Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്യൻ പര്യടനത്തിനായി പറക്കുമ്പോൾ രാഷ്ട്രപതി സഞ്ചരിക്കേണ്ടത് 50 മിനിറ്റ് അധികം; എയർ ഇന്ത്യ വൺ വിമാനത്തിന് വ്യോമപാതയിൽ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ; കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുള്ള സാഹചര്യമാണ് കാരണമെന്ന് പാക് വിദേശകാര്യ മന്ത്രി; അസാധാരണ തീരുമാനത്തിന് ഇമ്രാൻ ഖാന്റെ അനുമതിയും

യൂറോപ്യൻ പര്യടനത്തിനായി പറക്കുമ്പോൾ രാഷ്ട്രപതി സഞ്ചരിക്കേണ്ടത് 50 മിനിറ്റ് അധികം; എയർ ഇന്ത്യ വൺ വിമാനത്തിന് വ്യോമപാതയിൽ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ; കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുള്ള സാഹചര്യമാണ് കാരണമെന്ന് പാക് വിദേശകാര്യ മന്ത്രി; അസാധാരണ തീരുമാനത്തിന് ഇമ്രാൻ ഖാന്റെ അനുമതിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എയർ ഇന്ത്യ വൺ വിമാനത്തിന് തങ്ങളുടെ വ്യോമപാതയിൽ പാക്കിസ്ഥാൻ പ്രവേശനം നിഷേധിച്ചു. ഇതോടെ, യൂറോപ്യൻ പര്യടനത്തിനായി രാഷ്ട്രപതി സഞ്ചരിക്കുന്ന ബോയിങ് 747 വിമാനത്തിന് ദൈർഘ്യമേറിയ പാതയിലൂടെ പറക്കേണ്ടി വരും. ഐസ്‌ലൻഡ്, സ്വിറ്റിസർലണ്ട്, സ്ലൊവേനിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദർശിക്കുന്നത്. സെപ്റ്റംബർ 17 ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴും ദൂരം കൂടിയ വ്യോമപാത തിരഞ്ഞെടുക്കേണ്ടി വരും. പാക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടിയിരുന്നു. കശ്മീരിന്റെ പത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാൻ കാരണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യയുടെ സമീപകാലത്തെ പെരുമാറ്റമാണ് ഇങ്ങനൊരു നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് ഖുറേഷി പറഞ്ഞു. ഒരു രാജ്യത്തിന്റെ രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണമായ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി.

പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതോടെ യൂറോപ്പിലേക്ക് പറക്കാനും മടങ്ങാനും 50 മിനിറ്റ് അധികമെടുക്കും. നേരേയുള്ള വ്യോമപാതയായിരുന്നെങ്കിൽ, ഡൽഹി പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ-ഇറാൻ-യൂറോപ് പാതയിലൂടെ ആയിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തെ തുടർന്ന് ഫെബ്രുവരി 27 ന് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. 138 ദിവസങ്ങൾക്ക് ശേഷം ജൂലൈ 16 നാണ് വീണ്ടും വ്യോമപാത തുറന്നത്. ഡൽഹിയിൽ നിന്ന് പടിഞ്ഞാറ് സഞ്ചരിക്കേണ്ട എല്ലാ വിമാനങ്ങളും ദൈർഘ്യമേറിയ പാതയിലാണ് ആ സമയത്ത് പറന്നിരുന്നത്.

ജൂണിൽ, ഡൽഹിയിൽ നിന്ന് ബിഷ്ടകിലേക്ക് പ്രധാനമന്ത്രി പറന്നപ്പോൾ എയർഇന്ത്യ വണ്ണിന് 5475 കിലോമീറ്ററാണ സഞ്ചരിക്കേണ്ടി വന്നത്. പാക്കിസ്ഥാൻ വഴിയുള്ള വ്യോമപാത 2585 കിലോമീറ്റർ മാത്രമുള്ളപ്പോണ് ഈ അധികദൂരം യാത്ര ചെയ്യേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP