Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

അധികാരം അനുജന്മാർക്ക് വീതിക്കാൻ മടിച്ച് ചാൾസ് രാജാവ്; പിതാവിന്റെ ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി സഹോദരൻ എഡ്വേർഡിന് നൽകാൻ വിസമ്മതിക്കുന്നത് രാജ്ഞിയുടെ വാഗ്ദാനത്തിന് വിരുദ്ധമായി; ബ്രിട്ടീഷ് രാജകുടുംബത്തിൽ വീണ്ടും ഭിന്നത

അധികാരം അനുജന്മാർക്ക് വീതിക്കാൻ മടിച്ച് ചാൾസ് രാജാവ്; പിതാവിന്റെ ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി സഹോദരൻ എഡ്വേർഡിന് നൽകാൻ വിസമ്മതിക്കുന്നത് രാജ്ഞിയുടെ വാഗ്ദാനത്തിന് വിരുദ്ധമായി; ബ്രിട്ടീഷ് രാജകുടുംബത്തിൽ വീണ്ടും ഭിന്നത

മറുനാടൻ മലയാളി ബ്യൂറോ

ചുമതലകൾ വഹിക്കുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി, ഫിലിപ്പ് രാജകുമാരൻ വഹിച്ചിരുന്ന ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി അനുജൻ എഡ്വേർഡിന് നൽകിയേക്കില്ല എന്ന സൂചനകൾ നൽകുകയാണ് ചാൾസ് മൂന്നാമൻ രാജാവ്. രാജകുടുംബത്തിന്റെ വലിപ്പം കുറയ്ക്കുവാൻ ഉദ്ദേശിക്കുന്നതിനാൽ ഡ്യുക്ക് ഓഫ് എഡിൻബർഗ്, ഏൾ ഓഫ് എഡിബർഗ് പദവികൾഉണ്ടായേക്കില്ല എന്നാണ് ചില കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ, പിതാവിന്റെ ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവിയിലെക്ക് എഡ്വേർഡ് രാജകുമാരനെ നിയമിക്കാമെന്ന എലിസബത്ത് രാജ്ഞിയുടെ വാഗ്ദാനത്തിന്റെ ലംഘനമാകും അത്.

1999-ൽ എഡ്വേർഡ് രാജകുമാരന്റെ വിവാഹ സമയത്ത് രാജകുമാരനും വധു സോഫി വെസ്സെക്സിനും എഴുതി നൽകിയതാണ് ഈ വാഗ്ദാനം. എന്നാൽ, ചാൾസ് മൂന്നാമൻ മലക്കം മറിഞ്ഞതോടെ എഡ്വേർഡ് ഡ്യുക്ക് ഓഫ് എഡിൻബർഗും സോഫീ ഡച്ചസ്സ് ഓർ എഡിൻബർഗും ആകാൻ ഇടയില്ല. അതിനുപകരമായി, ആ പദവികൾ രാജാവിൽ തന്നെ നിക്ഷിപ്തമായേക്കും. ഇത് പരമ്പരാഗതമായ ഒരു പദവിയാണ്. എഡ്വേർഡ് രാജകുമാരന് ഈ പദവി നൽകിയാൽ പിന്നെ അത് അദ്ദേഹത്തിന്റെ മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻപ് പുറത്തുവിട്ട ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നത്, ഫിലിപ്പ് രാജകുമാരൻ വഹിക്കുന്ന ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി, അദ്ദേഹത്തിന്റെ കാലശേഷം എഡ്വേർഡിൽ എത്തിച്ചേരും എന്ന് രാജ്ഞി, ഡ്യുക്ക് ഓഫ് എഡിൻബർഗ്, പ്രിൻസ് ഓഫ് വെയിൽസ് എന്നിവർ സമ്മതിച്ചു എന്നാണ്. ഇതാണ് ഇപ്പോൾ ചാൾസ് തിരുത്തുന്നത്. സഹോദരി ആൻ രാജകുമാരിയേയും എഡ്വേർഡ് രാജകുമാരനേയും കൗൺസിലേഴ്സ് ഓഫ് സ്റ്റേറ്റ് ആയി നാമനിർദ്ദേശം ചെയ്യുവാൻ പാർലമെന്റിനോട് ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കകമാണ് ഇത്തരത്തിലൊരു തീരുമാനം എന്നതാണ് ഏറെ ശ്രദ്ധേയം.

അതിനിടയിൽ, മുൻ മന്ത്രി സർ എഡ്വേർഡ് ലീ രാജാവിനെ സന്ദർശിച്ച് രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ തീരെ ലളിതമായ രീതിയിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടു. ചർച്ച് ഓഫ് ഇംഗ്ലണ്ടും രാജാവും തമ്മിലുള്ള പരമ്പരാഗത ബന്ധം കിരീടധാരണവേളയിൽ നിലനിർത്തേണ്ട ആവശ്യകതയും അദ്ദേഹം രാജാവിനെ ഓർമ്മിപ്പിച്ചു. നൂറ്റാണ്ടുകളായി തന്നെ കിരീടധാരണ ചടങ്ങുകൾ മതപരവും ആത്മീയവുമായ പ്രാധാന്യമുള്ള ഒരു ചടങ്ങാണെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP