Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടനിൽ ഇത് സമരങ്ങളുടെ കാലം; നഴ്‌സിങ് സമരത്തിന് പിന്നാലെ അദ്ധ്യാപകരും സമരത്തിൽ; 80 ശതമാനം സ്‌കൂളുകളും അടഞ്ഞു കിടന്നു; സമരം ചെയ്ത അദ്ധ്യാപകർ പബ്ബിൽ അടിച്ചുപൊളിച്ചു; സമരത്തിന് കടിഞ്ഞാൺ ഇടുന്ന നിയമം നിർമ്മിക്കാനൊരുങ്ങി ഋഷി സുനക്

ബ്രിട്ടനിൽ ഇത് സമരങ്ങളുടെ കാലം; നഴ്‌സിങ് സമരത്തിന് പിന്നാലെ അദ്ധ്യാപകരും സമരത്തിൽ; 80 ശതമാനം സ്‌കൂളുകളും അടഞ്ഞു കിടന്നു; സമരം ചെയ്ത അദ്ധ്യാപകർ പബ്ബിൽ അടിച്ചുപൊളിച്ചു; സമരത്തിന് കടിഞ്ഞാൺ ഇടുന്ന നിയമം നിർമ്മിക്കാനൊരുങ്ങി ഋഷി സുനക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സമരത്തിനായിരുന്നു ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. 80 ശതമാനത്തോളം സ്‌കൂളുകളും പ്രവർത്തന രഹിതമായപ്പോൾ ഏകദേശം 9 ശതമാനത്തോളം സ്‌കൂളുകൾ പൂർണ്ണമായും അടഞ്ഞു തന്നെ കിടന്നു. വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമരത്തിൽ അദ്ധ്യാപകരും, സിവിൽ സർവന്റ്സും, ബോർഡർ ഫോഴ്സ് സ്റ്റാഫും, ട്രെയിൻ ഡ്രൈവർമാരും ഉൾപ്പടെ അഞ്ചുലക്ഷത്തിലധികം പേരായിരുന്നു പങ്കെടുത്തത്. ബ്രിട്ടനിൽ ജീവിതം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലും.

വിദ്യാർത്ഥികളുടെ പഠിപ്പിന് വിഘ്നം വരുമ്പോഴും, പകുതിയിലേറെ രക്ഷകർത്താക്കളും അദ്ധ്യാപകരുടെ സമരത്തെ പിന്തുണയ്ക്കുകയാണ്. ഏറ്റവും ഒടുവിൽ, അദ്ധ്യാപക രക്ഷകർതൃ സംഘടനകളുടെ മാതൃ സംഘടനയായ പാരന്റ് കൈൻഡ് നടത്തിയ അഭിപ്രായ സർവെയിൽ പങ്കെടുത്തവരിൽ 54 ശതമാനത്തോളം പേർ പറഞ്ഞത് അവർ സമരത്തെ പിന്തുണക്കുന്നു എന്നാണ് 36 ശതമാനം പേർ മാത്രമാണ് അതിന് എതിരായിട്ടുള്ളത്.

ഡൗണിങ് സ്ട്രീറ്റിനു പുറത്ത് നാഷണൽ എഡ്യുക്കേഷൻ യൂണിയൻ നടത്തിയ റാലിയും ഏറെ പങ്കാളിത്തമുള്ള ഒന്നായിരുന്നു. തങ്ങൾ അദ്ധ്വാനിക്കുന്നവരാണ്, തങ്ങളെ ആരും വിലയ്ക്ക് എടുക്കാാൻ തങ്ങൾ സമ്മതിക്കുകില്ല എന്നായിരുന്നു റാലിയിൽ പങ്കെടുത്തുകൊണ്ട് ആർ എം ടി ജനറൽ സെക്രട്ടറി മൈക്ക് ലിഞ്ച് പറഞ്ഞത്. സമരം തീർച്ചയായും വിജയിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം യൂണിയനുകളുമായി കൂടുതൽ ചർച്ച്കൾ നടത്തുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചത്. ഇതിനോടകം നടന്ന ചില ചർച്ചകൾ ഫലവത്തായിരുന്നു എന്നും, അതിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങൾ പരിഗണിക്കുമ്പോഴും നികുതി ദായകരോട് ആത്മാർത്ഥത കാണിക്കേണ്ടതുണ്ട് എന്നും വക്താവ് പറഞ്ഞു. എല്ലാം സന്തുലനപ്പെടുത്തി കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വക്താവ് സൂചിപ്പിച്ചു.

അദ്ധ്യാപകർ അടുത്ത സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത് ഫെബ്രുവരി 28 ന് ആണ് അതുവരെ സമയമുണ്ടെന്നും എഡ്യുക്കേഷൻ സെക്രട്ടറി ന്യായമായ ഒരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻ ഇ യു ജോയിന്റ് സെക്രട്ടറിമാരായ മേരി ബോസ്റ്റഡും കെവിൻ കോർട്ട്നിയും പറഞ്ഞു. അതേസമയം സമരം ചെയ്യുന്ന യൂണിവേഴ്സിറ്റി ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളും പിക്കറ്റ് ലൈനുകളിൽ ഒത്തു ചേർന്നു.

പിക്കറ്റിങ് കഴിഞ്ഞ് നഗരങ്ങളിലെ പബ്ബുകളിലും ബാറുകളിലും അടിച്ചു പൊളിക്കാനും അദ്ധ്യാപകർ എത്തി. സമരദിനത്തിലെ ക്ഷീണം തീർക്കൻ പബ്ബുക്ലിൽ ഒത്തു കൂടിയവർക്കും പക്ഷെ ചർച്ച സമരത്തെ കുറിച്ചു തന്നെയായിരുന്നു. വൻ സമരത്തിനെ തുടർന്ന് ഋഷി സുനക് സർക്കാർ വിവിധ യൂണിയൻ നേതാക്കളുമായി പുതിയ ചർച്ചകൾ ആരംഭിക്കുവാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

അതേസമയം ഇനിയുള്ള ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ, സമരങ്ങളോട് കൂടുതൽ കർശനമായ സമീപനം സ്വീകരിക്കാനാണ് ഋഷിയുടെ തീരുമാനം എന്നറിയുന്നു. സമര ദിവസങ്ങളിൽ മിനിമം സേവനങ്ങൾ ഗ്യാരണ്ടി നൽകുന്നത് യൂണിയനുകളുടെ ഉത്തരവാദിത്തമായി മാറുന്ന പുതിയ നിയമം നടപ്പിലാക്കാൻ ഉറച്ചു തന്നെയാണ് ഋഷി എന്നറിയുന്നു. ഇത്വരും നാളുകളിൽ യു കെയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷമാക്കിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP