സമാനതകൾ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജർമ്മനി; യൂറോപ്പിലെ ഏറ്റവും വലിയ വിപണിക്ക് കനത്ത തിരിച്ചടി; പണപ്പെരുപ്പവും ഉൽപാദനക്കുറവും ജർമ്മനിയെ വെള്ളം കുടിപ്പിക്കും; തകർച്ചയിൽ നിന്നും കരകയറി ബ്രിട്ടൻ സ്വന്തം കാലിലേക്ക്

മറുനാടൻ ഡെസ്ക്
ലണ്ടൻ: യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി വൻ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഈ വർഷത്തെ ആദ്യ പാദത്തിൽ ജി ഡി പി യിൽ വൻ കുറവാണ് ഉണ്ടായിരിക്കുനന്തെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ദീർഘനാൾ നീണ്ടുനിന്നേക്കാവുന്ന ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ജർമ്മനി നടന്നടുക്കുന്നത് എന്നാണ് പല സാമ്പത്തിക വിദഗ്ധരും പറയുന്നത്.
മാർച്ച് വരെയുള്ള മൂന്ന് മാസ കാലയളവിൽ ജർമ്മൻ സമ്പദ്വ്യവസ്ഥ 0.3 ശതമാനം ചുരുങ്ങി എന്നാണ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയായ ഡെസ്റ്റാറ്റിസ് പറയുന്നത്. തുടർച്ചയായി 12 മാസക്കാലും വ്യാവസായിക ഉത്പാദനത്തിൽ വന്ന കുറവും മാർച്ചിൽ ചില്ലറ വില്പന മേഖല മൂക്കു കുത്തി വീണതുമൊക്കെ നിരീക്ഷിച്ച സാമ്പത്തിക വിദഗ്ദ്ധർ ഇത്തരത്തിൽ ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
കഴിഞ്ഞ വർഷത്തെ അവസാന പാദത്തിലും ജി ഡി പിൽ 0.5 ശതമാനത്തിന്റെ കുറവ് കണ്ടിരുന്നു. തുടർച്ചയായി രണ്ടു തവണ ജി ഡി പി കുറഞ്ഞതോടെ ജർമ്മനി സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. നേരത്തേ തന്നെ പല സാമ്പത്തിക വിദഗ്ധരും കണക്കുകൂട്ടിയത് ഈ വർഷം ജർമ്മനിക്ക് നേരിയ തോതിലുള്ള വളർച്ച മാത്രമെ കൈവരിക്കാൻ കഴിയൂ എന്നായിരുന്നു. ജർമ്മൻ കൗൺസിൽ ഓഫ് ഇക്കണോമിക്സിലെ വിദഗ്ദ്ധർ തന്നെ പറഞ്ഞിരുന്നത് രാജ്യത്തിന് ഈ വർഷം പരമാവധി കൈവരിക്കാൻ ആവുക. 0.2 ശതമാനത്തിന്റെ വളർച്ച മാത്രമായിരിക്കും എന്നാണ്.
ഇപ്പോൾ പല സാമ്പത്തിക വിദഗ്ധരും പറയുന്നത് ജർമ്മൻ സമ്പദ്രംഗം തീർത്തും നിശ്ചലാവസ്ഥയിൽ ആകുമെന്നാണ്. സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന പുരോഗതിയിൽ കാര്യമായ വികസനം ഒന്നും കാണുന്നില്ല. മാത്രമല്ല ഉദ്പാദന മേഖലയിൽ നിന്നുള്ള സൂചനകൾ എല്ലാംതാഴോട്ടുള്ള പോക്കിനെയാണ് സൂചിപ്പിക്കുന്നതെന്ന് കോമേഴ്സ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആയ ജോർഗ് ക്രാമർ പറയുന്നു. ഈ വർഷം ജർമ്മനിയുടെ സാമ്പത്തിക വളർച്ച 0.3 ശതമാനം താഴേക്ക് പോകുമെന്നും, അടുത്തവർഷം ഇടിവോ വളർച്ചയോ ഇല്ലാതെ അത് തുടരുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്.
പണപ്പെരുപ്പവും, ഉയർന്ന പലിശ നിരക്കും കാരണം സാധാരണക്കാരുടെ ഉപഭോഗം കുറഞ്ഞതാണ് ഈ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പാദത്തിൽ, തൊട്ടു മുൻപത്തെ പാദത്തേക്കാൾ 1.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാനീയങ്ങൾ, പാദരക്ഷകൾ തുടങ്ങിയ സാധാരണക്കാർ ധാരാളമായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പോലും വിൽപന കാര്യമായി കഴിഞ്ഞ പാദത്തിൽ ഇടിഞ്ഞിരുന്നു.
വ്യാപാര വാണിജ്യ മേഖലകളിൽ ഇടിവ് സംഭവിച്ചപ്പോൾ ജർമ്മൻ സർക്കാരിന്റെ ചെലവിലും 4.9 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിൽ 3.9 ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. കെട്ടിട നിർമ്മാണ മേഖലയിലാണ് ഇത് പ്രധാനമായും ഉണ്ടായിരിക്കുന്നത്. അതുപോലെ ജർമ്മൻ ഇറക്കുമതി 0.9 ശതമാനം കുറഞ്ഞതും കയറ്റുമതി 0.4 ശതമാനം വർദ്ധിച്ചതും ആശാവഹമായ ചില കാര്യങ്ങൾ തന്നെയാണ്.
ക്യ്പ്പിറ്റൽ ഇക്കണോമിക്സ് എന്ന ഗവേഷണ സ്ഥാപനത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ഫ്രാൻസിസ്ക പാംസ് പറയുന്നത് ജർമ്മൻ സമ്പദ് വ്യവസ്ഥ പ്രത്യേകിച്ചും യൂറോസോൺ പൊതുവേയും ഇനിയും തകർച്ച അനുഭവിക്കാനാണ് സാധ്യത എന്നാണ്. അതേ സമയം ഐ എം എഫ് പറയുന്നത് രാജ്യത്തെ വൻ സാമ്പത്തിക ശക്തികളിൽ ഈ വർഷം എറ്റവും മോശമായ പ്രകടനം കാഴ്ച്ച വയ്ക്കാൻ പോകുന്നത് ജർമ്മനി ആയിരിക്കും എന്നാണ്. അവർ പ്രവചിക്കുന്നത് രാജ്യത്തിന്റെഉദ്പാദനത്തിൽ ഈ വർഷം 0.1 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ്.
ഇന്ന് ജർമ്മനി യൂറോപ്പിലെ രോഗിയായി മാറിയിരിക്കുകയാണെന്നും, ഭരണകൂട ഇടപെടലുകൾ കുറയ്ക്കുന്നതിനുള്ള സർക്കാർ പദ്ധതികളും നികുതി പരിഷ്കാരങ്ങളും അധികം വൈകാതെ വ്യവസായികളുടെ പ്രധാന ലക്ഷ്യമാക്കി ജർമ്മനിയെ മാറ്റുമെന്നും, ഭരണത്തിലെ സഖ്യ കക്ഷിയായ ലിബറൽ ഫ്രീ ഡെമോക്രാറ്റ്സിലെ സാമ്പത്തിക കാര്യ വക്താവ് റീൻഹാർഡ് ഹൂബെൻ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശ്രീമഹേഷ് പലപ്പോഴും പെരുമാറിയിരുന്നത് സൈക്കോയെ പോലെ; നക്ഷത്രയെ കാണാൻ അമ്മവീട്ടുകാർ പരാതി നൽകിയപ്പോൾ മഹേഷ് വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി; വിദ്യയുടെ നാലുവർഷം മുമ്പത്തെ മരണവും കൊലപാതകമോ?
- മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം; അതുപാടില്ലെന്നാണ് ബിജെപി നിലപാട്; മതാടിസ്ഥാനത്തിൽ സംവരണം അരുത്; ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത്ഷാ
- നിങ്ങൾ എന്റെ ചുറ്റും വന്നു നിന്നപ്പോൾ എത്ര ലക്ഷം കൊടുത്തിട്ടാണ്? എനിക്കറിയില്ല, പക്ഷേ കേരളത്തിൽ പ്രചരിപ്പിച്ചത്, നട്ടാൽ കുരുക്കാത്ത നുണ; നമ്മുടെ നാടിനെയാണ് ഇകഴ്ത്താൻ ശ്രമിക്കുന്നതെന്ന് ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി
- മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനിടെ കൊല്ലം ടീമിന്റെ അഭ്യർത്ഥന മാനിച്ച് പരിശീലനം നൽകിയത് സ്വന്തം ടീമിന് അനിഷ്ടമായി; തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം ടീം തോൽപ്പിച്ചതോടെ കോച്ചും മാനേജർമാരും പ്രകോപിതരായി; ദേശീയ ഹാൻഡ് ബോൾ താരത്തെ നാട്ടുകാർ നോക്കി നിൽക്കെ മർദ്ദിച്ചതിന് പിന്നിൽ
- ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്; തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം; ഒരു ഗ്രൂപ്പിലും ഇല്ലെന്ന് പറയുന്ന മുരളീധരനും ഉയർത്തുന്നത് തരൂരിന്റെ അനിവാര്യത; ഇനി അറിയേണ്ടത് തരൂരിന്റെ പ്രതികരണം; മസ്കറ്റിലെ യോഗത്തിന് പിന്നാലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
- മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറും പ്രതി; പി എം ആർഷോയുടെ പരാതിയിൽ കേസെടുത്തത് അഖില നന്ദകുമാറിന് എതിരെ; കേസിൽ പ്രിൻസിപ്പൽ അടക്കം അഞ്ചുപേർ പ്രതികൾ; അഖിലയ്ക്ക് എതിരെ കേസെടുത്തത് വിചിത്ര നടപടി എന്ന് ചാനൽ
- ക്രൂവിലെയും ന്യൂപോർട്ടിലെയും മലയാളി യുവാക്കൾ ജയിലിൽ എത്തിയത് യുകെ ജീവിതം ഒരു മാസം പൂർത്തിയാക്കും മുൻപേ; ശിക്ഷ കഴിഞ്ഞ് ഇരുവരെയും നാടുകടത്തിയേക്കാം; കേരളത്തിൽ നിന്നും എത്തുന്ന അനേകം ചെറുപ്പക്കാർ വീട്ടുവഴക്കിനെ തുടർന്ന് നിയമ നടപടി നേരിടുന്ന സാഹചര്യം; ബ്രിട്ടനിലെ നിയമ വ്യവസ്ഥയെ നിസാരമായി കാണുന്ന മലയാളി ശീലം കുരുക്കാകുമ്പോൾ
- മുൻ എഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ; ശബരിമല സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
- 11 മാസക്കാരനേയും നാലു വയസ്സുകാരനെയും മാറോടണക്കി കൊടുംകാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ; കാട്ടിലെ പഴ വർഗ്ഗങ്ങളും കായ്കനികളും തിന്ന് വിശപ്പടക്കി: മെലിഞ്ഞ് എല്ലും തോലുമായി നാലു കുരുന്നുകൾ: ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികളെ കാത്ത് ആമസോൺ കാട്
- ലഹരി കഴിച്ച് പല്ലുപൊടിച്ച നടനെ സൂചിപ്പിച്ച് ടിനി ടോം മുന്നറിയിപ്പ് നൽകിയപ്പോൾ അധിക്ഷേപവും പരിഹാസവും; മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ ആശങ്ക ഉയരുന്നതിനിടെ, അസി.ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ചതുരം, നീലവെളിച്ചം സിനിമകളിൽ ജോലി ചെയ്ത സുഹൈൽ സുലൈമാൻ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 11 മാസക്കാരനേയും നാലു വയസ്സുകാരനെയും മാറോടണക്കി കൊടുംകാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ; കാട്ടിലെ പഴ വർഗ്ഗങ്ങളും കായ്കനികളും തിന്ന് വിശപ്പടക്കി: മെലിഞ്ഞ് എല്ലും തോലുമായി നാലു കുരുന്നുകൾ: ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികളെ കാത്ത് ആമസോൺ കാട്
- നിരവധി അന്യഗ്രഹ വാഹനങ്ങൾ അമേരിക്കയിൽ കണ്ടെത്തി; അവ പറത്തിയിരുന്ന മനുഷ്യരല്ലാത്ത പൈലറ്റുമാരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്; അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ സ്വന്താമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും അതീവ രഹസ്യ ശ്രമത്തിൽ; പുതിയ വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ബിജെപി സർക്കാരിന് വേണ്ടി പണിയെടുക്കുന്ന കർണാടക പൊലീസ് മേധാവിയെ അധികാരത്തിൽ എത്തിയാൽ പൂട്ടുമെന്ന് പ്രഖ്യാപിച്ചത് ഡികെ ശിവകുമാർ; കോൺഗ്രസ് ജയിച്ചുകയറിയതിന്റെ പിറ്റേന്ന് പ്രവീൺ സൂദ് സിബിഐ ഡയറക്ടർ; നിയമനം രണ്ടുവർഷത്തേക്ക്; രാഷ്ട്രപതിയുടെ പൊലീസ് മെഡൽ അടക്കം നേടിയ പ്രവീൺ സൂദ് ആരാണ്?
- ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയ സുധാ മൂർത്തി ഇമിഗ്രേഷൻ ഫോമിൽ താമസ സ്ഥലമായി എഴുതിയത് പ്രധാനമന്ത്രിയുടെ വസതി; തടഞ്ഞു നിർത്തി ചോദ്യങ്ങൾ ചോദിച്ച് ബോർഡർ പൊലീസ്; ഋഷിയുടെ അമ്മായിയമ്മക്ക് പറ്റിയത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്