Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈന കട്ടക്കലിപ്പിൽ തന്നെ! കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വിസ നിഷേധിച്ചു; നടപടി കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെ; ഇന്ത്യൻ നീക്കം ലഡാക്ക് മേഖലയിലെ തങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്താനെന്ന് ഭയപ്പെട്ട് ചൈന; തങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ആരും ഇടപെടേണ്ടെന്ന് പറഞ്ഞ് ചുട്ട മറുപടി നൽകി ഇന്ത്യയും; കശ്മീർ വിഭജനത്തിൽ ഉടക്കു തുടർന്ന് അയൽരാജ്യങ്ങൾ

ചൈന കട്ടക്കലിപ്പിൽ തന്നെ! കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വിസ നിഷേധിച്ചു; നടപടി കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെ; ഇന്ത്യൻ നീക്കം ലഡാക്ക് മേഖലയിലെ തങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്താനെന്ന് ഭയപ്പെട്ട് ചൈന; തങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ആരും ഇടപെടേണ്ടെന്ന് പറഞ്ഞ് ചുട്ട മറുപടി നൽകി ഇന്ത്യയും; കശ്മീർ വിഭജനത്തിൽ ഉടക്കു തുടർന്ന് അയൽരാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370ാം വകുപ്പ് പിൻവലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയിൽ പാക്കിസ്ഥാനു പിന്നാലെ ഉടക്കുമായിെൈ ചനയും. കെലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷ നൽകിയ ഇന്ത്യൻ സംഘത്തിനു വിസ നിഷേധിച്ച ചൈനയുടെ അസാധാരണ നടപടി കൃത്യമായ നയതന്ത്ര സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കശ്മീർ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിൽ എതിർപ്പ് രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ചൈനീസ് നടപടി. ചൊവ്വാഴ്ച വീസ ലഭിക്കേണ്ടിയിരുന്ന ഇന്ത്യൻ സംഘത്തിന് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ബുധനാഴ്ച രാവിലെയാണ് സംഘം പുറപ്പെടേണ്ടിയിരുന്നത്. നേരത്തെ ദോക് ലാം പ്രശ്‌നത്തിനിടയിലും മാനസരോവർ യാത്രക്ക് ചൈന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജൂൺ എട്ടിന് ആരംഭിച്ച ഈ വർഷത്തെ കൈലാസ് മാനസരോവർ യാത്ര അടുത്ത മാസം അവസാനിക്കും. വിദേശകാര്യ മന്ത്രാലയത്തിനാണ് നടത്തിപ്പ് ചുമതല. ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയും സിക്കിമിലെ നാഥുല വഴിയുമാണ് യാത്ര. ചൈനീസ് അതിർത്തിയിലുള്ള പർവതമേഖലയിലൂടെയാണ് മാനസരോവറിൽ എത്തുന്നത്.

ജമ്മു കശ്മീരിൽ ഇന്ത്യ നടത്തിയ ഇടപെടലിൽ ചൈന കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. തൽസ്ഥിതിയിൽ മാറ്റമുണ്ടാക്കും വിധം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കരുതെന്നും സംഘർഷം വർധിപ്പിക്കരുതെന്നും. ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ട ചൈന, കശ്മീരിലെ സ്ഥിതിഗതികളിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പിന്തുടർച്ചയായാണ് ഇന്ത്യൻ സംഘത്തിനു വീസ നിഷേധിച്ചതെന്നാണ് സൂചന.

ചൈന-ഇന്ത്യ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തെ ചൈനീസ് മേഖലയെ എപ്പോഴും ഇന്ത്യയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങൾ അടുത്തിടെ ഏകപക്ഷീയമായി ഭേദഗതി ചെയ്തത് ലഡാക്ക് മേഖലയിലെ ചൈനയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇതി തികച്ചും അസ്വീകാര്യമാണ്. ചൈനയുടേത് ഉറച്ച നിലപാടാണെന്നും ഹുവ ചുനിയിങ് പറഞ്ഞു.

എന്നാൽ ഇന്ത്യയുടെ അധികാരപരിധിയിൽ ഉള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങൾ ഇന്ത്യ പരാമർശിക്കാറില്ലാത്തതുപോലെ തിരിച്ചും പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മറുപടി നൽകി. ഇന്ത്യ-ചൈന അതിർത്തിയിൽ രാഷ്ട്രീയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ന്യായമായ, പരസ്പര സ്വീകാര്യമായ പരിഹാരത്തിന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു.

അതേസമയം ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയിൽ പരാതിപ്പെടുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പാക് പാർലമെന്റിനെ അറിയിച്ചു. കശ്മീരിൽ നടപ്പിലാക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കശ്മീർ വിഷയം ചർച്ച ചെയ്യാൻ ചേർന്ന പാക് പാർലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷബഹളത്തെ തുടർന്ന് തടസപ്പെട്ടിരുന്നു.

സർക്കാർ അവതരിപ്പിച്ച പ്രമേയത്തിൽ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് പരാമർശിക്കാത്തതിനെച്ചൊല്ലിയാണ് ബഹളമുണ്ടായത്. എന്നാൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സവിശേഷ സംഭവമല്ലെന്നും പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണെന്നാണ് യു.എ.ഇ നിലപാട്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന കാര്യമാണിതെന്നും ഇന്ത്യൻ അംബാസിഡർ ഡോ. അഹമ്മദ് അൽ ബന്ന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP