Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിൽ നടക്കുന്നത് തുടർച്ചയായ മനുഷ്യവകാശ ലംഘനങ്ങൾ എന്ന് പാക്കിസ്ഥാൻ; സൗദി സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രിക്ക് വ്യോമപാത തുറന്നു നൽകില്ല; നരേന്ദ്ര മോദിയുടെ അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി; തീരുമാനം ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചെന്നും പാക് മാധ്യമങ്ങൾ

കശ്മീരിൽ നടക്കുന്നത് തുടർച്ചയായ മനുഷ്യവകാശ ലംഘനങ്ങൾ എന്ന് പാക്കിസ്ഥാൻ; സൗദി സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രിക്ക് വ്യോമപാത തുറന്നു നൽകില്ല; നരേന്ദ്ര മോദിയുടെ അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി; തീരുമാനം ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചെന്നും പാക് മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: സൗദി അറേബ്യൻ സന്ദർശനത്തിനായി പോകുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. സൗദി സന്ദർശനത്തിനായി പാക് വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപേക്ഷ നിരസിച്ചെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നതിനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചക്കുമായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദി സൗദിയിലേക്ക് പോകുന്നത്. ജമ്മുകശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നാരോപിച്ചാണ് പാക് നടപടി.പാക് തീരുമാനം ഇന്ത്യൻ ഹൈക്കമ്മീഷണറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ യു.എൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ പാക്കിസ്ഥാന്റെ അനുമതി തേടിയിരുന്നു. എന്നാൽ അന്നും പാക്കിസ്ഥാൻ വ്യോമപാത തുറന്നു നൽകിയിരുന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പാക്കിസ്ഥാൻ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്.

കൂടാതെ കഴിഞ്ഞ മാസമാദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഐസ്ലാൻഡിലേക്കുള്ള യാത്രയ്ക്കായും പാക്കിസ്ഥാൻ വ്യോമപാത തുറന്നുനൽകിയിരുന്നില്ല. നേരത്തെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചിരുന്നു. ജൂലായ് 16നാണ് ഇത് തുറന്ന് കൊടുത്തത്. എന്നാൽ, പിന്നീട് ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്ര മോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാക്കിസ്ഥാന്റെ അനുവാദം തേടുകയും പാക്കിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്ര മോദി ഫ്രാൻസിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP