Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫ്രാൻസ് ബ്രിട്ടന്റെ ഉറ്റ ചങ്ങാതിയെന്ന് പറഞ്ഞ് മാക്രോണിനെ കെട്ടിപ്പിടിച്ച് ലിസ്; ഫ്രാൻസ് വഴി ബ്രിട്ടനിലേക്കുള്ള അഭയാർത്ഥി പ്രവാഹം തടയാൻ കരാർ; ഈ വർഷം മാത്രം 30,000 പേരെത്തിയതോടെ ഫ്രാൻസിനും മനസ്സിലായി; ബ്രിട്ടൻ നേരിടുന്ന അഭയാർത്ഥി പ്രതിസന്ധിക്ക് പരിഹാരം

ഫ്രാൻസ് ബ്രിട്ടന്റെ ഉറ്റ ചങ്ങാതിയെന്ന് പറഞ്ഞ് മാക്രോണിനെ കെട്ടിപ്പിടിച്ച് ലിസ്; ഫ്രാൻസ് വഴി ബ്രിട്ടനിലേക്കുള്ള അഭയാർത്ഥി പ്രവാഹം തടയാൻ കരാർ; ഈ വർഷം മാത്രം 30,000 പേരെത്തിയതോടെ ഫ്രാൻസിനും മനസ്സിലായി; ബ്രിട്ടൻ നേരിടുന്ന അഭയാർത്ഥി പ്രതിസന്ധിക്ക് പരിഹാരം

മറുനാടൻ മലയാളി ബ്യൂറോ

ഫ്രഞ്ച് പ്രസിഡണ്ട് ബ്രിട്ടന്റെ ശത്രുവോ മിത്രമോ എന്ന സംശയം തീർത്തും ഇല്ലാതായിരിക്കുന്നു ലിസ് ട്രസ്സിന്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന മായ പ്രേഗിൽ യൂറോപ്യൻ നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ലിസ് ഉറപ്പിച്ചു പറയുന്നു മാക്രോൺ ബ്രിട്ടന്റെ സുഹൃത്ത് തന്നെയെന്ന്. പുതിയ ആണവോർജ്ജ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ ബ്രിട്ടനും ഫ്രാൻസും കൂടുതൽ അടുത്ത് പ്രവർത്തിക്കുമെന്ന് യോഗത്തിനു മുൻപായി ലിസ് ട്രസ്സ് പറഞ്ഞു. വ്ളാഡിമിർ പുടിന്റെ യുക്രെയിൻ അധിനിവേശത്തെ തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധി നേരിടാൻ ഇത് വലിയൊരളവ് വരെ സഹായിക്കുമെന്നും ലിസ് ട്രസ്സ് പറഞ്ഞു.

അടുത്ത കാലത്ത് പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന മത്സരത്തിന്റെ പ്രചരണത്തിനിടയിൽ ഒരിക്കലും ഫ്രാൻസോ മാക്രോണൊ ബ്രിട്ടന്റെ ബന്ധുവോ ശത്രുവോ എന്ന് വ്യക്തമായി പറയാൻ ലിസ് ട്രസ്സ് തയ്യാറായിരുന്നില്ല. മാത്രമല്ല, ലിസ് ട്രസ്സിന്റെ ചില പ്രസ്താവനകൾ ഫ്രാൻസിൽ നിന്നുള്ള വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മത്സരത്തിന്റെ ചൂടിൽ ലിസ് ട്രസ്സിന് നിയന്ത്രണം തെറ്റിയിരിക്കുകയാണെന്ന് ഒരവസരത്തിൽ മാക്രോൺ തന്നെ പറഞ്ഞിരുന്നു.

എന്നാൽ, ഉച്ചകോടിക്ക് മുൻപായി, തന്നൊട് സംസാരിച്ച മാധ്യമ പ്രവർത്തകരോട് ലിസ് ട്രസ്സ് പറഞ്ഞത് ഫ്രാൻസ് ബ്രിട്ടന്റെ സുഹ്രുത്ത് തന്നെയാണെന്നായിരുന്നു. തങ്ങൾ രണ്ടു പേരും യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണിയായി മാറിയ പുടിന്റെ ശത്രുക്കളാണെന്നും ട്രസ്സ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് യൂറോപ്പ് കടന്നു പോകുന്നതെന്നും, യുക്രെയിൻ ഈ യുദ്ധത്തിൽ വിജയിക്കുമെന്ന് ഉറപ്പു വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം തടയുവാൻ ബ്രിട്ടനും ഫ്രാൻസും സംയുക്ത തീരുമാനം എടുത്തതാണ് ഈ സമ്മേളനത്തിലെ മറ്റൊരു നേട്ടം. ഈ വർഷം ഇതുവരെ 33,000 പേരാണ് അത്യന്തം അപകടകരമായ യാത്രയ്ക്കൊടുവിൽ ബ്രിട്ടനിൽ എത്തിച്ചേർന്നത്. പ്രേഗിൽ നടന്ന ഉഭയകക്ഷി ചർച്ചക്കൊടുവിലായിരുന്നു ലിസ് ട്രസ്സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അനധികൃത കുടിയേറ്റം തടയുന്നതിലും ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനാൽ 2023- ൽ ഇരുരാജ്യങ്ങളും 'ലാ കോ-ഓപ്പറേഷൻ' എന്ന പെരിൽ ഉച്ചകോടി ചേരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മാക്രോണിന്റെ ബുദ്ധിയിൽ വിരിഞ്ഞ യൂറോപുയൻ പൊളിറ്റിക്കൽ കമ്മിറ്റി ഉച്ചകോടിയാണ് ഇപ്പോൾ പ്രാഗിൽ നടക്കുന്നത്. മാത്രമല്ല, ഇത് യൂറോപ്യൻ യൂണിയൻ അംഗങ്ങളും, യൂണിയനിൽ അംഗങ്ങൾ അല്ലാത്ത യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന ആദ്യത്തെ ഉച്ചകോടി കൂടിയാണിത്.

അതുപോലെ, യുക്രെയിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനായി തുടർന്നും ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട്, അനധികൃത കുടിയേറ്റം തടയുവാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP