Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

സ്ത്രീകളുടെ അവകാശങ്ങളോട് കൂടുതൽ ദയയും അനുഭാവവും കാട്ടി; പത്തോളം ജഡ്ജിമാർക്ക് തൂക്ക് കയർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; മത നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ശിക്ഷിക്കാതിരുന്ന ജഡ്ജിമാരെ സൗദി തൂക്കിക്കൊന്നേക്കുമെന്ന് മാധ്യമങ്ങൾ

സ്ത്രീകളുടെ അവകാശങ്ങളോട് കൂടുതൽ ദയയും അനുഭാവവും കാട്ടി; പത്തോളം ജഡ്ജിമാർക്ക് തൂക്ക് കയർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; മത നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ശിക്ഷിക്കാതിരുന്ന ജഡ്ജിമാരെ സൗദി തൂക്കിക്കൊന്നേക്കുമെന്ന് മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

നുഷ്യാവകാശ പ്രവർത്തകരോടും വനിതാവകാശ പ്രവർത്തകരോടും മൃദു സമീപനം സ്വീകരിച്ച പത്ത് ജഡ്ജിമാർക്ക്, സൗദി അറേബ്യൻ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാജ്യ സുരക്ഷ ഉൾപ്പെടുന്ന കേസുകളിൽ കൂടുതൽ മയമുള്ള സമീപനം സ്വീകരിച്ചു എന്ന് അവർ സമ്മതിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. മരണശിക്ഷ വരെ ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റമായാണ് ഇതിനെ സൗദി അറേബ്യ പരിഗണിക്കുന്നത്.

ശിക്ഷ വിധിക്കപ്പെട്ടവരിൽ ഒരാളായ അബ്ദുള്ള ബിൻ ഖാലീദ് അൽ ലുഹൈദൻ, തന്റെ കോടതിയിൽ 2020 ഡിസംബറിൽ ഹാജരാക്കപ്പെട്ട പ്രമുഖ വനിതാവകാശ പ്രവർത്തക ലവ്ജെയിൻ അൽ ഹാത്ലോലിനെ രണ്ടുമാസക്കാലത്തോളം സ്വതന്ത്രയായി വിഹരിക്കാൻ അനുവദിച്ചു എന്നാണ് ഒരു കേസ്. മേഗൻ മെർക്കലിനൊപ്പം വൺ വേൾഡ് വേദി പങ്കിട്ടിട്ടുള്ള ലവ്ജെയിൻ രണ്ടര വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് 2021 ഫെബ്രുവരിയിൽ പുറത്തിറങ്ങുകയുണ്ടായി. സ്ത്രീകൾക്ക് ഡ്രൈവിങ് അവകാശം നൽകുന്നതിനുള്ള സമരത്തിന്റെ പേരിലായിരുന്നു ഇവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

ഇത്തരത്തിൽ മൃദു സമീപനം സ്വീകരിച്ച ജഡ്ജിമാരെ മാറ്റി തന്നോട് കൂറുള്ളവരെ സൽമാൻ രാജകുമാരൻ നിയമിക്കുകയാണെന്ന് ഡെമോക്രസി ഫോർ ദി അരബ് വേൾഡ് നൗ (ഡോൺ) എന്ന സംഘടന ആരോപിക്കുന്നു. പുതിയ ജഡ്ജിമാർ, സാമൂഹ്യ പ്രവർത്തകരും, സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരത്തിൽ ഉള്ളവരും ഉൾപ്പെട്ട പല കേസുകളും പുനപരിശോധിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മദ്ധ്യ പൂർവ്വ ദേശങ്ങളിൽ നവോത്ഥാനവും സാമൂഹ്യ പരിഷ്‌കരണവും കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനയാണ് ഡോൺ.

പുതിയതായി നിയമിക്കപ്പെട്ട ജഡ്ജിമാരിൽ ഒരാൾ ഇതിനോടകം തന്നെ സമൂഹ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ കേസ് പുനപരിശോധിച്ച് ശിക്ഷ വർദ്ധിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. വ്യാജ പ്രചരണങ്ങൾ എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന, പരിഷ്‌കരണ വാദികളുടെ പോസ്റ്റുകൾ റീട്വീറ്റ് ചെയ്ത് രാജ്യത്ത് കലാപത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് എട്ടു വർഷം ശിക്ഷ ലഭിച്ച, ലീഡ്സ് യൂണിവേഴ്സിറ്റിയിലെ പി എച്ച് ഡി വിദ്യാർത്ഥിനി സൽമ അൽ ഷെഹാദിന്റെ ശിക്ഷ 34 വർഷമായി വർദ്ധിപ്പിച്ചിരുന്നു.

സൗദി അറേബ്യയിൽ ഒഴിവുകാലം ആഘൊഷിക്കാൻ എത്തിയപ്പോഴായിരുന്നു 2021 ൽ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. 2700 ഫോളോവേഴ്സ് ഉള്ള ട്വീറ്റർ അക്കൗണ്ടിലൂടെ ഇവർ സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാനത്തിനും വേണ്ടി ശബ്ദം ഉയർത്തിയിരുന്നു. സമാനമായ രീതിയിൽ ഭരണകർത്താക്കൾക്കെതിരെ ട്വിറ്റർ ഉപയോഗിച്ചതിന് അഞ്ചു കുട്ടികളുടെ അമ്മയും 40 കാരിയുമായ നൗറ അൽ ഖതാനിയുടെ ശിക്ഷ 13 വർഷത്തിൽ നിന്നും 45 വർഷമായും ഉയർത്തിയിരുന്നു.

ഇപ്പോൾ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട പത്ത് ജഡ്ജിമാരിൽ ആറുപേർ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള പ്രത്യെക ക്രിമിനൽ കോടതിയിലെ ജഡ്ജിമാരാണ്. മറ്റ് നാലുപേർ രാജ്യത്തെ പരമോന്നത കോടതിയായ ഹൈക്കോടതിയിലേയും. ഇവരെ 2022 ൽ അറസ്റ്റ് ചെയ്തെന്നും അവരുമായി ബന്ധപ്പെടാനോ അവർക്ക് നിയമോപദേശം നൽകാനോ അനുവദിക്കുന്നില്ല എന്നും ഡോൺ പറയുന്നു.

2022 മാർച്ചിൽ ഒരൊറ്റ ദിവസം കൊണ്ട് 81 പേർക്ക് വധ ശിക്ഷ നടപ്പിലാക്കി വിവാദത്തിലായ സംഭവത്തിൽ,ം ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് അടക്കം നിരവധിപേർക്ക് വധ ശിക്ഷ വിധിച്ച അബ്ദുളസീസ് ബിൻ മെദവി അൽ ജാബറും ഇപ്പോൾ വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP