Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

പൊലീസ് ക്രൂരതയിൽ കൊല്ലപ്പെട്ട മഹ്സയുടെ പെരിൽ തെരുവിൽ ഇറങ്ങിയവരെ ക്രൂരമായി അടിച്ചമർത്തുന്നത് തുടർന്ന് ഇറാൻ പൊലീസ്; ഹിജാബ് വിപ്ലവത്തിന്റെ പേരിൽ ഇതുവരെ കൊല്ലപ്പെട്ടത് 92 പേർ; തലമുണ്ട് സമരം അതിരുവിടുന്നു; ഇറാനിൽ മതഭരണം തകരുമോ?

പൊലീസ് ക്രൂരതയിൽ കൊല്ലപ്പെട്ട മഹ്സയുടെ പെരിൽ തെരുവിൽ ഇറങ്ങിയവരെ ക്രൂരമായി അടിച്ചമർത്തുന്നത് തുടർന്ന് ഇറാൻ പൊലീസ്; ഹിജാബ് വിപ്ലവത്തിന്റെ പേരിൽ ഇതുവരെ കൊല്ലപ്പെട്ടത് 92 പേർ; തലമുണ്ട് സമരം അതിരുവിടുന്നു; ഇറാനിൽ മതഭരണം തകരുമോ?

മറുനാടൻ മലയാളി ബ്യൂറോ

ഹ്സ അമിനി എന്ന 22 കാരി ഇറന്റെ പുതിയ സ്വാതന്ത്ര്യ പ്രതീകമാവുകയാണ്. ഹിജാബ് ധരിക്കാത്തതിന് പൊലീസുകാർ അറസ്റ്റ് ചെയ്ത്, പൊലീസ് കസ്റ്റഡിയിൽ ഇരിക്കവെ ക്രൂരമർദ്ദനത്തിന് വിധേയയായി കൊല്ലപ്പെട്ട ഈ യുവതി ഇന്ന് സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഇറാൻ യുവതയുടെ ആവേശമായി മാറിയിരിക്കുന്നു. ക്രൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 92 പേർ കൊല്ലപ്പെട്ടു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശിരോവസ്ത്രം ശരിയായ വിധത്തിൽ ധരിച്ചില്ല എന്ന് ആരോപിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബർ 16 നായിരുന്നു മഹ്സയെ ഇറാൻ പൊലീസ് ടെഹ്റാനിൽ അറസ്റ്റ് ചെയ്തത്. അതിനെ തുടർന്ന് ആരംഭിച്ച ഹിജാബ് മോചന പ്രതിഷേധം കടുത്ത അടിച്ചമർത്തലുകളെയും അതിജീവിച്ച് തുടർച്ചയായ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. അതേസമയം, ഇറാന്റെശത്രുക്കളാണ് ഈ അസ്വസ്ഥതകൾക്ക് പുറകിലെന്നാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പറയുന്നത്.

കഴിഞ്ഞ 16 ദിവസങ്ങളായി ഇറാനിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സൈനികുരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടക്കുകയാണ്. മെഹ്സ ഉൾപ്പെടുന്ന കുർദ്ദിഷ് വംശജർക്ക് ഏറെ പ്രാമുഖ്യമുള്ള പശ്ചിമ ഇറാനിലാണ് പ്രതിഷേധം അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുന്നത്. മറ്റു മേഖലകളിലും പ്രതിഷേധം ശക്തമായി തന്നെ തുടരുന്നുണ്ട്. തെക്ക് കിഴക്ക്ൻ ഇറാനിൽ കഴിഞ്ഞ വെള്ളിയാഴ്‌ച്ച നടന്ന പ്രതിഷേധത്തിനിടെ 41 പേരാണ് മരണമടഞ്ഞത്. അഫ്ഗാനിസ്ഥാനുമായും പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്.

ഈ മേഖലയിലെ ബലൂച് സുന്നി വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു എന്ന ഒരു ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു ഇവിടെ പ്രക്ഷോഭം ആളിക്കത്തിയത്. അതേസമയം, 1979 മുതൽ നിർബന്ധമായും ധരിക്കാൻ വിധിക്കപ്പെട്ട ഹിജാബുകൾ തെരുവിൽ കൂട്ടിയിട്ട് കത്തിച്ച ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രകടനങ്ങളും സമ്മേളനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. ഇന്നലെ ലോകത്ത് 150 നഗരങ്ങളിലായിട്ടായിരുന്നു ഇത്തരം പ്രകടനങ്ങൾ നടന്നത്.

അതിനിടയിൽ, യാഥാസ്ഥിതിക വിഭാഗത്തെ ശക്തമായി പിന്തുണക്കുന്ന ഇറാന്റെ കേയ്ഹാൻ പത്രത്തിന്റെ ഓഫീസിനു നേരെയും ഇന്നലെ ആക്രമണം ഉണ്ടായി. രാജ്യത്തിന്റെ പരമാധികാരിയായ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനിയാണ് ഈ പത്രത്തിന്റെ പത്രധിപരെ നിയമിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പ്രക്ഷോഭകർക്ക് പിന്തുണ ഏറി വരുന്നുമുണ്ട്.

അതേസമയം. ഈ പ്രതിഷേധത്തിനൊടുവിൽ മതഭരണം തകരും എന്ന പ്രതീക്ഷയിലാണ് ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതോടെ അവിടം വിട്ട് പോകേണ്ടി വന്ന പല ഇറാനിയൻ പൗരന്മാരുടെയും പ്രതീക്ഷ. സംഗീതവും നൃത്തവും നിശാജീവിതവുമൊക്കെ ഉണ്ടായിരുന്ന ഇറാൻ എന്ന ആ പഴയ സ്വർഗ്ഗം തിരികെ ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ആധുനിക ജീവിത രീതികളും നിയമങ്ങളും അനുസരിച്ച് സ്വന്തം നാട്ടിൽ ജീവിക്കാൻ ആകുമെന്നും അവർ പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP