Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

എലിസബത്ത് രാജ്ഞിയുടെ ഭർത്താവിന്റെ പദവിയായ ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി ഇളയമകൻ എഡ്വേർഡിന് നൽകണമെന്ന രാജ്ഞിയുടെ മോഹം നടക്കില്ല; ചാൾസ് രാജാവ് ആ പദവി നൽകുന്നത് മകൻ വില്യമിന്റെ മകളായ ഷാർലറ്റിന്; കൊട്ടാരത്തിൽ കൊടുങ്കാറ്റ്

എലിസബത്ത് രാജ്ഞിയുടെ ഭർത്താവിന്റെ പദവിയായ ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി ഇളയമകൻ എഡ്വേർഡിന് നൽകണമെന്ന രാജ്ഞിയുടെ മോഹം നടക്കില്ല; ചാൾസ് രാജാവ് ആ പദവി നൽകുന്നത് മകൻ വില്യമിന്റെ മകളായ ഷാർലറ്റിന്; കൊട്ടാരത്തിൽ കൊടുങ്കാറ്റ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ആഗ്രഹ പ്രകാരം ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി സഹോദരനായ എഡ്വേർഡ് രാജകുമാരന് നൽകാൻ ചാൾസ് മൂന്നാമൻ തയ്യാറാകാത്തതിന്റെ കാരണം അത് വില്യമിന്റെ മകൾ ചാർലറ്റ് രാജകുമാരിക്ക് നൽകുവാൻ വേണ്ടിയാണെന്ന് മെയിൽ ഓൺ സൺഡ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ പിത്വ് വഹിച്ചിരുന്ന പദവി, രജാവ് എന്തുകൊണ്ടാണ് സഹോദരന് നൽകൻ തയ്യാറാകാത്തത് എന്ന മസങ്ങൾ നീണ്ട ഊഹോപോഹങ്ങൾക്ക് ശേഷമാണ് ഈ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. ഇപ്പോഴും അതിനെ സംബന്ധിച്ച് ചർച്ച്കൾ നടക്കുകയാണെങ്കിലും, രാജാവിന് താത്പര്യം ആ പദവി ചാർലറ്റിന് നൽകണം എന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഡച്ചസ് ഓഫ് എഡിൻബർഗ് എന്ന പദവി വഹിച്ചിരുന്ന രാജ്ഞിക്കുള്ള ഏറ്റവും അനുയോജ്യമായ ആദരസൂചകമാകും ഇത് ഷാർലറ്റിന് നൽകുന്നത് എന്നാണ് രാജാവിന്റെ അഭിപ്രായം. മാത്രമല്ല, പിൻതലമുറയെ ബഹുമാനിക്കുന്നു എന്നതും ഇതുവഴി തെളിയിക്കാൻ കഴിയും. പിതാവ് വില്യമിനും സഹോദരഞ്ഞോർജ്ജ് രാജകുമരനും ശേഷം കിരീടാവകാശത്തിന്റെ വഴിയിൽ മൂന്നാമതാണ് ഷാർലറ്റിന്റെ സ്ഥാനം. വില്യം തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്തായിരുന്നു, അവരുടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്ക് തുല്യമായ അവകാശങ്ങൾ ഉണ്ടായിരിക്കുമെന്ന രീതിയിൽ പിന്തു
ടർച്ചാവകാശം മാറ്റിയെഴുതിയത്.

എന്നാൽ, വില്യമിന്റെ മൂത്ത കുട്ടി, ആൺകുട്ടി ആയിരുന്നു. ജോർജ്ജ് രാജകുമാരന് ശേഷം 2015-ൽ ജനിച്ച ഷാർലറ്റിന്റെ സ്ഥാനം പക്ഷെ അനുജൻ ജനിച്ചതോടു കൂടി താഴേക്ക് പോകാതിരുന്നത് ഈ മാറ്റിയെഴുതിയ നിയമം മൂലമായിരുന്നു. രാജകുടുംബത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നാണ് ഡ്യുക്ക് അല്ലെങ്കിൽ ഡച്ചസ് ഓഫ് എഡിൻബർഗ് എന്നത്. ആൻ രാജകുമാരിയോട് സമാനമായതാണ് കുടുബത്തിൽ ഷാർലറ്റിന്റെ സ്ഥാനം ഫിലിപ്പ് രജകുമാരന്റെയും എലിസബത്ത് രാജ്ഞിയുടെയും രണ്ടാമത്തെ കുട്ടിയാണ് ആൻ രാജകുമാരി.

എന്നാൽ, ജ്യേഷ്ഠൻ ജോർജ്ജ് രാജകുമാരന് മക്കൾ ഉണ്ടാകുന്നത് വരെ കിരീടാവകാശ വഴിയിൽ ഷാർലറ്റിന്റെ സ്ഥാനം പുറകോട്ട് പോവുകയില്ല. ഭാവിയിൽ വില്യം രാജാവാകുമ്പോൾ ജോർജ്ജ്, ഡ്യുക്ക് ഓഫ് കോൺവാളും പിന്നീട് വെയിൽസ് രാജകുമാരനും ആകും, പക്ഷെ ഡ്യുക്ക് ഓഫ് എഡിൻബർഗ് ആകില്ല. കിരീടാവകാശത്തിന്റെ വഴിയിൽ, ഇളയ സഹോദരന്റെ ജനനം നിമിത്തം സ്ഥാനം തഴേക്ക് പോകാതിരുന്ന, രാജകുടുംബത്തിലെ അദ്യ വനിത അംഗം എന്ന നിലയിൽ ഷാർലറ്റ് ഇതിനോടകം തന്നെ ചരിത്രത്തിൽ സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു.

അതുകൊണ്ടു തന്നെ, വളരെ പ്രധാന്യമുള്ള ഒരു പദവി തന്നെ ഷാർലറ്റിന് നൽകുന്നത് തെറ്റില്ല എന്നതാണ് പൊതുവായ അഭിപ്രായം. മാത്രമല്ല, ജോർജ്ജ് രാജകുമാരന് കുട്ടികൾ ഇല്ലാതെ വരിക തുടങ്ങി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരുപക്ഷെ ബ്രിട്ടീഷ് സിംഹാസനമേറാനും ഷാർലറ്റിന് കഴിഞ്ഞേക്കും. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ മൂന്ന് തവണയാണ് ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി നൽ-കിയിരിക്കുന്നത്. 1726-ൽ ജോർജ്ജ് ഒന്നാമനാണ് ആദ്യമായി ഇത് രൂപീകരിച്ചത്. തന്റെ കൊച്ചുമകൻ ഫെഡെറിക് രാജകുമാരന് വേണ്ടിയായിരുന്നു അത്.

പിന്നീട് 1866-ൽ വിക്ടോറിയ രാജ്ഞിയുടെ കാലത്ത് തന്റെ രണ്ടാമത്തെ മകൻ ആൽഫ്രഡിനു വേണ്ടി ഈ പദവി പുനർ രൂപീകരിച്ചു.1947-ൽ എലിസബത്ത് രാജ്ഞിയെ ഫിലിപ്പ് രാജകുമാരൻ വിവാഹം കഴിച്ചപ്പോൾ ജോർജ്ജ് ആറാമൻ ആ പദവി ഫിലിപ്പ് രാജകുമാരന് നൽകി. ഫിലിപ്പ് രാജകുമാരന്റെ മരണശേഷം ആ പദവി ചാൾസ് മൂന്നാമന്റെ സഹോദരൻ എഡ്വേർഡ് രാജകുമാരന് ലഭിക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. കുടുംബത്തിനകത്തും അങ്ങനെയൊരു അനുമാനം ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP