കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവുകൾ പുറത്തു കൊടുക്കില്ലെന്ന് കാനഡ; വീസ നൽകുന്നത് നിർത്തിവച്ചത് പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഗ്രസ്; ഇന്ത്യാ-കാനഡ ബന്ധം ഉലച്ചിലിൽ

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കാലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടരുമ്പോൾ അതിശക്തമായി തിരിച്ചടിച്ച് ഇന്ത്യ. നയതന്ത്ര തർക്കം വഷളാകുന്നതിന്റെ സൂചനയാണ് ഇത്. കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കാനഡ വീണ്ടും ആരോപിച്ചതിനെതിരെ ഇന്ത്യ രംഗത്തു വന്നു.
കാനഡയുടെ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, വിദ്വേഷ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്രജ്ഞർ ഇടപെടുന്നെന്നു കാട്ടി, ഇവിടെയുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക് തെളിവുണ്ടന്നും വാദമുണ്ട്. എന്നാൽ ഈ തെളിവ് കാനഡ ആർക്കും നൽകുന്നില്ല.
തെളിവ് ഇപ്പോൾ കൈമാറാനാകില്ലെന്നാണ് അവരുടെ നിലപാട്. വിശദമായ അന്വേഷണത്തിനു ശേഷമേ തെളിവു കൈമാറാനാകൂ എന്നാണ് കാനഡ വ്യക്തമാക്കുന്നത്. അതിനിടെ കാനഡ ഉയർത്തിയത് ഗുരുതരമായ ആരോപണങ്ങളാണെന്നും അതിൽ അന്വേഷണം വേണമെന്നും യുഎസ് അറിയിച്ചു. ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാകില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ ആരോപിച്ചു.
'ഇക്കാര്യത്തിൽ ആരുമായും വ്യക്തിഗതമായ നയതന്ത്ര ചർച്ചകളിലെക്ക് കടക്കാൻ താൽപര്യപ്പെടുന്നുമില്ല, ഇതുവരെ അത്തരത്തിൽ ചർച്ചകൾ നടത്തിയിട്ടുമില്ല. ഈ വിഷയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്, അത് തുടരുകയും ചെയ്യും. കാനഡയുടെ ആരോപണം ഗൗരവമായി തന്നെയാണ് എടുക്കുന്നത്. അവരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ശരിക്കും ഞങ്ങൾക്ക് ആശങ്കയുളവാക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ ഗൗരവമായി എടുക്കുന്നു. ഞങ്ങൾ ഇതിൽ ഇടപെട്ടുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകാനാകില്ല' സുള്ളിവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇന്ത്യ കാനഡ ബന്ധം കൂടുതൽ മോശമാക്കുന്നതിനിടെയാണ്, കാനഡ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന സൂചനകൾ വരുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന തീരുമാനത്തിൽ ഇന്ത്യയും ഉറച്ചു നിൽക്കുകയാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി വിദേശകാര്യമന്ത്രാലയം നൽകിയ മുന്നറിയിപ്പ് കാനഡ തള്ളി. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണു കാനഡയെന്നും അവർ വ്യക്തമാക്കി.
അതിനിടെ കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് അനിശ്ചിതകാലത്തേക്കു നിർത്തിവച്ച ഇന്ത്യയുടെ നടപടി, അവിടെയുള്ള പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് രംഗത്തു വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുൻകയ്യെടുക്കണമെന്ന്, എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അമരീന്ദർ സിങ് രാജ ആവശ്യപ്പെട്ടു.
'ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം ഇത്ര വഷളായിരിക്കുന്ന സമയത്ത് കനേഡിയൻ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവച്ചത് കാനഡ പൗരത്വം സ്വീകരിച്ച പഞ്ചാബികളെ പ്രതികൂലമായി ബാധിക്കും. അവിടുത്തെ പൗരത്വം സ്വീകരിച്ചെങ്കിലും ഒട്ടേറെ ആളുകളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ട്. പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും കാണാൻ അവർ അവധിക്കാലത്ത് എത്താറുമുണ്ട്. അതുകൊണ്ട് എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിക്കുന്നു' അമരീന്ദർ സിങ് രാജ കുറിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്ററിൽ പൊലീസിന് കിട്ടിയത് അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ 19 കെട്ടുകൾ! ഒരു കാർ വാഷിങ് സെന്ററിൽ ഒൻപതര ലക്ഷം ഷോൾഡർ ബാഗിൽ സൂക്ഷിച്ചതും അസാധാരണം; സംശയങ്ങൾ നീളുന്നത് ഹണിട്രാപ്പിലെ തിരുവനന്തപുരം മാഫിയയിലേക്കോ?
- ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് പത്ത് മണിക്ക് പത്ത് ലക്ഷം കൊടുക്കണമെന്ന്; അത് അറേഞ്ച് ചെയ്യൂ; നാളെ പത്തു മണിക്ക് കുട്ടിയെ നിങ്ങളുടെ വീട്ടിൽ കൊണ്ടു വരാം; പൊലീസിനെ ഒന്നും അറിയിക്കരുത്; മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീയുടെ വാക്കുകളിലുള്ളത് ടിവി ചാനലുകളിലെ ബ്രേക്കിംഗുകൾ അറിഞ്ഞില്ലെന്ന സൂചന; അവർ മലയാളികൾ തന്നെ
- ചെകുത്താനുമായി സംസാരിക്കാൻ എല്ലാ വർഷവും എത്തുന്നത് ആയിരക്കണക്കിന് ആളുകൾ; ഫിൻലാൻഡിലെ കോലി നാഷണൽ പാർക്കിലെ ചെകുത്താന്റെ പള്ളിയിൽ എത്തിയാൽ ചെകുത്താനുമായി സംസാരിക്കാം; ചെകുത്താൻ പള്ളിയുടെ ദുരൂഹത നീക്കി ഗവേഷകർ
- കാറിന്റെ ഡിക്കി തുറന്ന് പരിശോധിക്കാത്ത പൊലീസ്; തട്ടിക്കൊണ്ടു പോയത് ഹോണ്ട അമേസിലെന്ന് പ്രചരിച്ചതും ക്രിമിനലുകൾക്ക് തുണയായി; വാഹനം സ്വിഫ്റ്റായിരുന്നുവെന്ന് പറഞ്ഞ സഹോദരന്റെ വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞത് നാല് മണിക്കൂറിന് ശേഷം
- വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഉൾപ്പടെ പല കാര്യങ്ങളും കൃത്യമായി പ്രവചിച്ച അന്ധ; ബാൾക്കനിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വെംഗ; തന്റെ 85-ാം വയസ്സിൽ മരണമടഞ്ഞ ബാബയുടെ 2024- നെ കുറിച്ചുള്ള പ്രവചനങ്ങളിലെ സന്തോഷം വൈദ്യശാസ്ത്രത്തിൽ മാത്രം
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- മൊബൈൽ വിളിയും ടവർ ലൊക്കേഷനും ഇല്ലെങ്കിൽ കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത പൊലീസ്! കാറിന്റെ നമ്പർ പോലും പതിക്കാൻ കഴിയാത്ത ദേശീയ പാതയിലെ സർക്കാർ ക്യാമറകൾ; എഐ യുഗത്തിൽ വീമ്പു പറഞ്ഞ സർക്കാരിന് തലവേദനയായി ഓയൂരിലെ അബിഗേലിന്റെ കാണാതാകൽ; ഇനിയുള്ള ഒരോ നിമിഷവും നിർണ്ണായകം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഇന്നലെ രാവിലെ രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് സ്ത്രീയും പുരുഷനും; ആ സംഘത്തെ പെൺകുട്ടി കണ്ടിരുന്നു; അവരുടെ രേഖാ ചിത്രം തയ്യാറാക്കേണ്ടതും അനിവാര്യത; നല്ലില സംഘമുക്കിലേക്ക് ഓയൂരിൽ നിന്നുള്ളത് 10കി മീ ദൂരം; സൈനികന്റെ വീട്ടിൽ സംഭവിച്ചത്
- കസ്റ്റഡിയിൽ എടുത്തത് ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സ്ഥാപന ഉടമ പ്രതീഷിനെ; ആറ്റുകാൽ സ്വദേശിയെ കുറിച്ച് പൊലീസിനുള്ളത് വെറും സംശയം; ശ്രീകാര്യത്ത് നിന്നും ഒരാളെ കസ്റ്റഡിയിൽ എടുത്തു എന്ന് സൂചന; പൊലീസിനൊപ്പമുള്ളത് സംശയ നിഴലിലുള്ള മൂന്ന് പേർ മാത്രം
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- റോബിൻ ബസിനെതിരെ വീണ്ടും നടപടി; വൻ പൊലീസ് സന്നാഹത്തിൽ ബസ് പിടിച്ചെടുത്തു എംവിഡി; പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി; തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാട്ടി ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കാൻ നീക്കം
- ബാങ്ക് ജീവനക്കാരി ആയിരുന്ന കോട്ടയം സ്വദേശിനി കൊച്ചിയിലേക്ക് മടങ്ങിയത് കണ്ണീരുമായി; വിസാ ചതിക്ക് ഇരയായത് കെയർ വിസയിൽ എത്തിയ ചെങ്ങന്നൂർക്കാരി പ്രദിതയും ഗോകുൽനാഥും വഴി; ആകെ മുടക്കിയത് 17 ലക്ഷം; യുകെ മോഹത്തിൽ പരസ്പരം ചതിയൊരുക്കി നവമലയാളികൾ
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- കുരിശ് ഉപയോഗിക്കില്ല; ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്കുളുകളും നടത്തില്ല, പണി സുവിശേഷം മാത്രം; യഹോവ സാക്ഷികളുടെ ജീവിത കഥ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- കളമശ്ശേരിയിൽ ബോംബ് വച്ചത് താൻ; യഹോവ സാക്ഷികളുടെ കൺവൻഷൻ സെന്ററിലെ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കീഴടങ്ങൽ; നാടകീയ സംഭവങ്ങളുണ്ടായത് തൃശൂരിലെ കൊടകര സ്റ്റേഷനിൽ; നീലക്കാറിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ കീഴടങ്ങൽ; യഥാർത്ഥ അക്രമിയാണോ എന്ന് അറിയാൻ പൊലീസ് അന്വേഷണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍