്ന് വിവാഹം ചെയ്തായി പ്രഖ്യാപനം; ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പോൾ തട്ടിക്കൊണ്ടുപോയവന് വിട്ടുകൊടുക്കാൻ വിധി; വർധിക്കുന്ന മതംമാറ്റ ബലാൽസംഗങ്ങളിൽ ഭീതിയോടെ പാക് ന്യൂനപക്ഷങ്ങൾ; മലാലക്കു ശേഷം ലോകത്തിന്റെ നൊമ്പരമായി പാക് പെൺകുട്ടി മരിയയും

എം മാധവദാസ്

താലിബാൻ നിഷേധിച്ച വിദ്യാഭ്യാസ അവകാശങ്ങൾ ലോകത്തെ അറിയിച്ചതിന്റെ പേരിൽ ഭീകരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മലാല യൂസുഫ് സായ് ഒരിക്കൽ ലോകത്തിന്റെ നൊമ്പരമായിരുന്നു. ലോക മനസാക്ഷിയെ നടുക്കിയ ആ സംഭവത്തെത്തുടർന്നുണ്ടായ കാമ്പയിൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവ് എന്ന നിലയിലേക്കുവരെ മലാലയുടെ ജീവിതത്തെ മാറ്റിമറിച്ചു. സമാനതകൾ ഇല്ലാത്ത അതിജീവനത്തിന്റെ കഥയായിരുന്നു മലാലയുടേത്. അവിടെ പ്രതി താലിബാൻ ആണെന്നെങ്കിലും വെക്കാം. പക്ഷേ ഇംറാൻഖാൻ ഭരിക്കുന്ന ജനാധിപത്യ പാക്കിസ്ഥാനിൽ ഇപ്പോൾ മറ്റൊരു പെൺകുട്ടിയും ലോകത്തിന്റെ നൊമ്പരമാവുകയാണ്. അതാണ് മതംമാറ്റ ബലാൽസംഗത്തിന് ഇരയായ 14കാരി മരിയ ഷഹബാസ് എന്ന ക്രിസ്ത്യൻ പെൺകുട്ടി.

പഠിക്കാൻ മിടുക്കിയ ഈ കുട്ടിയുടെ എല്ലാ സ്വപ്നങ്ങളും തകർന്നത് പാക് മതമൗലിക വാദികളുടെ മുന്നിലാണ്. ഈ കുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തശേഷം മതം മാറ്റി ഭാര്യയാക്കുകയായിരുന്നു. ഇത് ലാഹോർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് അമ്പരപ്പിക്കുന്ന വിധിയാണ്. അവൾ ഇപ്പോൾ ഭാര്യയാണെന്നും, തട്ടിക്കൊണ്ടുപോയ ഭർത്താവിനൊപ്പം ജീവിക്കണം എന്ന, ഖാപ് പഞ്ചായത്തുകളെ നാണിപ്പിക്കുന്ന വിധിയാണ് ലാഹോർ കോടതയിയിൽ നിന്നും ഉണ്ടായത്. അതുകൊണ്ടുതന്നെ കോടതി വിധിക്കെതിരെയും കുട്ടിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ലോക വ്യാപകമായി കാമ്പയിൻ തുടങ്ങിയിരിക്കയാണ്. ചില ക്രിസത്യൻ സംഘടനകൾ തുടങ്ങിയ കാമ്പയിൽ ലോക മെമ്പാടുമുള്ള മനുഷ്യവകാശ പ്രവർത്തകർ ഏറ്റെടുത്തിരിക്കയാണ്. ഈ കൊച്ചുകേരളത്തിൽപോലും മരിയ ഷഹബാസിന് നീതിക്കായുള്ള കാമ്പയിൽ നടക്കുന്നുണ്ട്. പക്ഷേ മലാലയെ അനുകൂലിച്ച നല്ലൊരു ശതമാനം ആളുകളും ഇപ്പോൾ കേരളത്തിൽ അടക്കം നിശബ്ദരാണ്. പ്രശ്നം മതം തന്നെ. പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളും ഭയക്കുന്നതും അവിടുത്തെ ഭൂരിപക്ഷ മതത്തെയാണ്. ഏത് നിമിഷവും എടുത്ത് പ്രയോഗിക്കാവുന്ന മതനിന്ദാകുറ്റവും, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് മതം മാറ്റുന്ന (convertion rapes) രീതി അവിടെ വ്യാപകമാവുകയാണ്.

തീർത്തും രണ്ടാതരം പൗരന്മ്മാരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ടവാരാണ് പാക് ന്യൂനപക്ഷങ്ങൾ. ആസിയാബീവികേസിനും, മറിയം മുഷ്താക്ക് കേസിനും മഹകുമാരി കേസിനും പിന്നാലെ പാക്കിസ്ഥാനിൽ വൻ വിവാദമായിരിക്കയാണ് മരിയ ഷഹബാസ് കേസും. പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ അടക്കമുള്ളവർ ഇത്തരം അതിക്രമങ്ങക്കെതിരെ പലവട്ടം പ്രതികരിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ഇപ്പോൾ ന്യുനപക്ഷ മന്ത്രാലയവും ഉണ്ട്. പക്ഷേ മതമൗലികവാദികളുടെ സമ്മർദത്തിനുമുന്നിൽ ഇവയെല്ലാം ആവിയാവുകയാണ്.

തട്ടിക്കൊണ്ടുപോയത് തോക്കുചൂണ്ടി ആകാശത്തേക്ക് വെടിയുതിർത്ത്

പാക്കിസ്ഥാനിൽ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വളരെ കൂടുതലാണ്. നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയും അവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയും നിർബന്ധപൂർവം വിവാഹം കഴിപ്പിക്കുകയും ചെയ്യുന്ന കേസുകളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇത്തരം ദാരുണമായ അനുഭവമാണ് മരിയ ഷഹബാസിനും ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് മരിയ യുടെ ജീവിതത്തിലെ കറുത്തദിവസം തുടങ്ങുന്നത്. പർവേശ് മസിഹ്, യൂനസ് മാസിഹ്, നയീം മാസിഹ് എന്നീ മൂന്ന് പേർ ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവർ, ആകാശത്തേക്ക് നിരവധി വട്ടം വെടിയുതിർത്തതായും ദൃക്സാക്ഷികൾ പറയുന്നു.

വിവരമറിഞ്ഞ മാതാപിതാക്ക മരിയയെ കണ്ടെത്താനും തിരികെ കിട്ടാനും കയറിയിറങ്ങാത്ത അധികാര സ്ഥാനങ്ങളില്ല. ഒരു കാര്യവുമുണ്ടായില്ല. പ്രതിയുടെ തടവിലുള്ള മകളെ വിട്ടു കിട്ടണമെന്ന മാതാപിതാക്കളു ടെ പരാതി ഫൈസലാബാദ് ജില്ല സെഷൻസ് കോടതിയിലെത്തി. മരിയയെ താൻ വിവാഹം കഴിച്ചെന്നും അവൾ ഇതിനകം മതം മാറിയെന്നും അതുകാണി ഭാര്യയെ കൂടെ താമസിപ്പിക്കുന്നത് തട്ടിക്കൊണ്ടു പോകലോ തടവിൽ പാർപ്പിക്കലോ അല്ലെന്നുമുള്ള കെട്ടിച്ചമച്ച തെളിവുകൾ അയാൾ കൊടതിയുടെ മുന്നിലെത്തിച്ചു. മാത്രമല്ല പെൺകുട്ടിക്കു 18 വയസായെന്നു സ്ഥാപിക്കുന്ന സർട്ടിഫിക്കറ്റുമെത്തി. എന്നാൽ സർട്ടിഫിക്കറ്റിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അതിൽ പേരുള്ള മുസ്ലിം പുരോഹിതൻ കോടതയിൽ വ്യക്തമാക്കി.

മരിയയ്ക്കു 14 വയസാണു പ്രായമെന്നു തെളിയിക്കുന്ന യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് മാതാപിതാക്കളും ഹാജരാക്കി. ജൂലൈ 10ന് ജഡ്ജി റാണാ മാസൂദ് മരിയയെ നായകന്റെ വിട്ടിൽ നിന്നു മോചിപ്പിച്ച് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാൻ ഉത്തരവിട്ടു. പിന്നാലെ കേസ് ലാഹോർ ഹൈക്കോടതിയിലുമെത്തി. ഓഗസ്റ്റ് നാലിന് ഹൈക്കോടതി വിധി വന്നു. മരിയ മതം മാറി മുസ്ലീമായതിനാൽ തട്ടിക്കൊണ്ടുേപായ യൂനുസിന്റെ ഭാര്യയായി അംഗീകരിച്ചിരിക്കുന്നു.പ്രതി സമർപ്പിച്ച കള്ള സർട്ടിഫിക്കറ്റുകളെല്ലാം കോടതി അംഗീകരിച്ചു കൊടുത്ത ശേഷമാണ് വിധി. 'ആരാണാ തട്ടിക്കൊണ്ടുപോയത് അയാൾ ക്കൊപ്പം പോയി ജീവിച്ചുകൊള്ളാൻ.' വിധികേട്ട് നെഞ്ചുപൊട്ടിക്കരയുന്ന പെൺ കുഞ്ഞിന് ജഡ്ജി രാജാ മുഹമ്മദ് സാഹിദ് അബ്ബാസി ഒരുപദേശവും കൊടുത്തു. 'ഇനിയൊരു നല്ല ഭാര്യയായിരിക്കുക' എന്ന്.

മരിയ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും സ്‌കൂൾ രേഖകളും പരിശോധിച്ചെങ്കിലും കോടതി ഇതൊന്നും കണക്കിലെടുത്തില്ല. കോടതി വിധി വന്നതോടെ പെൺകുട്ടി ദുഃഖിതയായിരുന്നുവെന്നും മനസ്സ് തുറന്ന് സംസാരിക്കുവാൻ ഭയമാണെന്നും തന്റെ കുടുംബത്തിന്റെ സുരക്ഷ ഓർത്താണ് പെൺകുട്ടിക്ക് ഭയമെന്നും ഒരു ദൃക്‌സാക്ഷി വ്യക്തമാക്കി. കോടതി വിധികൂടി പ്രതികൂലമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രതിഷേധങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ പേജിൽ അടക്കം നിരവധിയാളുകളാണ് പരാതിയുമായി വന്നിരിക്കുന്നത്.

മതത്തിന് മുന്നിൽ നിയമത്തിന് പുല്ലുവില

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി ക്കൊണ്ടുപോകുക, നിർബന്ധിച്ചു മതം മാറ്റുക, വിവാഹം കഴിച്ചെന്നും പ്രായപൂർത്തിയായെന്നും കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കുക, ഇതൊക്കെ ചെയ്ത ക്രിമിനലിന്റെ പക്ഷത്ത് കോടതിയും നില്ക്കുക. കോടതിമുറിയിൽ പേടിച്ചു കരയുന്ന കുഞ്ഞിനോട് പ്രതിയുടെ നല്ല ഭാര്യയായിരിക്കാൻ ഉപദേശിക്കുന്ന ജഡ്ജി !, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനിൽ ഇതൊരു അസാധാരണ സംഭവമല്ല.

ഇത്തരം 'നല്ല ഭാര്യമാർ' നിരവധിയുണ്ട് പാക്കിസ്ഥാനിൽ. ആയിരക്കണക്കിനു ക്രിസ്ത്യൻ-ഹി ന്ദു പെൺകുട്ടികൾ ഇങ്ങനെ മുസ്ലിം പുരുഷ ന്മാരുടെ ഭാര്യമാരായി നരക ജീവിതം നയിക്കുന്നുണ്ട്. 'ദി മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് പാക്കിസ്ഥാൻ എന്ന സംഘടനയുടെ 2014 ലെ പഠനം പറയുന്നത് , പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെ ആയിരത്തോളം ഹിന്ദു- കിസ്ത്യൻ സ്ത്രീകളെ ഓരോ വർഷവും തട്ടി ക്കൊ ണ്ടുപോകുകയും തടവിൽ പാർപ്പിക്കുകയും മതം മാറ്റി ഭാര്യമാരാക്കുകയും ചെയ്യുന്നു ണ്ടെന്നാണ്. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള കേസുകളിലൊക്കെ മതം കലർത്തുന്നതോടെ ഇര നിസഹായാവസ്ഥയിലാകുകയും ചെയ്യും. ഏതു കുറ്റകൃത്യവും ചെയ്ത ശേഷം ദൈവ ദൂഷണമെന്നാ മതനിന്ദയൊന്നാ ഉള്ള വകുപ്പു കൂടി ഇരയുടെ തലയിൽ വച്ചു കെട്ടിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. ഇനി ഏതെങ്കിലും കാരണവശാൽ അത്യപൂർവമായി കോടതി കനിഞ്ഞാലും ന്യൂനപക്ഷങ്ങൾക്കു രക്ഷയില്ല. കാരണം പുറത്തിറങ്ങുന്നവർ ജീവനോടെ ഇരിക്കാമെന്നു കരുതേണ്ടതില്ല.

പാക്കിസ്ഥാനിലെ ഇസ്ലാമിക ഭരണത്തെക്കുറിച്ച് നാറിയാവുന്നവർക്ക് ജഡ്ജിയുടെ പെരുമാറ്റത്തിൽ അസാധാരണമായി ഒന്നും തോന്നിയില്ലെങ്കിലും മരിയയുടെ വക്കിൽ വീൽ താഹിർ പറഞ്ഞത്, ഈ വിധി അവിശ്വസനീയം എന്നാണ്. സമർപ്പിച്ച രേഖകളൊക്കെ ശക്തമായിരുന്നെങ്കിലും ഇന്നു നാം കണ്ടതാണ് ഇസ്ലാമിക നീതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം, പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിവാഹപ്രായം 16 വയസാണെന്നിരിക്കെയാണ് വെറുമൊരു സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ഒരു ക്രിമിന ലിന് 14 വയസുള്ള കിസ്ത്യൻ പെൺകുട്ടിയെ നിർഭയം തട്ടിക്കൊണ്ടു പോകാനായത്.

മരിയയുടെ മാതാപിതാക്കൾ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നാണ് പറഞ്ഞത്. പക്ഷേ,മരിയയുടെ ജീവിതത്തിൽ ഇനിയൊരിക്കലും ഒരു മടങ്ങിവരവ് ഉണ്ടാകാനിടയില്ല. ആയിരക്കണക്കിനു മരിയമാരാണ് ഇങ്ങ നെ മുസ്ലിം മൗലികവാദികളുടെ ഒന്നിലേറെ ഭാര്യമാർക്കൊപ്പം അടിമജീവിതം നയിക്കേണ്ടി വരുന്നത്. ന്യൂനപക്ഷാവകാശവും ന്യൂനപക്ഷ ങ്ങൾക്കുള്ള മനുഷ്യാവകാശവുമൊക്കെ വെറുമൊരു ഫലിതമായി മാറുന്ന രാജ്യം. കേസുമായി മുന്നാട്ടുപോകരുതെന്ന ഭീഷണിയും മരിയയുടെ മാതാ പിതാക്കൾക്കു കിട്ടിക്കഴിഞ്ഞു. തങ്ങൾ ഓമനിച്ചു വളർത്തിയ പെൺ കുഞ്ഞ് കരഞ്ഞുകൊണ്ട് ഒരു ക്രിമിനലിന്റെ കൂടെ പോകുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നിസഹായാവസ്ഥയേക്കാൾ വലുതായി മറ്റെന്തുണ്ട്? ഹ്യദയാഘാതത്തെതുടർന്ന് മരിയുടെ അമ്മ ആശുപ്രതിയിലായെന്നുമുണ്ട് റിപ്പോർട്ടുകളുണ്ട്.

ന്യൂനപക്ഷ സ്ത്രീകൾ ലൈംഗിക അടിമകൾ

ഇങ്ങനെ ബലാൽസംഗത്തിലൂടെ മതം മാറ്റിയെടുക്കുന്ന സ്ത്രീകളെ ലൈംഗിക അടിമകളാണ് പലപ്പോഴും ഉപയോിക്കുന്നത്. അവൾ സ്ഥലത്തെ പ്രമാണിയുടെ മൂന്നാമത്തെയോ നാലമത്തെയോ ഭാര്യയായി മാറുന്നു. പാക്കിസഥാനിലെ സിന്ധ് പ്രവിശ്യയിൽ വ്യാപകമായി നടക്കുന്ന ഈ അക്രമം സിന്ധ് മതംമാറ്റ ബലാൽസംഗങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.സഹികെട്ട് തങ്ങളുടെ മാനം രക്ഷിക്കാൻ കൂടിയാണ്, പാക്കിസ്ഥാനിൽനിന്ന് ഹിന്ദുക്കൾ അടക്കമുള്ള ന്യുനപക്ഷങ്ങൾ എങ്ങനെയെങ്കിലും അതിർത്തികടന്ന് ഇന്ത്യയിലെത്തി അഭയാർഥികളായി ജീവിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഇതുതന്നെയാണെന്നാണ് റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ് എന്ന സംഘടനയുടെ പഠന റിപ്പോർട്ട് പറയുന്നത്. പാക്കിസ്ഥാനിൽ അമുസ്ലിം സ്ത്രീകൾപോലും അക്രമവും മതിനന്ദാകുറ്റവും ഭയന്ന് മുസ്ലിം പേരുകളാണ് ഉപയോഗിക്കാറുള്ളയ്.

ഇതിനെല്ലാം കാരണം മതമൗലിക വാദികൾ തന്നെയാണെന്നാണ് ഇക്കാര്യം പഠിച്ച് ലണ്ടനിലെ മാധ്യമ പ്രവർത്തകൻ ഹാരിസ് ഇബ്രാഹിമിനെപ്പോലുള്ളവ പറയുന്നത്. ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ ഇവിടെ വ്യാപകമായി പ്രചരിക്കുന്നുണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല എങ്ങനെയും മതത്തിലേക്ക് ആളെ കൂട്ടുന്നത് ഒരു പുണ്യ പ്രവർത്തിയായി പാക്കിസ്ഥാനിലെ ഒരു വിഭാഗം മത പുരോഹിതകർ പ്രചരിപ്പിക്കുന്നു. 'ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തടവിലാക്കുന്നു. പിന്നെ ഇസ്ലാമിലേക്ക് മതം മാറി അവരുടെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാായി ജീവിക്കയല്ലാതെ ഇവർക്ക് യാതൊരു പോംവഴിയുമില്ല.. പീഡനത്തിനിരയായി അച്ഛനാരെന്നറിയാത്ത കുട്ടികളുമായി ജീവിക്കുന്ന നൂറുകണക്കിന് ന്യുനപക്ഷ സ്ത്രീകൾ നിരവധിയാണ്.'- ഹാരിസ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇത് എഴുതതിന് ഹാരിസിനെ മതവിരുദ്ധനാക്കുകയാണ് പാക് പത്രങ്ങൾ ചെയ്തത്.

യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം നടത്തിയ അന്വേഷണത്തിൽ 76 ശതമാനം ന്യൂനപക്ഷ സ്ത്രീകൾ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി കണ്ടെത്തിയിരുന്നു. പെൺമക്കളുടെ മാനം കാക്കാനാണ് വയസ്സുകാലത്ത് അമ്മമാരുടെ പലായനമെന്ന് ആറ് പതിറ്റാണ്ടിലേറെയുള്ള പാക്കിസ്ഥാനിലെ ജീവിതകണ്ട് മൻദീപ് പറയുന്നു.എട്ടു വർഷം മുൻപ് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അസീനക്ക് പാക്കിസ്ഥാൻ ഉപേക്ഷിക്കേണ്ടി വന്നത്. സ്വന്തം അനുഭവങ്ങളിൽ നിന്നാണ് അസീന സംസാരിച്ച് തുടങ്ങിയത്. 'അസീനയെന്ന മുസ്ലിം ചുവയുള്ള പേര് എന്നെ പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോഴൊക്കെ അച്ഛൻ പേര് ഉച്ചത്തിൽ വിളിക്കും. മുസ്ലിമാണെന്ന് കരുതി അക്രമികൾ വെറുതെവിടും'.- ബിബിസിക്ക് നൽകയില അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

സ്‌കുളുകളിലും തങ്ങളുടെ കുട്ടികൾ സ്‌കൂളുകളിൽ വർഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ മാതാപിതാക്കൾ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ നിർബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി കത്തോലിക്ക ബിഷപ്പ് തന്നെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസൺ ഷുക്കാർഡിനാണ് ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് (എ.സി.എൻ) നു നൽകിയ അഭിമുഖത്തിൽ മൂന്നുവർഷം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളിൽ പോലും പ്രകടമായ മതവർഗ്ഗീയതയും, ക്രിസ്ത്യൻ വിരുദ്ധതയുമാണ് ക്രിസ്ത്യൻ മാതാപിതാക്കളെ തങ്ങളുടെ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാലയങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ട ക്രിസ്ത്യൻ കുട്ടികൾ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മെഹുകുമാരിയെയും മതംമാറ്റിയത് സമാനമായി

മെഹക് കുമാരി എന്ന ഹിന്ദു പെൺകുട്ടി ഈ വർഷം തുടക്കത്തിൽ ലോകത്തിന്റെ നൊമ്പരമായിരുന്നു. സിന്ധ്് പ്രവിശ്യയിലെ ജക്കോബബാദിലെ 9ാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാർത്ഥിയെ ജനുവരി 15 ന് ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നൂ. കുട്ടിയുടെ പിതാവും മാതാവും ഉടൻ തന്നെ പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് കാണുന്നത്് മെഹക് കുമാരിയുടെ ഒരു വീഡിയോ ആയിരുന്നു. മുസ്ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം ഭർത്താവായി സ്വീകരിച്ചതാണെന്ന് വീഡിയോയിൽ മെഹക് കുമാരി വ്യക്തമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇതു മാറ്റിപ്പറഞ്ഞ് കുട്ടി രംഗത്തെത്തി. നിർബന്ധപൂർവം തന്നെ ഇസ്ലാമിലേക്ക് മതംമാറ്റിയെന്നും ഹിന്ദു മതത്തിലേക്ക് തിരികെ പോകണമെന്നും മെഹക് ആവശ്യപ്പെട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നെന്നാണ് സഹപാഠികളും പറയുന്നത്.

മെഹക് കുമാരി കോടതിയിലും ഇതുതന്നെ ആവർത്തിച്ചു. കേസ് പരിഗണിച്ച ജക്കോബാബാദ് സെഷൻസ് കോടതി പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്നും നിയമപ്രകാരമല്ല വിവാഹമെന്നും കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരേ നിയമനടപടി സ്വീകരിക്കാനും മെഹക് കുമാരിയെ അഭയ കേന്ദ്രത്തിൽ അയയ്ക്കാനും കോടതി ഉത്തരവിട്ടു. തെളിവുകളും രേഖകളും ഉദ്ധരിച്ചുകൊണ്ട് ജഡ്ജി 'സിന്ധ് ബാലവിവാഹ നിയന്ത്രണ നിയമത്തിലെ' 3, 4 വകുപ്പുകൾ പ്രകാരം കുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്നും വിവാഹത്തിന് യോഗ്യനല്ലെന്നും വിധിച്ചു.ബാലവിവാഹം നടത്തുക, സുഗമമാക്കുക, സഹായിക്കുക എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമെതിരെ നടപടിയെടുക്കാൻ ജഡ്ജി ലാർക്കാനയുടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.ലാർക്കാനയിൽ നിന്നുള്ള ഒരു വനിതാ ഷെൽട്ടർ ഹോമിൽ നിന്നാണ് കുമാരിയെ കോടതിയിലെത്തിച്ചത്.

ഇസ്ലാമിക പണ്ഡിതർ ഈ അനീതിക്കെതിരെ പ്രതികരിക്കുമെന്നാണ് ഏവരും കരുതിയത്. പക്ഷേ അവർ കുട്ടിക്കെതിരെ തിരിയുകയായിരുന്നു. തന്നെ നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയിൽ പ്രസ്താവിച്ച പെൺകുട്ടിക്ക് മതനിന്ദയുടെ പേരിൽ വധശിക്ഷ നൽകണമെന്നാണ് ഇവരുടെ പക്ഷം. ആരെയും മൂൻപിൻ നോക്കാതെ ജയിലിൽ അടക്കുന്നതാണ് പാക്കിസ്ഥാനിലെ മതിനന്ദാകുറ്റം. നിരവധി അമുസ്ലീങ്ങളാണ് ഇതിന്റെപേരിൽ ജയിലിൽ കഴിയുന്നത്. ആ കൂട്ടത്തിലേക്ക് ഈ 15കാരിയെയും പെടുത്താനാണ് പാക് ഇസ്ലാമിസ്റ്റുകൾ ഇപ്പോൾ ശ്രമിക്കുന്നത്. കോടതിയിൽനിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും 'നീതി' ലഭിച്ചില്ലെങ്കിൽ തങ്ങൾ ശരിയത്ത് കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ പക്ഷം. ഇതിനായി വേണമെങ്കിൽ സുപ്രീം കോടതി വരെ പോകാൻ തങ്ങൾ തയാറാണെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. അതായത് ഇസ്ലാമിനെ അപമാനിച്ചുവെന്നായി ഈ 15കാരിയുടെ പേർക്കുള്ള കുറ്റം.

മെഹക് കുമാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗംചെയ്ത് മതംമാറ്റി അലിസാ എന്ന പേരു നൽകിയെന്നും അലി റാസ എന്ന പ്രമുഖനാണെന്ന് പിന്നീട് തെളിഞ്ഞു. 28 കാരനായ അലി റാസക്ക് രണ്ട് ഭാര്യമാരും നാല് മക്കളുമുണ്ട്. ഇയാളുടെ മൂന്നാമത്തെ ഭാര്യയായി ആ വീട്ടിലെ എല്ലാ ജോലികളും എടുത്ത് ഒരേസമയം വേലക്കാരിയും ലൈംഗിക അടിമയുമായാണ് ഇനി അവൾ ജീവിക്കേണ്ടി വരിക. കോടതി ഇടപെടൽ അംഗീകരിക്കില്ലെന്നും അവൾ അലിറാസയുടെ മൂന്നാംഭാര്യയായി തുടരണം എന്നുമാണ് പാക് മതപണ്ഡിതർ പറയുന്നത്. ഇതുതന്നെയാണ് ആസിയാ ബീവികേസിലും മറിയം മുഷ്താക്ക് കേസിലും കണ്ടത്്. മാനഭംഗപ്പെടുത്തിയായലും വേണ്ടില്ല, ഇസ്ലാമിലേക്ക് ഒരാളെ മതംമാറ്റിയെടുക്കുന്നതിനെ ഒരു പുണ്യ പ്രവർത്തിയായണ് പല മതപണ്ഡിതരും രഹസ്യമായി പ്രചരിപ്പിക്കുന്നത്. പേരിനുപോലും പരസ്യമായി ഇതിനെ തള്ളിപ്പറയാനും ഇവർ തയ്യാറാവുന്നില്ല.

മറിയം മുഷ്താക്കിനെ പിടിച്ചുകൊണ്ടുപോയത് പട്ടാപ്പകൽ

2016ലെ മറിയം മുഷ്ത്താഖ് കേസിലൂടെയാണ് പാക്കിസ്ഥാനിലെ മതംമാറ്റ ബലാൽസംഗങ്ങൾ വ്യാപക ചർച്ചയാവുന്നത്്. തന്റെ ഇളയ സഹോദരനൊപ്പം ലാഹോറിലെ കോളജിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ്, അതിസുന്ദരിയായ മറിയം മുഷ്താഖ് എന്ന 24 കാരിയായ ക്രിസ്ത്യൻ യുവതി തട്ടിക്കൊണ്ടുപോകപ്പെട്ടത്.മറിയും മുഷ്താക്കിനെ തട്ടിക്കൊണ്ടു പോയ ആൾ തന്നെ വിവാഹം ചെയ്തു. ബന്ധുക്കൾ പൊലീസിന് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്. ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പൊലീസ് തയ്യാറായതുമില്ല. ഈ നീതി നിഷേധത്തിൽ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു.

പഠിച്ച് ഒരു അദ്ധ്യാപികയാവണമെന്നായിരുന്നു മറിയത്തിന്റെ ആഗ്രഹം. 11 വയസ് മാത്രം പ്രായമുള്ള തന്റെ സഹോദരന്റെ മുന്നിൽ വച്ച് രണ്ട് മുസ്ലിംയുവാക്കൾ അവളെ ഒരു കാറിലേക്ക് ബലം പ്രയോഗിച്ച് പിടിച്ച് വലിച്ച് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് മറിയത്തിന്റെ അമ്മ മുസാറത്ത് മുഷ്താഖ് എന്ന 53കാരി തട്ടിക്കൊണ്ട് പോകൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും ആക്രമികളുടെ കാറിനെക്കുറിച്ചുള്ള വിവരണവും ലൈസൻസ് പ്ലേറ്റ് നമ്പറും നൽകുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം പൊലീസ് അവരെ ഫോൺ വിളിക്കുകയും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടത്തിന് പോയി വിവാഹിതയായതാണെന്നറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോയെന്നാരോപിതനായ മുഹമ്മദ് അലി എന്ന 32 കാരൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ മറിയം ഒരിക്കലും സ്വന്തം ഇഷ്ട പ്രകാരം അയാളെ വിവാഹം കഴിക്കില്ലെന്നും തട്ടിക്കൊണ്ട് പോയി നിർബന്ധിപ്പിച്ച് വിവാഹം നടത്തിയതാണെന്നുമാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

മറിയവും കുടുംബവും ക്രിസ്തുമത വിശ്വാസികളാണെങ്കിലും വിവാഹ സർട്ടിഫിക്കറ്റിൽ മറിയത്തിന്റെ മതത്തിന്റെ കോളത്തിൽ മുസ്ലിം എന്നാണ് ചേർത്തിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് തന്റെ ഭർത്താവും രണ്ട് വർഷം മുമ്പ് മറിയത്തിന്റെ സഹോദരിയും മരിച്ചുവെന്നും ഇപ്പോൾ മറിയത്തെ തട്ടിക്കൊണ്ടുപോവുക കൂടി ചെയ്തതോടെ താനാകെ തകർന്നിരിക്കുകയാണെന്നാണ് മറിയത്തിന്റെ അമ്മ പറഞ്ഞത്. പഠിച്ച് ജോലി സമ്പാദിച്ച് കുടുംബത്തിന് തണലേകണ മെന്നായിരുന്നു അവളുടെ ആഗ്രഹമെന്നും തട്ടിക്കൊണ്ടു പോയ ആൾ അവളുടെ ഭാവി നശിപ്പിച്ചെന്നും അമ്മ ആരോപിക്കുന്നു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ (ബിസിഎപി)കുടുംബത്തെ സഹായിച്ച് വരുന്നുണ്ട്. ഒരു നിഷ്‌കളങ്കയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും നിർബന്ധിപ്പിച്ച് ഇസ്ലാമിക് രീതിയിലുള്ള വിവാഹം ചെയ്യിപ്പിക്കുകയുമായിരുന്നുവെന്നാണ് ബിസിഎപി ചെയർമാനായ വിൽസൻ ചൗധരി പ്രതികരിച്ചിരിക്കുന്നത്. പട്ടാപ്പകൽ നിരവധി പേരെ സാക്ഷികളാക്കി നടത്തിയ തട്ടിക്കൊണ്ടു പോകലിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും നടപടികൾ എടുത്തില്ലെന്നും പെൺകുട്ടി ഇനിയും വീട്ടിൽ തിരിച്ചെത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മറിയത്തിന്റെ കുടുംബത്തെയും അതേ പോലുള്ള സാഹചര്യം നേരിടുന്ന മറ്റ് കുടുംബങ്ങളെയും സഹായിക്കാൻ ബിസിഎപി ഒരു കാംമ്പയിൻ ആരംഭിച്ചിരുന്നു. പക്ഷേ അതിനൊന്നും യാതൊരു ഫലവും ഉണ്ടായില്ല.

നൊമ്പരമായി ആസിയ ബീവിയും ഹിമാ യൂനുസും

പാക്കിസ്ഥാനിലെ ആസിയാബീവി എന്ന ക്രിസ്ത്യൻ സ്ത്രീയുടെ അനുഭവം ലോക മാധ്യമങ്ങൾ ഏറെ ചർച്ചചെയ്താണ്. 2009 ജൂൺ 14 നു വയലിൽ ജോലിചെയ്തുകൊണ്ടിരിക്കെ പൊതുകിണറ്റിൽനിന്ന് വെള്ളം എടുത്തതിനെ തുടർന്ന് അയൽക്കാരായ സ്ത്രീകളുമായുണ്ടായ വഴക്കിൽ, പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് ആസീയാ ബീവി അറസ്റ്റിലായത്. പ്രവാചകനിന്ദ നടത്തിയെന്ന കുറ്റത്തിന് 2010 ൽ കോടതി അവരെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാൽ കഴിഞ്ഞ നവംബറിൽ പാക്കിസ്ഥാൻ സുപ്രീം കോടതി അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു. വഴക്കിന്റെ പേരിൽ അയൽവാസികൾ കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി കണ്ടെത്തിയിട്ടും ആൾക്കൂട്ടം ഇവരെ വെറുതെ വിട്ടില്ല. ആസിയാബീവിയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യമ്പൊടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആസിയാബീവിയുടെയും കുടുംബത്തിന്റെയും സുരക്ഷ പാക്കിസ്ഥാൻ രഹസ്യാന്വേഷണവിഭാഗം ഏറ്റെടുത്ത് അവരെ രഹസ്യതാവളത്തിൽ പാർപ്പിച്ചിച്ചു. പാക്കിസ്ഥാനിൽ ആയിരങ്ങളാണ് ഈ സ്ത്രീയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്. കേരളത്തിൽ ശബരിമല സമരം നടക്കുമ്പോൾ പാക്കിസ്ഥാനിൽ ആസിയാബീവിയെ കൊല്ലണം എന്ന് ആവശ്യപ്പെട്ട് സമാനമായ രീതിയിൽ സമരം നടക്കുകയായിരുന്നു.ഒടുവിൽ കാനഡയാണ് ആസിയാബീവിക്ക് അഭയം നൽകിയത്.

സിയാ കോളനിയിൽ ഹിമ യൂനിസ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് ഇസ്ലാമിലേക്ക് മതപരിവർത്തനത്തിന് വിധേയയാക്കുകയായിരുന്നു. പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുവാനുള്ള ശ്രമം അവളുടെ കുടുംബം നടത്തിയിരുന്നു. പെൺകുട്ടി സ്വമേധയ മതപരിവർത്തനം ചെയ്തുവെന്ന് തെളിയിക്കാനായി തട്ടിക്കൊണ്ടുപോയ ആളുകൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.മാതാപിതാക്കൾ പുറത്തു പോയ തക്കം നോക്കി മൂന്നുപേർ വീട്ടിൽ പ്രവേശിച്ച് ഹിമയെ തട്ടി കൊണ്ടുപോകുകയായിരുന്നു. സംഭവം കേസാക്കാൻ നിരവധി തവണ വിസമ്മതിച്ചതിനു ശേഷം രണ്ടു ദിവസങ്ങൾക്കു ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പെൺകുട്ടിയുടെ അമ്മയായ നജീന ആരോപിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹിമ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത രേഖയും, അബ്ദുൽ ജബ്ബാർ എന്ന ആളുമായി നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസവും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പറയപ്പെടുന്ന ദിവസവും ഒന്നായതിനാൽ തട്ടിക്കൊണ്ടുപോയവർ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് നജീന ഉറപ്പിച്ചുപറയുന്നു. പക്ഷേ ഫലം ഒന്നും ഉണ്ടായില്ല.

അതായത് തട്ടിക്കൊണ്ടുപോകലും മതം മാറ്റങ്ങളും പാക്കിസ്ഥാനിൽ ആവർത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മരിയ ഷഹബാസിന് നീതി കിട്ടണമെന്ന ആവശ്യവും ശക്തമാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP