Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വംശീയ വെറിയിൽ നീറി അമേരിക്കൻ പൊലീസ്; കറുത്തവർഗ്ഗക്കാരനെ വെടിവച്ചു കൊന്നതിന്റെ അനുരണനങ്ങൾ ഒഴിയും മുൻപ് രണ്ടു കാലുമില്ലത്ത ഒരാളെ വീൽചെയറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ചതിന്റെ പേരിലും വെടിവെച്ചു കൊന്നു

വംശീയ വെറിയിൽ നീറി അമേരിക്കൻ പൊലീസ്; കറുത്തവർഗ്ഗക്കാരനെ വെടിവച്ചു കൊന്നതിന്റെ അനുരണനങ്ങൾ ഒഴിയും മുൻപ് രണ്ടു കാലുമില്ലത്ത ഒരാളെ വീൽചെയറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ചതിന്റെ പേരിലും വെടിവെച്ചു കൊന്നു

മറുനാടൻ ഡെസ്‌ക്‌

മേരിക്കയിൽ പൊലീസ് തന്നെ നിയമം കൈയിലെടുക്കാൻ തുടങ്ങിയതൊടെ ജനരോഷം ആളിക്കത്തുകയാണ്. കറുത്തവർഗ്ഗക്കാരനായ ഒരാളെ കാറിൽ നിന്നും വലിച്ചിറക്കി മർദ്ദിച്ചു കൊന്നത് കഴിഞ്ഞ ദിവസമായിരുന്നു. അതിൽ ഉൾപ്പെട്ട പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടുക മാത്രമല്ല, അവർക്കെതിരെ കൊലപാതക കുറ്റം ചാർജ്ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനിടയിലണ്, ഇപ്പോൾ രണ്ടു കാലുമില്ലാത്ത ഒരാളെ പൊലീസ് വെടിവെച്ചു കൊല്ലുന്ന വീഡിയോ ദൃശ്യം പുറത്തായിരിക്കുന്നത്.

കാലിഫോർണിയയിലെ ഹണ്ടിങ്ടൺ പ്ര്ക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിലെ മൂന്ന് പൊലീസുകാരാണ് ആന്റണി ലോവ് ജൂനിയർ എന്ന 36 കാരനു നേരെ നിറയുതിർത്തത്. ചുരുങ്ങിയത് എട്ട് തവണയെങ്കിലും വെടിവെച്ചു എന്നാണ് വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്. വീൽചെയറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് രണ്ടു കാലും ഇല്ലാത്ത ഒരു വ്യക്തിയെ വെടിവെച്ച് കൊന്നത് എന്നതാണ് വിരോധാഭാസം.

പൊലീസ് ഭാഷ്യം ഇങ്ങനെയണ്. രണ്ടു കുട്ടികളുടെ പിതാവു കൂടിയായ ആന്റണി, കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഒരാളെ കുത്തിയതിനു ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നത്രെ. രണ്ട് ഉദ്യോഗസ്ഥർ അയാളെ പിന്തുടർന്നു. വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് ആന്റണി തന്റെ വീൽചെയറിനടുത്തായി, പൊലീസുകാർക്ക് മുൻപിൽ തന്റെ പാതിമാത്രം ഉള്ള കാലിൽ നിൽക്കുന്നതാണ്. അയാളുടെ കൈയിൽ ഒരു കത്തിയുമുണ്ട്.

പെട്ടെന്ന് തന്നെ ഇയാൾ പിന്തിരിഞ്ഞ് പൊലീസുകാരിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. പൊലീസ് പറയുന്നത് അപ്പോൾ മറ്റൊരു പൊലീസ് കാറിൽ മൂന്നാമത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പന്ന് അയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല എന്നാണ്. എന്നാൽ, വീഡിയോയിൽ കാണുന്നത് മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥൻ വന്നിറങ്ങി 15 സെക്കന്റുകൾക്കകം ഉദ്യോഗസ്ഥർ ഒന്നിലധികം തവണ വെടിവെയ്ക്കുന്നതാണ്. നെഞ്ചിൽ വെടിയുണ്ടയേറ്റ ആന്റണി ലോവ് നിലത്ത് വീഴുന്നതും കാണാം.

അയാളെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തെങ്കിലും അവിടെ വെച്ചു തന്നെ അയാൾ മരിക്കുകയായിരുന്നു. ഇയാളെ രണ്ടു തവണ ടേസ് ചെയ്തിരുന്നു എന്നും എന്നാൽ അത് ഫലവത്തായില്ല എന്നുമാണ് എൽ എ കൗണ്ടി ഷെറിഫ് പറയുന്നത്. ആളുകളെ പിടികൂടാനായി തത്ക്കാലത്തേക്ക് ബലഹീനത വരുത്തുവാനുള്ള പ്രത്യേക തോക്കുകൾ ഉപയോഗിച്ചുള്ള പ്രയോഗമാണ് ടേസിങ്. എന്നാൽ അത് അയാളിൽ ഏറ്റില്ല. അയാൾ കൈവശമിരുന്ന കത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ എറിയാൻ ശ്രമിച്ചു എന്ന് ഷെറീഫ് പറയുന്നു.

അതേസമയം ആന്റണി ലോവിന്റെ അമ്മ പത്രസമ്മേളനം നടത്തി പൊലീസുകാർക്ക് നേരെ ആഞ്ഞടിച്ചു. തന്റെ മകനെ കൊന്നതെന്തിനാണെന്ന് വ്യക്തമാക്കണം എന്ന് അവർ ആവശ്യപ്പെട്ടു. കാലുകൾ ഇല്ലാതെ വീൽചെയറിൽ പോവുകയായിരുന്ന തന്റെ മകനെ അവർ കൊപ്പുകയായിരുന്നു എന്നാണ് അമ്മ ഡോറോത്തി ആരോപിക്കുന്നത്. പൊലീസുമായി ടെക്സാസിൽ അടുത്തിടെ ഉണ്ടായ മറ്റൊരു തർക്കത്തിലാണ് ഇയാളുടെ രണ്ടു കാലിന്റെയും മുട്ടിനു കീഴിലുള്ള ഭാഗം നഷ്ടപ്പെട്ടതെന്ന് ഇയാളുടെ കുടുംബം പറഞ്ഞു.

ഈ വെടിവെയ്‌പ്പിന്റെ വിശദ വിവരങ്ങൾ ബന്ധുക്കൾക്ക് നൽകാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് ആന്റണിയുടെ ഒരു ബന്ധു ആരോപിച്ചു. അഫ്രിക്കൻ അമേരിക്കൻ വംശജരെ കൊന്നു തള്ളി പൊലീസ് രക്ഷപ്പെട്ടുപോവുകയാണെന്നും അയാൾ ആരോപിച്ചു. അന്റണി ഒരു വീൽചെയറിലായിരുന്നു. അതിൽ നിന്നുമിറങ്ങി, മുട്ടു വരെ മത്രമുള്ള കലുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് പറയുന്നത് എത്രത്തോളം വിഢിത്തമാണെന്ന് ആന്റണിയുടെ ബന്ധുക്കൾ ചോദിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP