Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിസോർട്ടിൽ ഭാര്യയുടെ കാലു നക്കിയ കാമുകനെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി പെണ്ണുകേസിൽ നിന്നൂരാൻ ഉപദേശം തേടി; ബ്രിട്ടീണിൽ എലിസബത്ത് രാജ്ഞിയുടെ ഇളയ മകന്റെ ഭാര്യയുടെ കാമുകൻ ഭർത്താവിന്റെ ഉപദേശകനായ കഥ

റിസോർട്ടിൽ ഭാര്യയുടെ കാലു നക്കിയ കാമുകനെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി പെണ്ണുകേസിൽ നിന്നൂരാൻ ഉപദേശം തേടി; ബ്രിട്ടീണിൽ എലിസബത്ത് രാജ്ഞിയുടെ ഇളയ മകന്റെ ഭാര്യയുടെ കാമുകൻ ഭർത്താവിന്റെ ഉപദേശകനായ കഥ

മറുനാടൻ മലയാളി ബ്യൂറോ

കുട്ടിപ്പീഡകൻ ജെഫ്രി എപ്സ്റ്റീനുമായി ആൻഡ്രുവിന്റെ ബന്ധത്തെക്കുറിച്ചുള്ള അഭിമുഖം പുറത്തു വന്ന ഉടനെ ആൻഡ്രു രഹസ്യമായി ബന്ധപ്പെട്ടത് തന്റെ മുൻ ഭാര്യയുടെ കാമുകനെ ആയിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. കാമുകിയോടുള്ള ആരാധനമൂത്ത് അവരുടെ കാലുകൾ നക്കുന്ന കാമുകന്റെ ചിത്രം നേരത്തേ പുറത്തു വന്നിരുന്നു. 1992- ൽ ഈ ചിത്രത്തിലൂടെ വിവാദ പുരുഷനായ ജോൺ ബ്രയാൻ എന്ന അമേരിക്കൻ ബിസിനസ്സുകാരൻ ആൻഡ്രുവിന്റെ രക്ഷക്കെത്തിയ കഥ പറയുന്നത് മെയിൽ ഓൺ സൺഡേ ആണ്.

ഒരു അഭിമുഖത്തിലാണ് പ്രതിസന്ധികാലത്ത് താൻ ആൻഡ്രൂ രാജകുമാരനെ സഹായിച്ച വിവരം സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ ബ്രയാൻ തുറന്ന് പറയുന്നത്. 2019 - ൽ, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കൊട്ടാരത്തിൽ നിന്നും വിളി വന്നത് തന്നെ ഞെട്ടിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. അഭിമുഖ സംഭാഷണം വഴിയും അതുപോലെ വെർജീനിയ റോബർട്ട്സിന്റെ ആരോപണം വഴിയും ആകെ തകർന്ന അവസ്ഥയിലായിരുന്നു അപ്പോൾ ആൻഡ്രു എന്ന് അയാൾ പറയുന്നു. ആൻഡ്രുവിന്റെ മുൻ ഭാര്യ സാറ ഫെർഗുസൺ ആണ് തന്നെ വിളിച്ച് ആൻഡ്രുവിനെ രക്ഷിക്കാൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സാറയെ സഹായിക്കുന്ന കാര്യത്തിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞ ബ്രയാൻ, താൻ സാറയോടൊപ്പമായിരുന്നു റോയൽ ലോഡ്ജിലെക്ക് പോയത് എന്നും പറഞ്ഞു. ആൻഡ്രുവിനെ രാജകീയ ചുമതലകളിൽ നിന്നും രാജ്ഞി നീക്കിയതിന് 10 ദിവസങ്ങൾക്ക്‌ശേഷം 2019 നവംബർ 30 നായിരുന്നു താൻ ലോഡ്ജിൽ എത്തിയതെന്നും അയാൾ പറഞ്ഞു. തകർന്ന ബിസിനസ്സുകൾ പുനരുജ്ജീവിപ്പിക്കുന്നതാണ് തന്റെ തൊഴിൽ രംഗം. അതുകൊണ്ടാണ് ഇത്തരമൊരു സന്ദർഭത്തിൽ സാറ തന്റെ സഹായം തേടിയതെന്നും അയാൾ പറഞ്ഞു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം മാത്രമായിരുന്നില്ല അവർ ആ സമയം നേരിട്ടിരുന്നത്. 2014-ൽ ആൻഡ്രുവും സാറയും ചേർന്ന് സ്വിറ്റ്സർലാൻഡിലെ വെർബിയറിൽ ഒരു ആഡംബര സ്‌കീ ചാലെറ്റ് വാങ്ങിയിരുന്നു. ഒരു ഫ്രഞ്ച് സോഷ്യലൈറ്റിൽ നിന്നും 18 മില്യൺ പൗണ്ടിനായിരുന്നു അത് വാങ്ങിയത്. 13.25 പൗണ്ട് മോർട്ട്ഗേജ് എടുക്കുകയും ബാക്കിയുള്ള 5 മില്യൺ പൗണ്ട് തവണകളായി, നൽകാം എന്നതുമായിരുന്നു കരാർ. അതിനു പലിശ നൽകുമെന്നും കരാറിൽ ഉണ്ടായിരുന്നു.

എന്നാൽ, 2019 ആയപ്പോഴേക്കും തവണകൾ അടയ്ക്കുവാൻ അവർക്ക് ബുദ്ധിമുട്ടായി. ഈ സാമ്പത്തിക കുരുക്കിൽ നിന്ന് രക്ഷിക്കണമെന്നും സാറ വിളിച്ചു പറഞ്ഞതായി ബ്രയാൻ പറയുന്നു. ഫോട്ടോഗ്രാഫർമാരുടെ കണ്ണുവെട്ടിച്ച് രഹസ്യ കവാടത്തിലൂടെയായിരുന്നു അന്ന് ലോഡ്ജിൽ പ്രവേശിച്ചത്. സാറ തന്നെ വാരിപ്പുണരുമ്പോൾ കരയുന്നുണ്ടായിരുന്നു എന്ന് ബ്രയാൻ പറയുന്നു. തുടർന്നായിരുന്നു ആൻഡ്രുവിന്റെയും സാറയുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP