Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

ജോർദ്ദാൻ കിരീടാവകാശി സൗദി പെൺകുട്ടിയെ മിന്നു കെട്ടിയപ്പോൾ അമ്മാനിലേക്ക് ഒഴുകിയെത്തിയത് ലോകം എമ്പാടുമുള്ള രാജകുടുംബാംഗങ്ങൾ; തിളങ്ങിയവരിൽ മുൻപിൽ കിരീടാവകാശി വില്യമും ഭാര്യയും; ഒരു രാജ വിവാഹത്തിന്റെ കഥ

ജോർദ്ദാൻ കിരീടാവകാശി സൗദി പെൺകുട്ടിയെ മിന്നു കെട്ടിയപ്പോൾ അമ്മാനിലേക്ക് ഒഴുകിയെത്തിയത് ലോകം എമ്പാടുമുള്ള രാജകുടുംബാംഗങ്ങൾ; തിളങ്ങിയവരിൽ മുൻപിൽ കിരീടാവകാശി വില്യമും ഭാര്യയും; ഒരു രാജ വിവാഹത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ജോർദ്ദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരന്റെയും സൗദി അറേബ്യൻ ആർകിടെക്ട് രജ്വ അലി സെയ്ഫിന്റെയും വിവാഹം നടത്ത് അത്യാഡംബര പൂർവ്വം. ലോകമെമ്പാടുമുള്ള രാജകുടുംബാംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വിവാഹ നിശ്ചയവും മറ്റ് വെവാഹ പൂർവ്വ ചടങ്ങുകളും മെയ് അവസാന വാരം നടന്നിരുന്നു. ഇന്നലെയായിരുന്നു വിവാഹം.

ജോർദ്ദാൻ സംസ്‌കാരവും ഹുസൈൻ രാജകുമാരന്റെ സൈനികവൃത്തിയും രജ്വയുടെ പാരമ്പര്യവും പ്രതിഫലിക്കുന്ന രീതിയിൽ അലങ്കരിച്ച സഹ്റാൻ കൊട്ടാരത്തിലായിരുന്നു ഔദ്യോഗിക ചടങ്ങുകൾ നടന്നത്. ലെബനീസ് ഫാഷൻ ഡിസൈനർ എലീ സാബ് രൂപകൽപന ചെയ്ത, നീണ്ട കൈയുള്ള വെളുത്ത ഗൗൺ ധരിച്ചായിരുന്നു സൗദി ആർകിടെക്ട് വിവാഹവേദിയിൽ എത്തിയത്. സ്വന്തം രാജ്യമായ സ്വദിയിൽ നിന്നോ അല്ലെങ്കിൽ ജോർദ്ദാനിൽ നിന്നോ ഒരു ഫാഷൻ ഡിസൈനറെയായിരിക്കും പുതിയ രാജകുമാരി വിവാഹ വസ്ത്രം രൂപകൽപന ചെയ്യാൻ ഏൽപിക്കുക എന്നൊരു അഭ്യുഹം പരന്നിരുന്നു. എന്നാൽ, ലെബനീസ് ഡിസൈനർക്കായിരുന്നു നറുക്ക് വീണത്.

പരമ്പരാഗതമായ വിവാഹ ചടങ്ങുകൾക്ക് വളരെ കുറച്ച് അതിഥികൾ മാത്രമെ പങ്കെടുത്തിരുന്നുള്ളു. വരന്റെ പിതാവ് ജോർദ്ദാൻ രാജാവ് അബ്ദുള്ള രണ്ടാമനും പത്നി റാനിയ രാജ്ഞിയും ഉൾപ്പടെ 140 അതിഥികൾ മാത്രമായിരുന്നു ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നത്. അതിനു ശേഷം അൽ ഹുസെനിയ കൊട്ടാരത്തിലേക്ക് വധൂവരന്മാർ ഒരു ഘോഷയാത്രയായി പോയി. അവിടെ നടന്ന വിരുന്ന് സത്ക്കാരത്തിൽ നിരവധി പേരായിരുന്നു പങ്കെടുത്തത്.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള രാജകുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പങ്കെടുത്തു. ചടങ്ങിൽ ഏറെ ആകർഷണീയമായത് കെയ്റ്റ് രാജകുമാരി തന്നെയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിരുന്നു സത്ക്കാര വേദിയിൽ എത്തിയ വെയ്ൽസ് രാജകുമാരനെയും രാജകുമാരിയേയും രാജാവ് അബ്ദുള്ള രണ്ടാമനും രാജ്ഞി റനിയയും ചേർന്നാണ് സ്വീകരിച്ചത്.

നേവി സ്യുട്ട് ധരിച്ച് സ്വതസിദ്ധമായ ഗൗരവത്തിൽ ഒളിപ്പിച്ച ചിരിയുമായി വില്യം എത്തിയപ്പോൾ, കെയ്റ്റ് അവിടെയുണ്ടായിരുന്നവരുടെ മനം മയക്കിയത് അതിമനോഹരമായ ഒരു പിങ്ക് ഗൗൺ ധരിച്ചുകൊണ്ടായിരുന്നു. വധുവിന്റെ വിവാഹവസ്ത്രം രൂപകല്പന ചെയ്ത ലെബനീസ് ഡിസൈനർ എലീ സാബ് തന്നെയായിരുന്നു ഇതും രൂപകല്പന ചെയ്തത്.

28 കാരനായ ജോർദ്ദാൻ കിരീടാവകാശിയെ വിവാഹം കഴിച്ച 29 കാരിയായ അർകിടെക്ട് രാജ്വ അൽസെയ്ഫ് സൗദി രാജകുടുംബവുമായി അടുത്ത ബന്ധം ഉള്ള വ്യക്തിയാണ്. രണ്ട് രാജകുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതായി ഈ ബന്ധം. അടുത്തിടെ രാജാവിനൊപ്പം പൊതുചടങ്ങുകളിൽ സജീവമായി പങ്കെടുക്കാറുള്ള കിരീടാവകാശിയുടെ വിവാഹം ടെ വിയിലൂടെ ജോർദ്ദാൻ ജനത കണ്ടു. ജോർജ്ജ്ടൗൺ യൂണിവേഴ്സ്വിറ്റിയിൽ നിന്നും ബിരുദം നേടിയ ഹുസൈൻ രാജകുമാരൻ പിന്നീട് സൈന്യത്തിൽ ചേരുകയായിരുന്നു.

യു എൻ ജനറൽ അസംബ്ലിയിൽ സംസാരിച്ച് ലോക ശ്രദ്ധ നേടിയ ഹുസൈൻ രജകുമാരൻ ഇപ്പോൾ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും തൊഴിലില്ലായമയിലൂടെയും കടന്നു പോകുന്ന ജോർദ്ദാന് അല്പനേരത്തേക്കെങ്കിലും ഒരു ആശ്വാസമായിരുന്നു ഈ വിവാഹം എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. യുവാക്കൾ ഈ വിവാഹം തെരുവുകളിൽ ഒരു ആഘോഷമാക്കുകയും ചെയ്തു. ജനങ്ങൾക്ക് ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്നലെ ജോർദ്ദാനിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP