Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

ബ്രിട്ടീഷ് മണ്ണിൽ കയറി എതിരാളികളെ കൊല്ലാൻ ശ്രമിച്ച് ഇറാനും; പത്തോളം ഇറാനിയൻ വിമതരെ കൊല്ലാൻ ശ്രമം ഉണ്ടായി; ഇറാനും റഷ്യയും ചൈനയും യുകെയിൽ കയറി നീക്കങ്ങൾ നടത്തുന്നു: മൂന്ന് രാജ്യങ്ങളും കുഴപ്പക്കാരെന്നു ബ്രിട്ടൻ

ബ്രിട്ടീഷ് മണ്ണിൽ കയറി എതിരാളികളെ കൊല്ലാൻ ശ്രമിച്ച് ഇറാനും; പത്തോളം ഇറാനിയൻ വിമതരെ കൊല്ലാൻ ശ്രമം ഉണ്ടായി; ഇറാനും റഷ്യയും ചൈനയും യുകെയിൽ കയറി നീക്കങ്ങൾ നടത്തുന്നു: മൂന്ന് രാജ്യങ്ങളും കുഴപ്പക്കാരെന്നു ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ബ്രിട്ടീഷ് മണ്ണിൽ കയറി എതിരാളികളെ കൊല്ലാൻ ശ്രമിച്ച് ഇറാൻ. ബ്രിട്ടന്റെ മണ്ണിൽ കയറി ബ്രിട്ടീഷ് റസിഡൻസായ പത്തോളം ഇറാനിയൻ വിമതരെ കൊല്ലാൻ ശ്രമമുണ്ടായതായി എം15 വ്യക്തമാക്കി. ഈ വർഷം മാത്രമാണ് ഇത്രയും കൊലപാതക ശ്രമങ്ങൾ ഇറാൻ നടത്തിയതെന്നും ബ്രിട്ടൻ വ്യക്തമാക്കി. എതിർക്കുന്നവരെ ആക്രമിച്ച് നിശബ്ദരാക്കുന്ന രീതിയാണ് വർഷങ്ങളായി ഇറാന്റേത്. ഈ രീതി ഇപ്പോൾ ഇവർ ബ്രിട്ടീഷ് മണ്ണിലെത്തിയും നടത്തുകയാണെന്നും അവർ പറഞ്ഞു. യുകെയിലുള്ള ഇറാനിയൻ വിമതരേയും ഈ രീതിയിൽ ഇവർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇവരെ തട്ടിക്കൊണ്ടു പോകുകയോ കൊല്ലാനുള്ള ശ്രമമോ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി മുതൽ നവംബർ വരെ ഇത്തരം പത്ത് ശ്രമങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

റഷ്യയുടെയും ചൈനയുടേയും ഭാഗത്തു നിന്നും സമാന ശ്രമങ്ങളുണ്ടെന്നും ഡയറക്ടർ ജനറൽ കെൻ മക്കെല്ലാം വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളും കുഴപ്പക്കാരാണെന്നും ബ്രിട്ടൻ വ്യക്തമാക്കി. വർഷങ്ങളായി റഷ്യയുടെ പ്രക്ഷോഭങ്ങളെ ബ്രിട്ടൻ തടുത്തുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ ഇത്തരത്തിലുള്ള നൂറിലധികം ആക്രമണങ്ങളെ ബ്രിട്ടൻ ഇതുവരെ തടുത്ത് കഴഞ്ഞു. സാലിസ്‌ബറി പോയിസണിങിന്റെ പിന്നിലും ക്രെംലിൻ സംശയ നിഴലിലാണെന്നും ബ്രിട്ടൻ വ്യക്തമാക്കി. കാലങ്ങളായി അവർ ബ്രിട്ടനെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് ഇപ്പോഴും തുടരുന്നു. ചൈനീസ് ഭരണ കൂടവും ഇതു തന്നെയാണ് ചെയ്യുന്നത്. ചാരന്മാരെ വെച്ചും മറ്റും ബ്രിട്ടീഷ് പൗരന്മാർക്ക് നേരെ ഇവരും ആക്രമണം നടത്തുന്നു. ഈ രാജ്യങ്ങൾക്കെതിരെ സംസാരിക്കുന്നവർ ഏത് രാജ്യത്തായാലും വെട്ടി നിരത്താനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്.

ഇവർ ഉയർത്തുന്ന വെല്ലുവിളിക്ക് മുകളിലാണ് ബ്രിട്ടീഷ് ജനങ്ങൾ ജീവിക്കുന്നത്. യുക്രൈൻ യുദ്ധത്തിലടക്കം ഡ്രോണുകളും മറ്റും നൽകി ഇറാൻ റഷ്യയ്ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നൽകുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ലണ്ടൻ ആസ്ഥാനമായുള്ള രണ്ട് മാധ്യമ പ്രവർത്തകർക്കും ഇറാൻ ഏജന്റ്സിൽ നിന്നും വധ ഭീഷണി ഉണ്ടായി. സെപ്റ്റംബറിൽ ഇറാനിൽ പൊലീസ് കസ്റ്റഡിയിൽ മെഹ്സ അമിനി എന്ന 22കാരി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തവർക്കാണ് വധഭീഷണി ഉണ്ടായത്. ഹിജാബ് ധരിക്കാത്തതിനാണ് മെഹ്സാ അമിനിയെ ഇറാനിയൻ ഭരണകൂടം വധിച്ചത്്.

ഇറാനിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന നിരവധി മാധ്യമ പ്രവർത്തകർക്കാണ് വധഭീഷണിയുള്ളത്. 2017 മുതൽ ഇറാന്റെ 37ഓളം ആക്രമണങ്ങളാണ് അവസാന നിമിഷം തടുത്തതെന്നും എം15 ഡയറക്ടർ ജനറൽ മക്കെല്ലം വ്യക്തമാക്കി. നിരവധി റഷ്യൻ ഉദ്യോഗസ്ഥരെയാണ് രാജ്യത്തു നിന്നും ചാര പ്രവൃത്തി ചെയ്തതിന് പുറത്താക്കിയത്. തെക്കൻ ഇംഗ്ലണ്ടിലെ സാലിസ്‌ബറിയിൽ റഷ്യയുടെ ചാരന്മാരായി പ്രവർത്തിച്ചിരുന്ന സെർജി സ്‌ക്രിപ്പലിനെയും മകൾ യൂലിയയേയും വിഷം നൽകി കൊലപ്പെടുത്തിയതും വൻ ചർച്ചയായിരുന്നു. ഈ വർഷം മാത്രം 100ലധികം റഷ്യൻ ഡിപ്ലോമാറ്റിക് വിസകളാണ് ബ്രിട്ടൻ നിരസിച്ചതെന്നും മക്കെല്ലം വ്യക്തമാക്കി.

ചൈനയും ഇതേ കാര്യങ്ങളൊക്കെ തന്നെയാണ് ബ്രിട്ടനിൽ നടത്തുന്നത്. ബ്രിട്ടന്റെ നീക്കങ്ങളെ നിരീക്ഷിക്കാൻ ചാരന്മാരെ അയക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ചൈനിസ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ചയാളെ മാസ്‌ക് ധരിച്ചെത്തിയ ആളുകൾ മർദ്ദിച്ച് അവശനാക്കി. യുകെയിലെത്തി ബ്രിട്ടീഷ് പൗരന്മാരെ ഇത്തരത്തിൽ ദ്രോഹിക്കുന്നത് കണ്ടു നിൽക്കാനാവില്ലെന്നും ബ്രിട്ടൻ പറയുന്നു. ഇറാനും ചൈനയും പ്രൈവറ്റ് ഡിറ്റക്ടിവുകളെ അവരുടെ ഡേർട്ടി പൊളിറ്റിക്സിനായി ബ്രിട്ടനിലേക്ക് അയക്കുകയാണെന്നും ഫോറിൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP