Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആംഗേല മെർക്കലിന്റെ 16 വർഷം നീണ്ടുനിന്ന ഭരണത്തിനും 31 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനും പര്യവസാനം; ജർമനിയുടെ പുതിയ ചാൻസലറായി ഒലാഫ് ഷോൾസ് അധികാരമേറ്റു; ഷോൾസ് സർക്കാർ അധികാരമേൽക്കുന്നത് ജർമനിയെ ആധുനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ

ആംഗേല മെർക്കലിന്റെ 16 വർഷം നീണ്ടുനിന്ന ഭരണത്തിനും 31 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനും പര്യവസാനം; ജർമനിയുടെ പുതിയ ചാൻസലറായി ഒലാഫ് ഷോൾസ് അധികാരമേറ്റു; ഷോൾസ് സർക്കാർ അധികാരമേൽക്കുന്നത് ജർമനിയെ ആധുനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

ബർലിൻ: ജർമനിയുടെ പുതിയ ചാൻസലറായി ഒലാഫ് ഷോൾസ് അധികാരമേറ്റു. ആംഗേല മെർക്കലിന്റെ 16 വർഷം നീണ്ടുനിന്ന ഭരണത്തിനും 31 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനും ഇതോടെ അവസാനമായി. രണ്ടാംലോകയുദ്ധാനന്തരം ജർമനിയുടെ ഒമ്പതാമത്തെ ചാൻസലറാണ് ഷോൾഫ്.

2018 മുതൽ ജർമനിയുടെ വൈസ് ചാൻസലറും ധനമന്ത്രിയുമായിരുന്ന ഷോൾസ് 303-നെതിരേ 395 വോട്ടുകൾക്കാണ് ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടത്. ആറുപേർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. 736 സീറ്റുകളുള്ള പാർലമെന്റിന്റെ സഭയിൽ അദ്ദേഹത്തിന്റെ ത്രികക്ഷി സഖ്യത്തിന് 416 സീറ്റുകൾ ഉണ്ട്.

ജർമനിയെ ആധുനികവത്കരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുമുള്ള വലിയ പ്രതീക്ഷയോടെയാണ് ഷോൾസിന്റെ സർക്കാർ അധികാരമേൽക്കുന്നത്. കൊറോണ മഹാമാരിയിൽ, രാജ്യത്തിന്റെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അത് കൈകാര്യംചെയ്യുന്നതിനുള്ള അടിയന്തര വെല്ലുവിളിയെയും സർക്കാർ നേരിടേണ്ടതായുണ്ട്.

നിലവിൽ പാർലമെന്റ് അംഗമല്ലാത്തതിനാൽ കാണികളുടെ ഗാലറിയിൽ നിന്നാണ് മെർക്കൽ പാർലമെന്റ് വോട്ടിങ് നോക്കിക്കണ്ടത്. സമ്മേളനം ആരംഭിച്ചപ്പോൾ സഭാംഗങ്ങൾ അവരെ കൈയടിച്ച് ആദരിച്ചു.

2005 നവംബർ 22-നാണ് മെർക്കൽ ജർമനിയുടെ ആദ്യ വനിതാ ചാൻസലറായി സ്ഥാനമേൽക്കുന്നത്. ആഗോള സാന്പത്തികപ്രതിസന്ധി, യൂറോപ്പിലെ കടപ്പെരുപ്പം, 2015-'16 കാലത്തെ അഭയാർഥിപ്രവാഹം, കോവിഡ് വ്യാപനം ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധിഘട്ടത്തിലൂടെ ഇക്കാലത്ത് ജർമനി കടന്നുപോയി.

നാലു യു.എസ്. പ്രസിഡന്റുമാർക്കും അഞ്ചു ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്കും നാലു ഫ്രഞ്ച് പ്രസിഡന്റുമാർക്കും എട്ടു ഇറ്റാലിയൻ പ്രധാനമന്ത്രിമാർക്കും ഒപ്പം അവർ പ്രവർത്തിച്ചു. ക്രിമിയ പിടിച്ചെടുത്തതിന് റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നിൽ ചാലകശക്തിയായി പ്രവർത്തിച്ചതും മെർക്കലായിരുന്നു. ഫോബ്‌സ് മാസികയുടെ ലോകത്തിലെ ഏറ്റവുംശക്തയായ സ്ത്രീയായി മെർക്കൽ കഴിഞ്ഞ പത്തുവർഷവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP