Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടിയേറ്റ നിയമം കർശനമാക്കാൻ എം പിമാരുടെ സമ്മർദ്ദം; ബ്രിട്ടീഷ് നിയമത്തെ മറികടക്കുന്ന യൂറോപ്യൻ കോടതികളുടെ അധികാരം നിയമ നിർമ്മാണത്തിലൂടെ റദ്ദാക്കണം; പാർട്ടിക്കുള്ളിലെ കലാപം ഋഷിയുടെ  കസേര ബ്രിട്ടണിൽ തെറിപ്പിക്കുമോ?

കുടിയേറ്റ നിയമം കർശനമാക്കാൻ എം പിമാരുടെ സമ്മർദ്ദം; ബ്രിട്ടീഷ് നിയമത്തെ മറികടക്കുന്ന യൂറോപ്യൻ കോടതികളുടെ അധികാരം നിയമ നിർമ്മാണത്തിലൂടെ റദ്ദാക്കണം; പാർട്ടിക്കുള്ളിലെ കലാപം ഋഷിയുടെ  കസേര ബ്രിട്ടണിൽ തെറിപ്പിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കുടിയേറ്റ നിയമം കർശനമാക്കി, അനധികൃതമായി ചെറുയാനങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അഭയാർത്ഥികളെ തടയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് മേൽകടുത്ത സമ്മർദ്ദം ഉയരുകയാണ്. വിമത വിഭാഗം കർശന നിയമത്തിന് ഭേദഗതി ആവശ്യപ്പെട്ട സാഹചര്യത്തിൽ, അവരുമായി ഋഷി ചർച്ചക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ സമ്മർദ്ദം.

പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ ചില ഭേദഗതികൾ എം പിമാർ മേശപ്പുറത്ത് വച്ചിരുന്നു. ഇതിൽ യൂറോപ്യൻ കോടതിയുടെ സ്വാധീനം തടയുന്ന നിയമനിർമ്മാണവും ഉൾപ്പെടും. ഈ ഭേദഗതികൾ ഉൾപ്പെടുത്തി ബിൽ കൂടുതൽ കുറ്റമറ്റതാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടോറി എം പി സർ ബിൽ ക്യാഷ് പറഞ്ഞു. നിലവിൽ ജനപ്രതിനിധി സഭയുടെ പരിഗണനയിലാണ് ബിൽ.

പാർലമെന്റിന്റെ ഈസ്റ്റർ അവധി ദിവസങ്ങളിൽ വിമതരുടെ പക്ഷം സർക്കാർ പരിശോധിക്കും എന്നാണ് അറിയുന്നത്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചില്ലെങ്കിൽ ഋഷി സുനകിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന സൂചനയും വിമത എം പിമാർ നൽകുന്നുണ്ട്. ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ഇല്ലീഗൽ ഇമിഗ്രേഷൻ ബിൽ ഈ മാസം ആദ്യമായിരുന്നു ഋഷി സുനക് പ്രഖ്യാപിച്ചത്. അതിനൊപ്പം അടുത്തിടെ ഫ്രാൻസിൽ നിന്നും അനധികൃതമായി ചാനൽ വഴിയുള്ള കുടിയേറ്റം തടയാൻ ഫ്രാൻസുമായി 500 മില്യൻ പൗണ്ടിന്റെ ഒരു കരാറും ഋഷി ഒപ്പു വച്ചിരുന്നു.

പുതിയ ബില്ലിലെ വ്യവസ്ഥയനുസരിച്ച് ചെറിയ യാനങ്ങൾ വഴിയോ നിയമവിരുദ്ധമായ മറ്റേതെങ്കിലും മാർഗ്ഗങ്ങളിലൂടെയോ യു കെയിൽ എത്തുന്നവർക്ക് അഭയാർത്ഥി അവകാശങ്ങൾക്ക് അപേക്ഷിക്കാൻ ആകില്ല.. അതിനു പകരം സുരക്ഷിതമായ മൂന്നാമതൊരു രാജ്യത്ത് അഭയാർത്ഥിയാകേണ്ടതായി വരും. മാത്രമല്ല, ജീവിതകാലം മുഴുവൻ യു കെയിൽ പ്രവേശിക്കുന്നതിലും യു കെ പൗരത്വം തേടുന്നതിനും വിലക്കുണ്ടാകും.

എന്നാൽ, ഈ ബില്ലിന് കാർക്കശ്യം പോരെന്നാണ് ചില ഭരണകക്ഷി എം പിമാർ പറയുന്നത്. നിയമം കൂടുതൽ കർക്കശമാക്കുന്നതിനുള്ള ഭേദഗതികളാണ് അവർ നിർദ്ദേശിക്കുന്നത്. അതേസമയം, കൂടുതൽ ലിബറൽ ആയ ഭരണകക്ഷി എം പിമാർ അഭയാർത്ഥികൾക്ക് ബ്രിട്ടനിലേക്ക് വരാൻ ഉതകുന്ന വണ്ണം ബിൽ മയപ്പെടുത്താനുള്ള ഭേദഗതികളും നിർദ്ദേശിച്ചിട്ടുണ്ട്. ഭേദഗതികളെ കുറിച്ച് മന്ത്രിമാർ എം പിമാരുമായി സംസാരിക്കും എന്നാണ് അറിയുന്നത്.

ഇരു വിഭാഗവും ശക്തമായി തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതാണ് ഋഷിക്ക് ഏറ്റവും വലിയ ഭീഷണി ആയിരിക്കുന്നത്. ഈസ്റ്റർ അവധിക്കാലത്ത് എം പിമാരുമായി ക്രിയാത്മക ചർച്ചകൾ ഉണ്ടാകും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന. ഇത് എത്രമാത്രം വിജയിക്കും എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP