Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയിൽ പട്ടാള അട്ടിമറിയെന്നത് വെറും ഊഹോപോഹം മാത്രം; അടുത്ത അഞ്ചുവർഷം കൂടി അധികാരം ഉറപ്പിക്കാൻ പാർട്ടി കോൺഗ്രസ്സ് ചേരും മുൻപ് വിമതരെ അടിച്ചമർത്തി ഷീ പിങ്ങ്; ഏറ്റവും ഒടുവിൽ പരോൾ പോലുമില്ലാതെ ജയിലിൽ അടച്ചത് മന്ത്രിസഭയിലെ പ്രമുഖനെ; ചൈനയിൽ ഷീ യുഗം അവസാനിക്കുന്നില്ല

ചൈനയിൽ പട്ടാള അട്ടിമറിയെന്നത് വെറും ഊഹോപോഹം മാത്രം; അടുത്ത അഞ്ചുവർഷം കൂടി അധികാരം ഉറപ്പിക്കാൻ പാർട്ടി കോൺഗ്രസ്സ് ചേരും മുൻപ് വിമതരെ അടിച്ചമർത്തി ഷീ പിങ്ങ്; ഏറ്റവും ഒടുവിൽ പരോൾ പോലുമില്ലാതെ ജയിലിൽ അടച്ചത് മന്ത്രിസഭയിലെ പ്രമുഖനെ; ചൈനയിൽ ഷീ യുഗം അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ഇന്നലെ ലോകം മുഴുവൻ ആഘോഷിച്ച ഒരു വാർത്തയായിരുന്നു, ചൈനീസ് ഭരണാധികാരി ഷീ ജിൻപിങ് വീട്ടുതടങ്കലിൽ ആയി എന്നത്. ചിയനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മേധാവിത്വത്തിൽ നിന്നും ഷീയെ മാറ്റിയെന്നും ബെയ്ജിങ് സൈനിക നിയന്ത്രണത്തിൽ ആയെന്നുമായിരുന്നു വാർത്ത. എന്നാൽ, വാസ്തവം മറ്റൊന്നായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ഇനിയൊരു അഞ്ചു വർഷത്തേക്ക് കൂടി തന്റെ അപ്രമാദിത്തം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷീ പിങ്.

തനിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും നീക്കങ്ങൾ നടക്കുന്ന വിവരം ഷീ ജിൻ പിംഗിനറിയാം. എന്നാൽ, വിമതരെയെല്ലാം അടിച്ചൊതുക്കുകയാണ് ഈ ഏകാധിപതി. അതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥന് ചൈനീസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഷീക്കെതിരെയുള്ള ഗ്രൂപ്പിലെ അംഗമായിരുന്നു ഇയാൾ. സമാനമായ കുറ്റത്തിന് മറ്റു രണ്ടു പേർക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് ദീർഘകാല തടവും വിധിച്ചിട്ടുണ്ട്.

അതിനിടയിലാണ് പീപ്പിൾസ് ലിബറേഷൻ ആർമി ജനറലായ ലി ക്വിയാമിങ്, സേനാ മേധാവി എന്ന പദവിൽ നിന്നും ഷീയ് നീക്കം ചെയ്തതായ വാർത്ത പ്രചരിച്ചത്. ഇപ്പോൾ അമേരിക്കയിലുള്ള ചൈനീസ് മനുഷ്യാവകാശ പ്രവർത്തകയായ ജെന്നിഫർ സെംഗ്, പി എൽ എ ബെയ്ജിംഗിലേക്ക് നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കു വച്ചിരുന്നു. എന്നാൽ, ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയോ, സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളോ ഇതിനെ കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു.

ഷീ യുടെ അറസ്റ്റിന് കൂടുതൽ വിശ്വാസ്യത പകർന്ന മറ്റൊരു കാര്യം ബെയ്ജിംഗിലേക്കും അവിടെ നിന്നുമുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി എന്നതായിരുന്നു. ലോകമാകെ തന്റെ വീട്ടു തടങ്കലിനെകുറിച്ചുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ ഷീ ജിൻപിങ് പക്ഷെ പാർട്ടിയിൽ തന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിനുള്ള തത്രപ്പാടിലാണ്. ഒക്ടോബർ 16 ന്നടക്കുന്ന ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസ്സിൽ, എന്തു ചെയ്തും അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തന്റെ സ്ഥാനം ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

എതിരാളികളെ ഓരോരുത്തരെയായി ജയിലിൽ അടച്ചുകൊണ്ടാണ് ഷീ തന്റെ തേരോട്ടം തുടരുന്നത്. അതിൽ ഏറ്റവും അവസാനം ഇരയായിരിക്കുന്നത് ചൈനയിലെ മുൻ നീതിന്യായ വകുപ്പ് മന്ത്രിയായ ഫു സെൻഗുവയാണ്. പാർട്ടിയിലേയും സർക്കാരിലേയും അച്ചടക്ക പരിപാലനം നടത്തുന്ന കേന്ദ്ര കമ്മിറ്റിയുടെ അന്വേഷണത്തെ തുടർന്ന് അഴിമതി കുറ്റം ചുമത്തിയായിരുന്നു ഈ 67 കാരനെ അറസ്റ്റ് ചെയ്തത്.

മന്ത്രിയാകുന്നതിനു മുൻപ് പൊതു സുരക്ഷാ വകുപ്പിന്റെ ഉപ മേധാവിയായിരുന്നു ഫു. അക്കാലത്ത് ഷീ യ്ക്ക് വേണ്ടി പല അന്വേഷണങ്ങൾ നടത്തുകയും പല വിമതരെയും ജയിലിൽ അടക്കുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. അന്ന് അവർക്കെതിരെ ആയുധമാക്കിയ അഴിമതി തന്നെയാണ് ഇപ്പോൾ ഫുയ്ക് എതിരെയും ആയുധമാക്കിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി 7,3 മില്യൺ ഡോളർ വരുന്ന സ്വത്തുക്കൾ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി ഉണ്ടാക്കി എന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. നേരത്തെ സാമ്പത്തിക വിഭാഗത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥരെയും അഴിമതി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ചൈനേീസ് ബാങ്കിങ് റെഗുലേറ്ററി കമ്മീഷനിലെ മുതിർന്ന അംഗമായ ഷായ് എഷാംഗിനെ ഇക്കഴിഞ്ഞ ജനുവരിയിൽ സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

വധ ശിക്ഷയാണ് ഇപ്പോൾ ഫുവിന് വിധിച്ചിരിക്കുന്നതെങ്കിലും, മരണം വരെ, പരോൾ പോലും ലഭിക്കാതെ ജയിലിൽ കഴിയുക എന്നതായിരിക്കും ശിക്ഷ. നേരത്തേ തന്നേക്കാൾ ജനപ്രീതി ലഭിക്കുന്നു എന്ന പേരിൽ പല കലാകാരന്മാർക്കെതിരെയും ഷീ നടപടികൾ എടുത്തിരുന്നു. ഹിരണ്യന്റെ നാട്ടിൽ ഹിരണ്യായ നമഃ എന്ന ആശയവും പേറി ജീവിക്കുന്ന ഷീ ജിൻപിങ് ഇപ്പോൾ പാർട്ടിയിൽ ഏതാണ്ട് പൂർണ്ണമായും അധികാരം കൈയടക്കി കഴിഞ്ഞു എന്നാണ് പാശ്ചാത്യ നിരീക്ഷകരും കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP