Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുതിയ രാജാവും പ്രധാനമന്ത്രിയും തമ്മിലുള്ള തർക്കം തുടങ്ങിക്കഴിഞ്ഞു; ഈജിപ്തിലെ യു എൻ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസിനോട് ആവശ്യപ്പെട്ട് ലിസ് ട്രസ്സ്; വിവാദങ്ങളുടെ തോഴനാവാൻ ഉറപ്പിച്ച് ചാൾസ് മൂന്നാമൻ ഭരണം തുടങ്ങി

പുതിയ രാജാവും പ്രധാനമന്ത്രിയും തമ്മിലുള്ള തർക്കം തുടങ്ങിക്കഴിഞ്ഞു; ഈജിപ്തിലെ യു എൻ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസിനോട് ആവശ്യപ്പെട്ട് ലിസ് ട്രസ്സ്; വിവാദങ്ങളുടെ തോഴനാവാൻ ഉറപ്പിച്ച് ചാൾസ് മൂന്നാമൻ ഭരണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ധികാരമേറ്റ് അധികം വൈകാതെ തന്നെ രാജാവും രാഷ്ട്രീയ നേതൃത്വവും തമ്മിൽ കലഹം ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. അടുത്ത മാസം ഈജിപ്തിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കരുതെന്ന് പ്രധാനമന്ത്രി ലിസ് ട്രസ്സ് ചാൾസ് മൂന്നാമൻ രാജാവിനോട് ആവശ്യപ്പെട്ടു. ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തിയാണ് ലിസ് ട്രസ്സ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള പരിപാടി രാജാവ് ഉപേക്ഷിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടിൽ പറയുന്നു.

വളരെക്കാലമായി പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയർത്തിക്കൊണ്ടിരുന്ന ചാൾസ്, പ്രധാനമന്ത്രി എതിരു പറഞ്ഞതോടെ ഈജിപ്തിൽ നടക്കുന്ന കോപ് 27-ൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു. വെയിൽസ് രാജകുമാരൻ എന്ന പദവിയിൽ ഇരിക്കുമ്പോൾ പങ്കെടുക്കാൻ തീരുമാനിച്ച ഈ പരിപാടിയിൽ രാജാവ് പങ്കെടുക്കില്ലെന്ന് ബക്കിങ്ഹാം പാലസും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം, പരിപാടിയിൽ പങ്കെടുക്കരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയല്ലായിരുന്നു എന്നാണ് ചില സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച നിർദ്ദേശം വയ്ക്കാൻ രാജാവ് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആവശ്യ്‌പ്പെടുകയായിരുന്നത്രെ. രാജാവ് പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ഐക്യകണ്ഠേന എടുത്തതാണെന്നും അവർ പറയുന്നു.

ചാൾസ് രാജാവായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായുണ്ടാകുന്ന പ്രതികൂല അനുഭവമാണിതെന്ന് അദ്ദേഹവുമായി അടുത്തവർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും രാജ്യത്തിന്റെ പരമാധികാരി എന്ന സ്ഥാനം ഏറ്റെടുത്തതോടെ ഇതുവരെ നടത്തിയിരുന്ന പല പ്രവർത്തനങ്ങളിൽ നിന്നും പിന്മാറാൻ ചാൾസ് തയ്യാറാവുകയാണെന്നും അവർ പറയുന്നു. പ്രധാനമന്ത്രിക്ക് രാജാവിനോട് ഉത്തരവിടാൻ പറ്റുമെന്ന് പറയുന്നത് വിഢിത്തമാണെന്നും, ഇതുകൊട്ടാരവും സർക്കാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നുമാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്.

അതേസമയം, ഈ സമ്മേളനത്തിൽ ചാൾസ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ വിയോജിപ്പ് കഴിഞ്ഞമാസം തന്നെ ലിസ് ട്രസ്സ് പ്രകടിപ്പിക്കുകയുണ്ടായി എന്നാണ് സൺഡേ ടൈംസ് എഴുതുന്നത്. സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് രാജാവ് പ്രവർത്തിക്കുന്നത് എന്നതിനാൽ, അത് അംഗീകരിക്കപ്പെടുകയായിരുന്നു എന്നും ആ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, രാജാവായി അധികാരമേറ്റതിനു ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തെ കുറിച്ച് വളരെ ആലോചിച്ച് മാത്രമെ തീരുമാനം എടുക്കാനാവൂ എന്നതിനാലാണ് ചാൾസ് പിന്മാറിയതെന്ന് ചാൾസിന്റെ വക്താക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP