Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്യമും കെയ്റ്റും അമേരിക്കയിൽ താരമായി തുടരുമ്പോൾ ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് ഷോയുടെ ട്രെയ്ലർ പുറത്ത്; ഒരിക്കലും അടുക്കാത്തവിധം അകലാനുറച്ച് രാജകുടുംബം; മകനെ പടിയടച്ച് പിണ്ഡം വയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് രാജാവ്

വില്യമും കെയ്റ്റും അമേരിക്കയിൽ താരമായി തുടരുമ്പോൾ ഹാരിയുടെയും മേഗന്റെയും നെറ്റ്ഫ്ളിക്സ് ഷോയുടെ ട്രെയ്ലർ പുറത്ത്; ഒരിക്കലും അടുക്കാത്തവിധം അകലാനുറച്ച് രാജകുടുംബം; മകനെ പടിയടച്ച് പിണ്ഡം വയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് രാജാവ്

മറുനാടൻ മലയാളി ബ്യൂറോ

ക്ഷമയ്ക്കും ഒരു അതിരുണ്ടല്ലോ. പരമാവധി ക്ഷമിക്കാൻ തയ്യാറായ പിതാവിനേയും ജ്യേഷ്ഠനേയും ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടും ഹാരി അടങ്ങുന്നില്ല. കുടുംബത്തിന്റെ പുറത്ത് ചെളിവാരിയെറിയൽ തുടരുമ്പോൾ രാജകുടുംബം തീരുമാനിക്കുകയാണ് ഇത്രയൊക്കെ മതി, ഇനി ക്ഷമിക്കേണ്ടതില്ല എന്ന്. രാജകൊട്ടാരത്തിൽ തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നു എന്ന് ഹാരിയും മേഗനും പറയുന്ന അനുഭവങ്ങളുടെ തുടർക്കഥ നിർത്താതെ തുടരുമ്പോൾ രാജാവും രാജപത്നിയും അതിൽ അസ്വസ്ഥരാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു.

ഇതിനു മുൻപ് പുറം ലോകം കാണാത്ത നിരവധി സ്വകാര്യ ചിത്രങ്ങൾ സഹിതം കഴിഞ്ഞയാഴ്‌ച്ച ഹാരിയും മേഗനും ഒരുക്കുന്ന നെറ്റ്ഫ്ളിക്സ് സീരീസിന്റെ ട്രെയ്ലർ പുറത്തു വന്നതോടെയാണ് രാജകുടുംബത്തിൽ അസ്വസ്ഥത വർദ്ധിച്ചത്. വെയിൽസ് രാജകുമാരനും രാജകുമാരിയും അമേരിക്കൻ സന്ദർശനം നടത്തുന്ന അവസരത്തിലായിരുന്നു ഇത് പുറത്ത് വിട്ടതെന്നത് രാജകുടുംബത്തെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്.

വിൻഫ്രിയുടെ അഭിമുഖത്തിൽ ആരംഭിച്ച്, ഒരു കൂട്ടം പോഡ്കാസ്റ്റുകളിലൂടെ മേഗൻ ആക്രമണം തുടരുമ്പോൾ, അതൊന്നും പോരാഞ്ഞ് തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതിയും ഹാരി കുടുംബത്തിനു നേരെ ആക്രമണം തുടരുകയാണ്. അതേസമയം, ഹാരിയോടുള്ള കുടുംബത്തിന്റെ സമീപനം ഇതുവരെ സ്നേഹോഷ്മളമായതു തന്നെയായിരുന്നു. എലിസബത്ത്ര് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ ഹാരിക്ക് സൈനിക യൂണിഫോം അണിയുന്നതിനുള്ള അനുമതി നൽകിയതുൾപ്പടെ നിരവധി സന്ദർഭങ്ങൾ ഇത് തെളിയിക്കുന്നുമുണ്ട്.

ട്രെയ്ലർ പുറത്തു വന്നെങ്കിലും, വില്യം രാജകുമാരന്റെ സന്ദർശനത്തിന്റെ ശോഭ കെടുത്താനൊന്നും അതിനു കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്. ബോസ്റ്റൺ നഗരത്തിൽ ഒരു ഫാഷൻ ഐക്കണിനെ എന്നപോലെയായിരുന്നു ആരാധകർ കെയ്റ്റ് രാജകുമാരിയെ സ്വീകരിച്ചത്. ഹാരിയും മേഗനും എറിയുന്ന ചെളിയൊന്നും മതിയാകില്ല ബ്രിട്ടീഷ് രാജകുടുംബത്തിന് ലോകജനതക്ക് ഇടയിലുള്ള പ്രതിച്ഛായ തകർക്കാൻ എന്നതു തന്നെയാണ് ഇത് തെളിയിക്കുന്നത്. മാത്രമല്ല, ബോസ്റ്റണിൽ വെച്ച് വില്യം രാജകുമാരൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു.

എന്നിട്ടും തുടരുന്ന ഹാരിയുടെ ആക്രമണത്തിൽ ചാൾസ് മൂന്നാമൻ കോപിഷ്ഠനുമാണ്. തന്റെ പുതിയ പുസ്തകത്തിൽ രാജപത്നി കാമിലക്ക് എതിരായി ഹാരി എന്തെങ്കിലും പരാമർശങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ കൊട്ടാരത്തിന്റെ വാതിലുകൾ ഹാരിക്ക് മുൻപിൽ എന്നെന്നേക്കുമായി അടയും എന്ന് കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. ജനുവരി 10 ന് ആണ് ഹാരിയുടെ പുസ്തകം പുറത്തിറങ്ങുന്നത്.

രാജാവായി ചുമതല ഏറ്റെടുത്ത സമയത്ത് പോലും ഹാരിയോടുള്ള സ്നേഹം വെളിപ്പെടുത്തിയതാണ് ആ പിതാവ്. പക്ഷെ കാമിലയെ കുറിച്ച് അതിരു വിട്ടാൽ പിന്നെ പുത്രനോട് ക്ഷമിക്കാൻ വഴിയില്ലെന്നും അവർ പറയുന്നു. തന്റെ മാതാപിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ചാൾസിനെയും കാമിലയേയും കുറിച്ച് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട് എന്നൊരു വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP