Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടികൾ മുടക്കി വീട്ടുമുറ്റത്ത് സ്വിമ്മിങ് പൂൾ ഉണ്ടാക്കിക്കൊണ്ടിരുന്ന ഋഷിക്കെങ്ങനെ പാവപ്പെട്ടവന്റെ ജീവൽ പ്രശ്നങ്ങൾ അറിയാനാവും? ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്ന ഇന്ത്യാക്കാരന് വിനയായി പുതിയ വിവാദം

കോടികൾ മുടക്കി വീട്ടുമുറ്റത്ത് സ്വിമ്മിങ് പൂൾ ഉണ്ടാക്കിക്കൊണ്ടിരുന്ന ഋഷിക്കെങ്ങനെ പാവപ്പെട്ടവന്റെ ജീവൽ പ്രശ്നങ്ങൾ അറിയാനാവും? ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്ന ഇന്ത്യാക്കാരന് വിനയായി പുതിയ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തകോടീശ്വരനായ നാരായണ മൂർത്തിയുടെ പുത്രിയുടെ ഭർത്താവ് എന്നതിലുപരി, ഋഷി സുനാക് തന്റെതായ നിലയിൽ തന്നെ കോടീശ്വരനാണ്. ബിസിനസ്സ് രംഗത്ത് വിജയങ്ങളുടെ തുടർക്കഥകൾ രചിച്ചിട്ടു തന്നെയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിൽ തന്റെതായ ഒരു ഇടം നേടിയെടുത്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഋഷി സുനാകിനെതിരെ ഇപ്പോൾ എതിരാളികൾ എടുത്തുകാട്ടുന്ന പ്രധാന വിഷയം അദ്ദേഹത്തിന്റെ സമ്പത്ത് തന്നെയാണ്. യോർക്ക്ഷയറിലെ സ്വന്തം വീട്ടുമുറ്റത്ത് ഋഷി പണികഴിപ്പിച്ച സ്വകാര്യ സ്വിമ്മിങ് പൂളാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇരുവരോടും ആളുകൾക്ക് ചോദിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഒരു ചോദ്യം മാത്രമേയുള്ളു,കുതിച്ചുയരുന്ന ജീവിത ചിലവുകളെ എങ്ങനെ നിയന്ത്രിക്കും എന്നത്. ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് 4 ലക്ഷം പൗണ്ട് ചെലവാക്കി(4 കോടിയോളം) പണിത സ്വിമ്മിങ് പൂൾ വിവാദമാകുന്നത്. ഇതിനുപുറമെ നോർത്ത് അലേർട്ടണിലെ ജോർജ്ജിയൻ മാളികയിൽ 2 മില്യൺ പൗണ്ട് മുടക്കി ഋഷി ഒരു ജിമ്മും ടെന്നീസ് കോർട്ടും പണികഴിപ്പിച്ചിരുന്നു. തന്റെ സ്വിമ്മിങ്പൂളിൽ ഇളം ചൂടുള്ള വെള്ളം ലഭ്യമാക്കാൻ മാത്രം ഋഷി പ്രതിവർഷം 13,000 പൗണ്ട് ചെലവാക്കുമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ഏതാനു മാസങ്ങളായി എനർജി ബിൽ വർദ്ധിച്ചു വരുന്നതിനാൽ, ഈ തുകയും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ടാകും. റിച്ച്മോണ്ടിൽ പൊതു നീന്തൽ കുളങ്ങളെല്ലാം തന്നെ ഊർജ്ജ ബിൽ താങ്ങാനാകാതെ അടച്ചുപൂട്ടിയ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ ആഡംബര നീന്തൽ കുളം പണിത ഋഷിയുടെ നടപടിയാണ് ഇപ്പോൾ എതിരാളികൾ വിവാദമാക്കിയിരിക്കുന്നത്. അതേസമയം, ജീവിത ചെലവ് ഉയരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് ഋഷി പറയുന്നു.

ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്നും ഋഷി ചൂണ്ടിക്കാട്ടി. എനർജി ബില്ലിലെ വാറ്റ് നിർത്തലാക്കുന്നതോടൊപ്പം, പെൻഷൻകാർക്കും മറ്റ് അവശ ജനവിഭാഗത്തിൽ പെടുന്നവർക്കും കൂടുതൽസഹായങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു. ക്രിസ്ത്മസ് ആകുമ്പോഴേക്കും എനർജി ബിൽ 4,400 പൗണ്ട് ആയി ഉയരുമെന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

പലപ്പോഴും തന്റെ ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും ഋഷി വാരാന്ത്യം ചെലവഴിക്കാറുള്ള ഗ്രേഡ് 2 ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വസതിയിലെ നീന്തൽ കുളത്തിന്റെ പണി കഴിഞ്ഞ കുറച്ചു മാസങ്ങളായി നടക്കുകയാണ്. ഒരു 'എൽ' ആകൃതിയിലുള്ള പൂൾ ഹൗസ് പണിയുന്നതിനുള്ള അംഗീകാരത്തിനായിട്ടാണ് ഋഷി തദ്ദേശ ഭരണ സമിതിക്ക് അപേക്ഷ നൽകിയിരിക്കുന്നത്, ഇതിൽ ഒരു ഹോട്ട് ടബ്ബ്, യൂട്ടിലിറ്റി, ചേംഞ്ചിങ് ഏരിയ, പ്ലാന്റ് റൂം എന്നിവ ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം തന്നെ, ഇതിന് കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തു.

ഈ സ്വിമ്മിങ് പൂളിന്റെ നിർമ്മാണത്തിന് സർക്കാർ ഖജനാവിൽ നിന്നും അഞ്ചു പെൻസ് മുടക്കിയിട്ടില്ല. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അയൽവാസികൾക്ക് എതിർപ്പുമില്ല. അതുപോലെ വെള്ളം ചൂടാക്കിയെടുക്കാൻ പ്രതിവർഷം 13,000 പൗണ്ട് ഊർജ്ജ ബില്ലിനായി ചെലവാക്കേണ്ടി വരുമെന്ന ആരോപണവും ഋഷിയുടെ നിയോജകമണ്ഡലത്തിലെ വോട്ടർമാർ കാര്യമായിഎടുത്തിട്ടില്ല, എന്നാൽ, ഈ ദുരിത സമയത്ത് ആഡംബരം കാണിക്കുന്നത് സാധാരണക്കാർക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്നാണ് പലരും ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP