Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടോറികൾക്കിടയിൽ കൂടുതൽ പിന്തുണ ലിസ് ട്രസ്സിന് തന്നെ; ഋഷിയുടെ മോഹങ്ങൾക്ക് അധികമായുസ്സില്ല; ബ്രിട്ടണിൽ തെരെഞ്ഞെടുപ്പ് നടന്നാൽ വിജയിക്കുക ലേബർപാർട്ടി തന്നെ; നന്നായി ഭരിച്ചുകൊണ്ടിരുന്ന ബോറിസ് ജോൺസനെ ഇറക്കി വിട്ടു ടോറികൾ പണിവാങ്ങും

ടോറികൾക്കിടയിൽ കൂടുതൽ പിന്തുണ ലിസ് ട്രസ്സിന് തന്നെ; ഋഷിയുടെ മോഹങ്ങൾക്ക് അധികമായുസ്സില്ല; ബ്രിട്ടണിൽ തെരെഞ്ഞെടുപ്പ് നടന്നാൽ വിജയിക്കുക ലേബർപാർട്ടി തന്നെ; നന്നായി ഭരിച്ചുകൊണ്ടിരുന്ന ബോറിസ് ജോൺസനെ ഇറക്കി വിട്ടു ടോറികൾ പണിവാങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടണിൽ മെയിൽ ഓൺ സണ്ടേ നടത്തിയ ഒരു പ്രത്യേക അഭിപ്രായ സർവ്വേയിൽ തെളിയുന്നത് ഋഷി സുനാകിനേക്കാൾ ഏറെ കൺസർവേറ്റീവ് അംഗങ്ങൾ ഇഷ്ടപ്പെടുന്നത് ലിസ്സ് ട്രസ്സ് പ്രധാനമന്ത്രിയായി കൺസർവേറ്റീവ് ഡെപ്യുട്ടി ചെയർമാൻ ലോർഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ സർവ്വേയിൽ പങ്കെടുത്ത പാർട്ടി അംഗങ്ങളിൽ വലിയൊരു വിഭാഗം ലിസിനൊപ്പമായിരുന്നു. എന്നാൽ, കൺസർവേറ്റീവ് പാർട്ടി ആശങ്കപ്പെടുകയും ഗൗരവകരമായി ചിന്തിക്കുകയും ചെയ്യേണ്ടുന്ന മറ്റൊരു കാര്യം കൂടി ഇതിൽ വെളിപ്പെട്ടു, ലേബർ പാർട്ടി സ്ഥാനാർത്ഥി ഉണ്ടായിരുന്നെങ്കിൽ ആ സ്ഥാനാർത്ഥിയായിരിക്കും വിജയിക്കുക എന്നതായിരുന്നു അക്കാര്യം.

ചില ചില്ലറ പ്രശ്നങ്ങളുടെ പേരിൽ ബോറിസ് ജോൺസനെതിരെ കുരിശു യുദ്ധം നടത്തിയവരെ ലജ്ജിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി ഈ അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമായി, ഇപ്പോഴും പാർട്ടി അംഗങ്ങളിൽ 84 ശതമാനത്തോളം പേർ വിശ്വസിക്കുന്നത് ബോറിസ് ജോൺസന്റെ ഭരണം മികവുറ്റതായിരുന്നു എന്നു തന്നെയാണ് എന്നുള്ളതാണത്. അതേ സമയം 67 ശതമാനം പേർ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വഭാവത്തെയും പെരുമാറ്റ രീതികളേയു എതിർക്കുന്നുമുണ്ട്. 2019-ലെ തിരഞ്ഞടുപ്പിൽ ബോറിസിന് വോട്ടു ചെയ്യുകയും, ഇപ്പോൾ ആർക്ക് ചെയ്യണമെന്ന് തീരുമാനിക്കാതിരിക്കുകയും ചെയ്യുന്നവർ ഋഷിയെ ഒരു പാമ്പായും ലിസിനെ ഒരു സിംഹിണിയായുമാണ് കാണുന്നത്.എന്നും സർവ്വേയിൽ തെളിഞ്ഞു.

10,000 ടോറി അംഗങ്ങൾ പങ്കെടുത്ത സർവ്വേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷിക്ക് മേൽ ലിസ് ട്രസ്സിന് മുൻതൂക്കം ലഭിച്ചെങ്കിലും സർ കീർ സ്റ്റാർമർ ഇരുവരെയും പരാജയപ്പെടുത്തും എന്നാണ് ഭൂരിപക്ഷം പേരും കണക്കാക്കുന്നത്. ബൊറിൽ ജോൺസന്റെ സ്വാഭാവിക അനുയായിയായിട്ടാണ് 2019-ൽ ബോറിസ് ജോൺസന് വോട്ട് ചെയ്തവരിൽ 38 ശതമാനം പേരു ലിസ് ട്രസ്സിനെ കാണുന്നത്. അതേസമയം ഇക്കൂട്ടരിൽ 29 ശതമാനം പേർ മാത്രമാണ് ഋഷി സുനാകിനൊപ്പമുള്ളത്. അതേസമയം, പാർട്ടി അംഗങ്ങളല്ലാത്ത പൊതുജനങ്ങൾക്കിടയിൽ 29 ശതമാനം പേർ കരുതുന്നത് ഋഷിയായിരിക്കും മികച്ച പ്രധാനമന്ത്രി എന്നാണ്. ഇക്കൂട്ടരുടെ ഇടയിൽ 23 ശതമാനം പേരുടെ പിന്തുണ മാത്രമേ ലിസ് ട്രസ്സിനുള്ളു.

എന്നാൽ, ഇപ്പോഴത്തെ മത്സരത്തിൽ വോട്ട് ചെയ്യുന്നതിനുള്ള അവകാശമുള്ളത് ടോറി പാർട്ടി അംഗങ്ങൾക്ക് മാത്രമാണ്. അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തിൽ മത്സരത്തിൽ ലിസ് ട്രസ്സ് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ, രാഷ്ട്രീയ സാഹചര്യങ്ങൾ ഏത് നിമിഷവും കീഴ്മേല്മറിയാവുന്നതാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഫലം അറിയാൻ സെപ്റ്റംബർ 2 വരെ കാത്തിരുന്നേ മതിയാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP