Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റഷ്യയെ തോൽ്പ്പിക്കാമെന്ന് കരുതുന്നത് വിഢിത്തം; യുക്രെയിന് ആയുധം നൽകുന്നത് അധാർമ്മികം; ക്രീമിയ ഒരിക്കലും യുക്രെയിന് കിട്ടില്ല; നാറ്റോ സഖ്യരാജ്യമായ ക്രൊയേഷ്യയുടെ പ്രസിഡണ്ട് പറയുന്നത് ഇങ്ങനെ

റഷ്യയെ തോൽ്പ്പിക്കാമെന്ന് കരുതുന്നത് വിഢിത്തം; യുക്രെയിന് ആയുധം നൽകുന്നത് അധാർമ്മികം; ക്രീമിയ ഒരിക്കലും യുക്രെയിന് കിട്ടില്ല; നാറ്റോ സഖ്യരാജ്യമായ ക്രൊയേഷ്യയുടെ പ്രസിഡണ്ട് പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

രിങ്കടൽ തീരത്തെ ക്രീമിയ യുക്രെയിനിൽ നിന്നും റഷ്യ പിടിച്ചെടുത്തത് 2014-ൽ ആയിരുന്നു. അത് ഇനിയൊരിക്കലും യുക്രെയിന് തിരികെ ലഭിക്കില്ല എന്നാണ് ക്രൊയേഷ്യൻ പ്രസിഡണ്ട് സൊറാൻ മിലനൊവിക് പറയുന്നത്. ക്രൊയേഷ്യ യുക്രെയിന് ആയുധ സഹായം നൽകുന്നതിൽ എതിർപ്പ് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയ്ത്. യൂറോപ്യൻ യൂണിയൻ മിഷന്റെ ഭാഗമായി യുക്രെയിന് സൈനികസഹയം നൽകണമെന്ന ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രേജ് പ്ലെൻകോവികിന്റെ നിർദ്ദേശത്തെ കഴിഞ്ഞ ഡിസംബറിൽ ക്രൊയേഷ്യൻ പാർലമെന്റ് നിരാകരിച്ചിരുന്നു.

യൂറോപ്യൻ യൂണിയനിലെ ഏറ്റവും പുതിയ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡണ്ട് മിലങ്കോവിക് പക്ഷെ എന്നും യുക്രെയിനിൽ പാശ്ചാത്യ ശക്തികൾ കൈക്കൊള്ളുന്ന നയങ്ങൾക്ക് എതിരായിരുന്നു. തന്റെ രാജ്യത്തെ ഒരു ദുരന്തത്തിലേക്ക് തള്ളിവിടാൻ ആവില്ല എന്നണ് അദ്ദേഹം അതിന് കാരണമായി പറയുന്നത്. ഇപ്പോൾ പാശ്ചാത്യ ശക്തികൾ യുക്രെയിനിൽ കണിക്കുന്നത് തികച്ചും അധാർമ്മികമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. അത് യുദ്ധത്തിനൊരു പരിഹാരമല്ല.

ക്രൊയേഷ്യയിലെ കിഴക്കൻ മേഖലയിലുള്ള പെട്രിഞ്ഞ പട്ടണത്തിലെ സൈനിക ബാരക്ക് സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിച്ച അദ്ദേഹം പറഞ്ഞത്, ജർമ്മൻ ടാങ്കുകൾ കൂടി യുക്രെയിനിൽ എത്തിയത് റഷ്യയെ ചൈനയോട് കൂടുതൽ അടുപ്പിക്കും എന്നായിരുന്നു. ക്രീമിയയെ യുക്രെയിന്റെ കീഴിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് സെലെൻസ്‌കി എന്നാൽ അത് ഒരിക്കലും ഇനി യുക്രെയിന് തിരികെ ലഭിക്കില്ല എന്നാണ് മിലനോവിക് പറയുന്ന്ത്.

ക്രീമിയയിൽ ഒരു റഫറണ്ടം നടത്തി എന്നും അതിൽ കൂടുതൽ പേർ റഷ്യയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമക്കിയതായും റഷ്യ പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം ലോക രാജ്യങ്ങളും അത് അംഗീകരിച്ചിട്ടില്ല. ഇത് ഒരു തരം ഇരട്ടത്താപ്പാണ് എന്നാണ് മിൽനോവിക് പറയുന്നത്. സെർബിയയുടെ അധികാരത്തെ മാനിക്കാതെ കൊസോവൊ സ്വതന്ത്രമാക്കിയ പാശ്ചാത്യ ശക്തികളുടെ നടപടിയാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ക്രൊയേഷ്യയുടെ മുൻ പ്രധാനമന്ത്രി കൂടിയായ മിലനോവിക്, തികച്ചും ആലങ്കരിക പദവിയായ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയതോടെ യൂറോപ്യൻ യൂണിയൻ വിരുദ്ധരുടെ വക്താവായി മാറിയിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന അദ്ദേഹവും പ്രധാനമന്ത്രിയും തമ്മിൽ തികച്ചും അഭിപ്രായ ഭിന്നതയിലുമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP