Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഭയാർത്ഥികളെ നിലം തൊടാതെ മടക്കി അയയ്ക്കാനൊരുങ്ങി ഹോം സെക്രട്ടറി; അൽബേനിയ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അഭയാർത്ഥി വിസ നിഷേധിക്കും; കടുത്ത നിയമ പരിഷ്‌കാരത്തോട് യോജിക്കാതെ പ്രധാനമന്ത്രി; ബ്രിട്ടണിൽ ഋഷിയും സുവെല്ലയും ഭിന്നതയിൽ

അഭയാർത്ഥികളെ നിലം തൊടാതെ മടക്കി അയയ്ക്കാനൊരുങ്ങി ഹോം സെക്രട്ടറി; അൽബേനിയ പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അഭയാർത്ഥി വിസ നിഷേധിക്കും; കടുത്ത നിയമ പരിഷ്‌കാരത്തോട് യോജിക്കാതെ പ്രധാനമന്ത്രി; ബ്രിട്ടണിൽ ഋഷിയും സുവെല്ലയും ഭിന്നതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ർത്തമാനകാല ബ്രിട്ടന്റെ ഏറ്റവും വലിയ തലവേദനയാണ് അഭയാർത്ഥി പ്രശ്നം. കടുത്ത നടപടികളോടെ അത് നിയന്ത്രിക്കാനാണ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ശ്രമിക്കുന്നത്. എന്നാൽ, ഹോം സെക്രട്ടറിയുടെ കടുത്ത നടപടികളിൽ നിന്നും അകലം പാലിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അനധികൃതമായി യു കെയിൽ പ്രവേശിക്കുന്ന അഭയാർത്ഥികൾക്ക് ഇവിടെ സ്ഥിരതാമസം അനുവദിക്കാതിരിക്കാൻ നിയമ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള സെന്റർ ഫോർ പോളിസി സ്റ്റഡീസിന്റെ റിപ്പോർട്ടിന് ആമുഖം എഴുതിയിരിക്കുകയാണ് സുവെല്ല ബ്രേവർമാൻ.

തെരേസ മെയുടെ മുൻ ഉപദേഷ്ടാവ് നിക്ക് തിമോത്തി സഹരചയിതാവ് ആയിട്ടുള്ള റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം അൽബേനിയ പോലെ സുരക്ഷിതമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അഭയം നൽകാതിരിക്കാൻ വേണ്ടി നിയമം നിർമ്മിക്കണം എന്നാണ്. അതുപോലെ മനുഷ്യാവകാശ നിയമങ്ങളിലും സമൂല പരിഷ്‌കരണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അവശ്യമെങ്കിൽ യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിൽ നിന്നും പിൻവാങ്ങണമെന്നും അത് പറയുന്നു.

അഭയാർത്ഥി പ്രവാഹം കണക്കില്ലാതെ വർദ്ധിക്കുന്നത് രാജ്യത്തിന് ദോഷകരമാകും എന്ന് പറയുന്ന റിപ്പോർട്ടിൽ ചെറിയ ബോട്ടുകളിൽ ചാനൽ കടന്ന് അനധികൃതമായി അഭയാർത്ഥികൾ എത്തുന്നത് തടയുന്നതിന് സമഗ്രമായ പദ്ധതികൾ ആവശ്യമാണെന്നും എഴുതിയിട്ടുണ്ട്. ഈ റിപ്പോർട്ടിന് സുവെല്ല ബ്രേവർമാൻ മുഖവുരെ എഴുതി എന്നതുകൊണ്ട് ഇത് സർക്കാർ നയങ്ങളുടെ പ്രതിഫലനമാണോ എന്ന ചോദ്യത്തിന് അതിലെ എല്ലാ നിർദ്ദേശങ്ങളോടും യോജിക്കുന്നില്ല എന്ന് ഹോം സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ വക്താവിന്റെ പ്രതികരണം.

പൊതുജനങ്ങൾക്കിടയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്ന അഭയാർത്ഥി പ്രശ്നം പരിഹരിക്കുവാൻ ഇനിയും കൂടുതൽ നടപടികൾ ആവശ്യമുണ്ടെന്ന് കരുതുന്നു എന്നും വക്താവ് കൊട്ടിച്ചേർത്തു. എന്നാൽ, ആഗോള തലത്തിൽ തന്നെയുള്ള ഈ പ്രശ്നത്തിന്,ഒരൊറ്റ രാത്രികൊണ്ട് പരിഹാരം കണ്ടെത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ വക്താവ്, റുവാണ്ടൻ പദ്ധതിയായാലും, ഏറ്റവും ഒടുവിൽ ഫ്രാൻസുമായി ഉണ്ടാക്കിയ കരാറാണെങ്കിലും ഇനിയും അതിലെല്ലാം ജോലികളേറെ ചെയ്ത് തീർക്കാനുണ്ടെന്നും പറഞ്ഞു.

കുടിയേറ്റ നയങ്ങൾ പാലിക്കപ്പെടാതെ പോകുന്നതിലും ദുരുപയോഗം ചെയ്യപ്പെടുന്നതിലും തന്റെ മുഖവുരയിൽ ബ്രേവർമാൻ കടുത്ത ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. അഭയാർത്ഥികളുടേ കാര്യത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്നതിനാൽ 2015 ലെ ആധുനിക അടിമത്ത (നിരോധന) നിയമത്തിൽ ഭേദഗതികളും നിർദ്ദേശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP