Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുൽഭൂഷൺ ജാദവുമായി സംസാരിക്കാനായത് പാക് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രം; സംഭാഷണം ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാൻ ശ്രമിച്ചതായും നയതന്ത്ര ഉദ്യോഗസ്ഥർ; പാക് കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ പൗരനെ നയതന്ത്ര ഉദ്യോഗസ്ഥർ സന്ദർശിച്ച ശേഷം പാക്കിസ്ഥാനെതിരെ ​രൂക്ഷ വിമർശനവുമായി ഇന്ത്യ

കുൽഭൂഷൺ ജാദവുമായി സംസാരിക്കാനായത് പാക് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രം; സംഭാഷണം ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാൻ ശ്രമിച്ചതായും നയതന്ത്ര ഉദ്യോഗസ്ഥർ; പാക് കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ പൗരനെ നയതന്ത്ര ഉദ്യോഗസ്ഥർ സന്ദർശിച്ച ശേഷം പാക്കിസ്ഥാനെതിരെ ​രൂക്ഷ വിമർശനവുമായി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് കോടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാദവുമായി കൂടിക്കാഴ്‍ച്ചക്ക് സ്വതന്ത്രമായ അവസരം പാക്കിസ്ഥാൻ ഒരുക്കിയില്ലെന്ന് ഇന്ത്യ. കുൽഭൂഷൺ ജാദവുമായി സ്വതന്ത്രമായ കൂടിക്കാഴ്‍ച്ച പാക്കിസ്ഥാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നത്. പാക് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമാണ് ജാദവുമായി സംസാരിക്കാനായത്. സന്ദർശന സമയത്ത് പാക് ഉദ്യോഗസ്ഥർ മാറിനിൽക്കാൻ തയ്യാറായില്ലെന്നും സംഭാഷണം ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ, ദയാഹർജിയിൽ തുടർനടപടി സ്വീകരിക്കാൻ കുൽഭൂഷൻ ജാദവ് ആവശ്യപ്പെട്ടെന്ന പാക്കിസ്ഥാന്റെ വാദം കള്ളമെന്നും തെളിഞ്ഞു. പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ വിധിക്കെതിരെ കുൽഭൂഷൺ ജാദവ് പുനപരിശോധനാ ഹർജി നൽകും. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് കുൽഭൂഷൺ ജാദവിനെ കണ്ടതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് എതിരെ പുനപരിശോധനാ ഹർജി നൽകാൻ തീരുമാനിച്ചത്. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കുൽഭൂഷൻ ജാദവ് അറിയിച്ചെന്നായിരുന്നു നേരത്തെ പാക്കിസ്ഥാൻ അറിയിച്ചത്.

ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തേ ഉത്തരവിട്ടതാണ്. 2016ലാണ് ഇന്ത്യയുടെ ചാരൻ എന്ന് ആരോപിച്ച് നാവിക സേന മുൻ കമാണ്ടറായിരുന്ന കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിലിൽ ജാദവിനെ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും പകരം താൻ സമർപ്പിച്ച ദയാഹർജിയിൽ തുടർനടപടി സ്വീകരിക്കാൻ കുൽഭൂഷൻ ജാദവ് ആവശ്യപ്പെട്ടെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ പാക്കിസ്ഥാന്റെ വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും കഴിഞ്ഞ നാല് വർഷമായി വിഷയത്തിൽ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

2016 ലാണ് ഇന്ത്യയുടെ ചാരൻ എന്ന് ആരോപിച്ച് നാവിക സേന മുൻ കമാണ്ടറായിരുന്ന കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിലിൽ ജാദവിനെ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2019 സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൺ ജാദവിനെ കാണാൻ നേരത്തെ അനുമതി ലഭിക്കുന്നത്. അന്ന് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിൽ വെച്ച് ജാദവുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിനെ ചാരപ്രവർത്തനം ആരോപിച്ചാണ് പാക്കിസ്ഥാൻ ബലൂചിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തത്. 2016 മാർച്ച് മൂന്നിനായിരുന്നു അറസ്റ്റ്. ഇന്ത്യൻ ചാരസംഘടനയായ 'റോ'യുടെ ചാരനാണ് എന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. തുടർന്ന് 2017 ഏപ്രിൽ 10ന് കുൽഭൂഷണ് വധശിക്ഷ വിധിക്കുകയും ചെയ്തു. 2017 ഏപ്രിലിൽ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ മെയ് മാസത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017 മെയ് 18-ന് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസിൽ വാദം കേട്ടത്.

വധശിക്ഷ വിധിക്കുകയും കുൽഭൂഷൺ കുറ്റസമ്മതം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ പാക് സൈനിക കോടതിയുടെ വിധി അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ചലഞ്ച് ചെയ്യാനും വാദം കേൾക്കണം എന്ന നിലയിലേക്കും എത്തിച്ചത് ഇന്ത്യ നടത്തിയ ഇടപെടലുകളുടെ ഫലം തന്നെയായിരുന്നു. 1963ൽ ഒപ്പിട്ട വിയന്ന കരാറിന്റെ ലംഘനമായി ചൂണ്ടിക്കാണിച്ച് കേസ് ഹേഗിലേക്ക് എത്തിക്കാൻ ഇന്ത്യക്ക് കഴിഞ്ഞത് വൻ നേട്ടമാവുകയും കേസിന്റെ വഴിത്തിരിവാവുകയും ചെയ്തു.

ഇറാനിലെ ചാംബഹാറിൽ കച്ചവടം നടത്തുന്ന കുൽഭൂഷൺ അവിടെനിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കവേ 2016 മാർച്ച് മൂന്നിന് അതിർത്തിയിൽ പിടിയിലായി എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. ഇത് സമ്മതിക്കുന്ന കുൽഭൂഷണിന്റെ കുറ്റസമ്മതമെന്ന് വിശേഷിപ്പിച്ച സിഡിയും പുറത്തുവിട്ടിരുന്നു. ബലൂചിസ്താനിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ ചാരനാണ് എന്നാരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ തൂക്കി കൊല്ലാൻ പാക് പട്ടാള കോടതി വിധിച്ചത്. ഇതുകൂടാതെ പ്രവിശ്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം നാവിക സേനയിൽനിന്നും വിരമിച്ച ഇദ്ദേഹത്തിന് ബിസിനസ്സിൽ താൽപര്യമുണ്ടായിരുന്നുവെന്നും ഇതോടനുബന്ധിച്ചാണ് ഇറാനിലെത്തിയതെന്നും ഇന്ത്യ വാദിച്ചു. വ്യാപാര ആവശ്യത്തിനായി ഇറാനിലെത്തിയ കുൽഭൂഷണെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP