Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചില്ലിക്കാശില്ലാതെ ബുദ്ധിമുട്ടുമ്പോൾ നല്ലപിള്ള ചമഞ്ഞേ മതിയാവൂ! അന്താരാഷ്ട്ര സമ്മർദ്ദമേറിയപ്പോൾ ഹാഫിസ് സയിദിന്റെ ജമാത്ത് ഉദ് ദവയെയും ഫലാ ഇ ഇൻസാനിയത്തിനെയും നിരോധിച്ച് ഇമ്രാൻ ഖാന്റെ ആക്ഷൻ; സയിദിന്റെതടക്കം യുഎൻ സുരക്ഷാസമിതി വിലക്കിയ 70 ഭീകരസംഘടനകൾക്കും നിരോധനം; പാക് ആഭ്യന്തര മന്ത്രാലയം നടപടി എടുത്തെങ്കിലും പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മൊഹമ്മദിനെ ഒഴിവാക്കി; മസൂദ് അസ്ഹറിന്റെ ജെയ്ഷിനെ യുഎൻ വിലക്കിയിട്ടില്ലെന്ന് ന്യായവാദവും; സമ്മർദ്ദകുരുക്കിൽ വലഞ്ഞ് അയൽക്കാർ

ചില്ലിക്കാശില്ലാതെ ബുദ്ധിമുട്ടുമ്പോൾ നല്ലപിള്ള ചമഞ്ഞേ മതിയാവൂ! അന്താരാഷ്ട്ര സമ്മർദ്ദമേറിയപ്പോൾ ഹാഫിസ് സയിദിന്റെ ജമാത്ത് ഉദ് ദവയെയും ഫലാ ഇ ഇൻസാനിയത്തിനെയും നിരോധിച്ച് ഇമ്രാൻ ഖാന്റെ ആക്ഷൻ; സയിദിന്റെതടക്കം യുഎൻ സുരക്ഷാസമിതി വിലക്കിയ 70 ഭീകരസംഘടനകൾക്കും നിരോധനം; പാക് ആഭ്യന്തര മന്ത്രാലയം നടപടി എടുത്തെങ്കിലും പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മൊഹമ്മദിനെ ഒഴിവാക്കി; മസൂദ് അസ്ഹറിന്റെ ജെയ്ഷിനെ യുഎൻ വിലക്കിയിട്ടില്ലെന്ന് ന്യായവാദവും; സമ്മർദ്ദകുരുക്കിൽ വലഞ്ഞ് അയൽക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഷ്‌കറി തോയിബ നേതാവ് ഹാഫിസ് സയിദിന്റെ ജമാത്ത് ഉദ് ദവയെയും അതിന്റെ അനുബന്ധ സംഘടനയായ ഫലാ ഇ ഇൻസാനിയത്തിനെയും പാക്കിസ്ഥാൻ നിരോധിച്ചു. 1997 ലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാക് ആഭ്യന്തര മന്ത്രാലയമാണ് ഈ സംഘടനകളെ നിരോധിച്ചത്. അന്താരാഷ്ട്രസമ്മർദ്ദമേറിയതോടെയാണ് സയിദിന്റെ സ്ഥാപനങ്ങൾക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുത്തത്.

യുഎൻ സുരക്ഷാ സമിതി വിലക്കിയിട്ടുളേള സയിദിന്റേതടക്കം 70 സംഘടനകളെയാണ് പാക്കിസ്ഥാൻ നിരോധിച്ചത്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയാണ് ഹാഫിസ് സയിദിന്റെ ജമാത് ഉദ് ദവ.അതേസമയം ശ്രദ്ധേയമായ കാര്യം പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദ് പട്ടികയിൽ ഇല്ല എന്നുള്ളതാണ്. നേരത്തെ ജെയ്‌ഷെയുടെ തലവൻ മസൂദ അസറിന്റെ മകനെയും സഹോദരനെയും അടക്കം 11 പേരെ പകിസ്ഥാൻ തടങ്കലിലാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

അയൽ രാജ്യങ്ങളിൽ, ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുകയും അതിനായി തങ്ങളുടെ മണ്ണ് ഉപയോഗിക്കുകയും ചെയ്യുന്ന ഭീകരഗ്രൂപ്പുകൾക്കെതിരെ നടപടി എടുക്കാൻ പാക്കിസ്ഥാന് യുഎൻ സുരക്ഷാസമിതി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലതത്തിൽ കൂടിയാണ് നടപടി. 40 സിആർപിഎഫ് ജവാന്മാരുടെ ഹീനമായ കൊലപാതകത്തിന് വഴിവച്ച പുൽവാമ ചാവേറാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദിനെ എന്തുകൊണ്ട് നിരോധിച്ചില്ലെന്ന ചോദ്യത്തിന് പാക്കിസ്ഥാന് പറയാവുന്ന ഒഴിവ് കഴിവ് ഇതാണ്: ജെയ്‌ഷെയെ യുഎൻ സുരക്ഷാ സമിതി വിലക്കിയിട്ടില്ല. ജെയ്ഷിനെ നിരോധിക്കാനുള്ള ശ്രമം നാലുവട്ടം സുരക്ഷാസമിതിയിൽ ചൈന വീറ്റ് ചെയ്തിരുന്നു. ജെയ്ഷിനെ നിരോധിച്ചിട്ടില്ലെങ്കിലും പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന അന്താരാഷ്ട്രതലത്തിലുള്ള വിമർശനമാണ് പാക്കിസ്ഥാന്റെ മേൽ സമ്മർദ്ദം കൂട്ടിയത്.

ചൊവ്വാഴ്ച മസൂദ് അസറിന്റെ സഹോദരൻ മുഫ്തി അബ്ദുർ റൗഫ്, മകൻ ഹംസ അസർ എന്നിവരെയാണ് പാക്കിസ്ഥാൻ അറസ്‌ററിലായത്.
പഠാൻകോട്ട് ആക്രമണക്കേസിൽ പ്രതിയാണ് മസൂദ് അസ്ഹറിന്റെ സഹോദരനായ മുഫ്തി അബ്ദുൽ റഊഫ്. നിരോധിക്കപ്പെട്ട സംഘടനകൾക്കെതിരായ നടപടികൾക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതൽ നടപടിയെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ദേശീയ സുരക്ഷാ കമ്മിറ്റി (എൻഎസ്‌സി)യുടെ നിർദ്ദേശപ്രകാരമാണു നടപടി. നാഷനൽ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഇതു ഇനിയും തുടരുമെന്നും പാക്ക് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഭീകരവാദ പ്രവർത്തനങ്ങൾക്കു ഫണ്ടെത്തുന്നതു തടയുന്നതിനായുള്ള രാജ്യാന്തര സംഘടന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാക്കിസ്ഥാന് ഇക്കാര്യത്തിൽ അവസാന അവസരം നൽകിയിരുന്നു.

ഭീകര ഗ്രൂപ്പുകളും അവരുടെ അനുയായികളും പാക്കിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുന്നതു തടയണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. സംഘടനയുടെ ബ്ലാക്ക് ലിസ്റ്റിൽ അകപ്പെട്ടാൽ പാക്കിസ്ഥാന് ലോകബാങ്ക് ഉൾപ്പെടെയുള്ളവയിൽനിന്നു വായ്പ എടുക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ അടിയന്തര നീക്കമെന്നാണു കരുതുന്നത്.

അതിനിടെ, ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾക്കുനേരെ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ജെയ്ഷെ ഭീകര ക്യാമ്പുകൾ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന പാക് വാദം തള്ളുന്നതാണ് ചിത്രങ്ങൾ. ജെയ്ഷെയുടെ പ്രധാന കെട്ടിടത്തിൽ നാല് കറുത്ത പാടുകൾ ചിത്രങ്ങളിൽ വ്യക്തമാണ്. എന്നാൽ കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി സൂചനയില്ല.
നിയന്ത്രണ രേഖയിൽനിന്ന് 65 കിലോമീറ്റർ അകലെ 50 ഹെക്ടറോളം പ്രദേശത്താണ് ജെയ്ഷെ ക്യാമ്പ്. വ്യോമാക്രമണത്തിൽ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയിൽ തുളകൾ വീണുവെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

പ്രദേശത്തെ ടെന്റുകൾ അപ്രത്യക്ഷമായിട്ടുണ്ട്. കത്തിക്കരിഞ്ഞ പാടുകളും കാണാം. രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർക്കുനേരെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പാടുകളാവാം ഇതെന്ന് കരുതുന്നു. മരങ്ങൾക്ക് താഴെ മണ്ണ് കുഴിച്ചതിന്റെയും കത്തിച്ചതിന്റെയും പാടുകളും ദൃശ്യമാണ്. വ്യോമാക്രണത്തിന് പിന്നാലെ പാക് സൈന്യം ചെയ്തതാവാം ഇവയെന്നാണ് സൂചന.ഇന്ത്യൻ അന്തർവാഹിനി പാക് സമുദ്രാതിർത്തി കടക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ നാവികസേന ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.എന്നാൽ, ആരോപണം ഇന്ത്യ തള്ളി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള വീഡിയോ 2016 നവംബർ 18 ലേതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയതോടെ പാക്കിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP