Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ കാണിച്ചത് മോശമാണ് ജസ്റ്റിൻ; നമ്മൾ തമ്മിലുള്ള സംസാരം അപ്പോൾ തന്നെ പത്രങ്ങൾക്ക് ചോർത്തി നൽകിയില്ലേ? ജി20 സബ്മിറ്റിനിടയിൽ കണ്ടു മുട്ടിയ കനേഡിയൻ പ്രധാനമന്ത്രിയെ ശാസിച്ച് ചൈനിസ് പ്രസിഡന്റ്

നിങ്ങൾ കാണിച്ചത് മോശമാണ് ജസ്റ്റിൻ; നമ്മൾ തമ്മിലുള്ള സംസാരം അപ്പോൾ തന്നെ പത്രങ്ങൾക്ക് ചോർത്തി നൽകിയില്ലേ? ജി20 സബ്മിറ്റിനിടയിൽ കണ്ടു മുട്ടിയ കനേഡിയൻ പ്രധാനമന്ത്രിയെ ശാസിച്ച് ചൈനിസ് പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

ബാലി: ബാലിയിൽ നടക്കുന്ന ജി20 സബ്മിറ്റിനിടയിൽ കണ്ടു മുട്ടിയ കനേഡിയൻ പ്രധാനമന്ത്രിയെ ശാസിച്ച് ചൈനിസ് പ്രസിഡന്റ് ഷി ജിൻപിങ്. ജി20 സബ്മിറ്റിനിടെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ കണ്ടു മുട്ടിയപ്പോൾ ഉണ്ടായ നീരസത്തോടെയുള്ള ചർച്ചകൾ കാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു. സംഭാഷണത്തിനിടെ കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയെ വലിച്ചൊട്ടിക്കാനും ഷി ജിൻപിങ് മറന്നില്ല. ജസ്റ്റിൻ ട്രൂഡോയ കണ്ടപ്പോൾ തന്നെ ഷി ജിൻപിങിന്റെ മുഖം മാറി. അദ്ദേഹത്തിന്റെ ദേഷ്യം മുഖത്ത് പ്രകടമായിരുന്നു.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ നടന്ന സംസാരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതാണ് ചൈനിസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ജസ്റ്റിൻ ട്രൂഡോയെ കണ്ട ഉടൻ അനിഷ്ടം പ്രകടിപ്പിച്ച ഷി ജിൻ പിങ് കനേഡിയൻ പ്രസിഡന്റിനെ കണക്കറ്റ് ശാസിക്കാനും അദ്ദേഹം മറന്നില്ല. നമ്മൾ തമ്മിലുള്ള സംസാരം അപ്പോൾ തന്നെ പത്രങ്ങൾക്ക് ചോർത്തി നൽകിയില്ലേ എന്ന് ചോദിച്ച് ശാസനയോടെയായിരുന്നു അദ്ദേഹം സംസാരത്തിന് തുടക്കം കുറിച്ചത്.

ജി20 സബ്മിറ്റിനു മുന്നോടിയായി ചൊവ്വാഴ്ച ഇരുവരും തമ്മിൽ സംഭാഷണം നടന്നിരുന്നു. പിന്നാലെ ഇരുവരും തമ്മിലുണ്ടായ ചർച്ച കനേഡിയൻ ഗവൺമെന്റ് സോഴ്സ് മുഖേന മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്തു. ഇതാണ് ചൈനിസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. നിങ്ങൾ കാണിച്ചത്് മോശമാണ് ജസ്റ്റിൻ നമ്മൾ തമ്മിലുള്ള സംസാരം അപ്പോൾ തന്നെ പത്രങ്ങൾക്ക് ചോർത്തി നൽകിയില്ലേ എന്നും ചോദിച്ചായിരുന്നു ജി20 സബ്മിറ്റിനിടയിൽ കണ്ടു മുട്ടിയപ്പോൾ ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്. ജസ്റ്റിൻ ട്രൂഡോയോടുള്ള നീരസം വാക്കുകളിൽ പ്രകടമായിരുന്നു. എന്തിനാണ് ഇരുവരും തമ്മിലുള്ള മീറ്റിങിന്റെ ഡീറ്റെയിൽ ചോർത്തി നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

ട്രൂഡോ വാർത്ത ചോർത്തി നൽകിയതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നേരത്തെ പ്ലാൻ ചെയ്ത മെറ്റീങും ഷി ജിൻ പിങ് ഉപേക്ഷിച്ചു. നിലവിലെ സാഹചര്യത്തിൽ ഷി ജിൻപിങുമായുള്ള സംസാരം പ്രതീക്ഷിക്കുന്നതു പോലെ ഗുണകരമാകില്ലെന്ന് കണ്ടാണ് ബ്രിട്ടൻ കൂടിക്കാഴ്ച വേണ്ടെന്ന് വെച്ചത്. ഒരു തുറന്ന ചർച്ചയാണ് ബ്രിട്ടൻ ഷി ജിൻപിങുമായി നടത്താൻ ആഗ്രഹിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് സാധ്യമായേക്കില്ല. കനേഡിയൻ പ്രധാനമന്ത്രിയോട് കലിപ്പിലിരിക്കുന്ന ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ച ബ്രിട്ടനു ഗുണകരമാകില്ലെന്ന് കണ്ടാണ് മീറ്റിങ് ഉപേക്ഷിച്ചത്.

ജസ്റ്റിനുമായുള്ള സംഭാഷണം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് എന്തിനെന്ന ട്രൂഡോയുടെ ചോദ്യത്തിന് കാനഡയിൽ തുറന്ന സംഭാഷണങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നായിരുന്നു ട്രൂഡോയുടെ മറുപടി. എന്നാൽ ഇത് ചൈനിസ് പ്രസിഡന്റിന് തെല്ലും രസിച്ചില്ല. അദ്ദേഹത്തിന്റെ മുഖത്ത് തന്നെ നീരസം വ്യക്തമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP