Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്‌ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ

എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്‌ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

കദേശം മൂന്ന് സ്‌കൂൾ ബസ്സുകളുടെ വലിപ്പമുള്ള ചൈനീസ് ചാര ബലൂൺ അവസാനം നിലം പൊത്തി. അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സമുദ്രാർത്ഥിക്കുള്ളിലായിട്ടായിരുന്നു ഫൈറ്റർ ജറ്റുകൾ ബലൂണിനെ തകർത്തത്. ഈ ഓപ്പറേഷനു മുൻപായി വടക്കൻ കരോലിനയുടെയും തെക്കൻ കരോലിനയുടേയും തീരങ്ങൾക്ക് മുകളിലൂടേയും സമീപ പ്രദേശങ്ങളിലൂടെയും വ്യോമയാത്ര നിരോധിച്ചിരുന്നു. അതുപോലെ സമീപത്തുള്ള മൂന്ന് വിമാനങ്ങൾ പൂർണ്ണമായി അടച്ചിടുകയും ചെയ്തു.

അമേരിക്കയുടേ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളി എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ ബലൂണിനെ ഒരു എഫ് 22 ജറ്റ് ഫൈറ്റർ, ഒരു മിസൈൽ മാത്രം ഉപയോഗിച്ചായിരുന്നു തകർത്തത്. പ്രാദേശിക സമയം ഉച്ചക്ക് 2:39 ന് അമേരിക്കൻ തീരത്തു നിന്നും ആറ് നോട്ടിക്കൽ ദൂരെ മാറിയാണ് ഇത് സമുദ്രത്തിൽ പതിച്ചത്. കടലിന് ഏകദേശം 14 മീറ്റർ മാത്രം ആഴമുള്ള ഭാഗത്താണ് ഇത് വീണിരിക്കുന്നത് എന്നതിനാൽ, ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പ്രയാസമുണ്ടാകില്ല. നാവിക സേന അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച തന്നെ ബലൂൺ വെടിവെച്ചിടാനുള്ള ഉത്തരവ് ബൈഡൻ നൽകിയിരുന്നു. എന്നാൽ, അത് പറന്ന് കടലിനു മുകളിൽ എത്തുന്നത് വരെ കാത്തിരിക്കാനായിരുന്നു സൈന്യം തീരുമാനിച്ചത്. ജനവാസ കേന്ദ്രങ്ങൾക്ക് മുകളിൽ വെച്ച് ബലൂൺ തകർത്തിട്ടാൽ ഉണ്ടാകാൻ ഇടയുള്ള ആൾ നാശവും സ്വത്ത് നാശവും ഒഴിവാക്കുന്നതിനായിട്ടായിരുന്നു ഇത്. ഉച്ചയോടെ സമുദ്രത്തിനു മുകളിൽ ബലൂൺ എത്തി. സമീപത്തുള്ള മൂന്ന് വിമാനങ്ങൾ അടച്ചിട്ടതിനു ശേഷം, തീരദേശ സേനയോടും തത്ക്കാലത്തേക്ക് പിന്മാറാൻ ഉത്തരവിട്ടിരുന്നു.

ബലൂൺ തകർന്ന സമയത്ത് വലിയൊരു സ്ഫോടനം കേട്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു.തന്റെ വീട് അതിൽ കുലുങ്ങി എന്നും അയാൾ പറയുന്നു. ജനുവരി 28 നായിരുന്നു ഇത് അമേരിക്കൻ അതിർത്തിയിൽ ആദ്യം പ്രവേശിച്ചതെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പിന്നീട് ഇത് കാനഡയുടേ വ്യാമമേഖലയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 31 നാണ് ഇത് വീണ്ടും അമേരിക്കൻ അതിർത്തിയിൽ എത്തുന്നത്. ധാരാളം സുപ്രധാന ആണവ കേന്ദ്രങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്ള മൊണ്ടാനയിലായിരുന്നു ഇത് അമേരിക്കയിൽ ആദ്യം കാണപ്പെട്ടത്.

സാധാരണ നമ്മൾ ഉയർത്താറുള്ള ബലൂൺ തന്നെയാണ് ഈ ചാര ബലൂണും. എന്നാൽ, ഇത് വളരെ ഉയരത്തിലായിരിക്കും പറക്കുക. ഏതാണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ പറക്കുന്നത്ര ഉയരത്തിൽ പറക്കുന്ന ഇതിൽ ആധുനിക ക്യാമറകളും ഇമേജിങ് സാങ്കേതിക വിദ്യയുമൊക്കെ ഉണ്ടാകും. ഭൂമിയിലേക്ക് തന്നെ തിരിച്ചു വച്ചിട്ടുള്ള ഇതിലെ ഉപകരണങ്ങൾ കൊണ്ടു താഴേയുള്ള ഭൂമികയെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഇതിന്റെ ജോലി.

സാധാരണ ആകാശത്തു നിന്നും ചാരപ്രവർത്തി നടത്താൻ ഉപഗ്രഹങ്ങളേയാണ് ഉപയോഗിക്കുന്നത്. നമ്മൾ ഓരോരുത്തരും ഇത്തരത്തിലുള്ള ഏതെങ്കിലുമൊക്കെ ചാര ഉപഗ്രഹത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഭൂസമീപ ഭ്രമണപഥത്തിലായിരിക്കും ഇവരുടെ സ്ഥാനമെങ്കിലും, അത് ആയിരക്കണക്കിന് കിലോമീറ്റർ മുകളിലാണ്. മാത്രമല്ല, ഇവ ഭൂമിക്ക് ചുറ്റും അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടു തന്നെ ഫോട്ടോകൾക്ക് വ്യക്തത ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ ന്യുനതകളെ ഒക്കെ മറികടക്കുന്നതിനാണ് ചാര ബലൂണുകൾ ഉപയോഗിക്കുന്നത്.

ഇത്തരം ബലൂണുകൾ പക്ഷെ കാറ്റിന്റെ ഗതിയെ ആശ്രയിച്ചാണ് മിക്കവാറും സഞ്ചരിക്കുന്നത്. എന്നാൽ, ചെറിയ ഒരു പരിധിക്കുള്ളിൽ മാത്രമാണെങ്കിലും ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാനും ആകും. എങ്കിലും പ്രധാനമായും കാറ്റിന്റെ ഗതിയിൽ തന്നെയായിരിക്കും ഇതിന്റെയും സഞ്ചാരപഥം.

ഈ ബലൂൺ ചൈനയുടെതാണെന്ന് ചൈന സമ്മതിക്കുമ്പോഴും, ഇത് ചാരവൃത്തിക്കുള്ളതാണെന്ന കാര്യം അവർ നിഷേധിക്കുന്നു. കാലാവസ്ഥയുമയി ബന്ധപ്പെട്ട പഠനത്തിനുള്ളതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഏതായാലും കടലിൽ അധികം ആഴത്തിൽ അല്ലാതെ വീണ ബലൂൺ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ അമേരിക്ക തുടങ്ങിയിട്ടുണ്ട്. അത് വീണ്ടെടുക്കാൻ അധിക സമയം എടുക്കില്ലെന്നും നാവിക സേന വക്താക്കൾ പറഞ്ഞിട്ടുണ്ട്. ഈ ബലൂണിന്റെ അവശിഷ്ടങ്ങൾ കിട്ടിയതിനു ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP