Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരിച്ചടി ശക്തമാക്കി സൗദി സഖ്യസേന; യെമനിലെ ജയിലിൽ വ്യോമാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; മരണം ജയിൽ തകർന്ന്; നിരവധിപേർ ആശുപത്രിയിലെന്നും റിപ്പോർട്ട്; ടെലികമ്മ്യുണിക്കേഷൻ സംവിധാനവും തകർന്നു

തിരിച്ചടി ശക്തമാക്കി  സൗദി സഖ്യസേന; യെമനിലെ ജയിലിൽ വ്യോമാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; മരണം ജയിൽ തകർന്ന്; നിരവധിപേർ ആശുപത്രിയിലെന്നും റിപ്പോർട്ട്; ടെലികമ്മ്യുണിക്കേഷൻ സംവിധാനവും തകർന്നു

മറുനാടൻ മലയാളി ബ്യൂറോ

സന: യെമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികളടക്കം ഇരുനൂറിലധികം പേർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തുവെന്ന് റിപ്പോർട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് ആക്രമണമുണ്ടായത്.

സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തിൽ ടെലികമ്യൂണിക്കേഷൻ സംവിധാനം തകർന്നു. ഇതേത്തുടർന്ന് യെമനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു. ആക്രമണത്തിൽ 70 പേർ മരിക്കുകയും 138 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

സആദയിലെ ആശുപത്രികൾ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 70 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. 138 പേർ പരുക്കുകളോടെയും എത്തി. ആക്രമണം നടന്ന സ്ഥലത്ത് ഇപ്പോഴും നിരവധി മൃതദേഹങ്ങൾ ഉള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയിൽ യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് യുഎഇ ഉൾപ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ യെമന്റെ തലസ്ഥാനമായ സനയിൽ ഉൾപ്പെടെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു.

മാരിബ്, അൽ ജ്വാഫ് മേഖലകളിൽ 17 തവണ വ്യോമാക്രമണം നടത്തി. അതേസമയം, അബുദാബി പെട്രോളിയം കമ്പനിയായ അഡ്‌നോക്കിന്റെ സംഭരണകേന്ദ്രത്തിനും വിമാനത്താവളത്തിനു സമീപവും കഴിഞ്ഞ ദിവസം നടന്ന ഹൂതി ആക്രമണത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ  വെളിപ്പെടുത്തിയില്ല. ബോംബുകൾ ഘടിപ്പിച്ച 3 ഡ്രോണുകൾ ഉപയോഗിച്ചാണു ഹൂതികൾ അബുദാബിയിൽ ആക്രമണം നടത്തിയതെന്നു സഖ്യസേനാ വക്താവ് പറഞ്ഞു. സൗദിയിലേക്കു ഹൂതികൾ നടത്തിയ 8 ഡ്രോൺ ആക്രമണങ്ങൾ നിർവീര്യമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP