Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പാക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് കൂടി നീട്ടാൻ ശ്രമം; ഇതിനിടെ പാക് അധീന കാശ്മീരിൽ റോഡുണ്ടാക്കാൻ വന്നവർ പണിയുന്നത് പാട്ടളക്കാർക്കുള്ള ബങ്കറും; ചൈനീസ് ലക്ഷ്യം ഇന്ത്യ തന്നെ; നിരീക്ഷണത്തിന് അതിവിപുല സംവിധാനങ്ങൾ; നുഴഞ്ഞു കയറ്റം കൂടിയാൽ വീണ്ടും സർജിക്കൽ സ്‌ട്രൈക്ക് എത്തും

ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പാക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് കൂടി നീട്ടാൻ ശ്രമം; ഇതിനിടെ പാക് അധീന കാശ്മീരിൽ റോഡുണ്ടാക്കാൻ വന്നവർ പണിയുന്നത് പാട്ടളക്കാർക്കുള്ള ബങ്കറും; ചൈനീസ് ലക്ഷ്യം ഇന്ത്യ തന്നെ; നിരീക്ഷണത്തിന് അതിവിപുല സംവിധാനങ്ങൾ; നുഴഞ്ഞു കയറ്റം കൂടിയാൽ വീണ്ടും സർജിക്കൽ സ്‌ട്രൈക്ക് എത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക ഇടനാഴിക്ക് പുറമേ പ്രതിരോധ മേഖലയിലും പാക്കിസ്ഥാനുമായി ചൈന സഹകരിക്കുന്നത് ഇന്ത്യയെ പ്രകോപിപ്പിക്കാൻ. പാക് അധിനിവേശ കശ്മീരിൽ ചൈന പ്രതിരോധ മേഖലയിൽ നിർമ്മാണ പ്രവർത്തനം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. പാക് അധിനിവേശ കശ്മീരിലെ ഷർദ്ദ മേഖലയിലാണ് പന്ത്രണ്ടോളം ചൈനീസ് പട്ടാളക്കാരെ കണ്ടെതെന്നാണ് റിപ്പോർട്ടുകൾ. തായ് വാനിലെ അമേരിക്കൻ ഇടപെടലിനോട് മൃദുസമീപനം കാട്ടുന്ന ഇന്ത്യയേ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇനി കൂടുതൽ ഇടപെടലുണ്ടാകും. അമേരിക്കൻ പക്ഷത്തേക്ക് ഇന്ത്യ പൂർണ്ണമായും മാറിയെന്ന് ചൈന വിലയിരുത്തുന്ന സാഹചര്യത്തിലാണ് ഇത്.

ഇന്ത്യാ-ചൈനാ അതിർത്തിയിലെ പ്രശ്‌നങ്ങളിൽ അന്താരാഷ്ട്ര പിന്തുണ ഇന്ത്യയ്ക്ക് കൈവരുമെന്നും ചൈന വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാനെ മുന്നിൽ നിർ്ത്തിയുള്ള കളി. ശ്രീലങ്കയിൽ ചുവടുറപ്പിക്കാനുള്ള ചൈനീസ് നീക്കം പൊളിഞ്ഞിരുന്നു. വലിയ സാമ്പത്തിക പ്രശ്‌നത്തിൽ ശ്രീലങ്ക എത്തിയതോടെയാണ് ഇത്. ഈ സാഹചര്യത്തിലാണ് ചൈനയുടെ പാക് അധിനിവേശ കാശ്മീരിലെ സൈനിക ഇടപെടൽ. ഇതിനെതിരെ ജാഗ്രത ഇന്ത്യ എടുക്കുന്നുണ്ട്. തീവ്രവാദികൾ ഈ മേഖലയിൽ സജീവമായാൽ വീണ്ടും സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തും.

പാക് സൈന്യത്തിനായി ചൈന ഭൂഗർഭ ബങ്കർ നിർമ്മിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നീലം താഴ്‌വരയ്ക്ക് സമീപം കേൽ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എൻജിനീയർമാർ പാക്കിസ്ഥാനായി നിർമ്മാണപ്രവർത്തനം നടത്തുന്നത്. ഈ മേഖലയിൽ നിന്നാണ് കശ്മീരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറ്റം നടത്തുന്നത്. അതുകൊണ്ട് തന്നെ പാക് നീക്കങ്ങൾ ഇന്ത്യൻ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് പുതിയ നിർമ്മാണം ശ്രദ്ധയിൽ പെട്ടത്. ഇതെല്ലാം ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നീക്കമാണ്.

സിന്ധ് മേഖലയിലും ബലൂചിസ്താനിലും ചൈന നിർമ്മാണ പ്രവർത്തനം നടത്തുന്നുണ്ട്. അതേസമയം, എന്തിനാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി പാക്കിസ്ഥാന് വേണ്ടി പ്രതിരോധ മേഖലയിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതെന്ന് വ്യക്തമല്ല. പാക് സൈന്യത്തെ സഹായിക്കാനാകാം ഇത്തരമൊരു നീക്കമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പൊളിഞ്ഞിരുന്നു. ശ്രീലങ്കയിലെ പണം മുടക്ക് പോലെ മറ്റൊരു പരാജയപദ്ധതി ആയി അതുമാറി.

ഭൂമി നഷ്ടപ്പെടുന്നതിൽ പ്രദേശവാസികൾക്ക് കടുത്ത വിയോജിപ്പുള്ളത് ഈ പദ്ധതിയെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് പാക് സൈന്യത്തെ സഹായിച്ച് ഇന്ത്യയെ തകർക്കാനുള്ള നീക്കം. ഇതു മനസ്സിലാക്കി ഇന്ത്യ നിരീക്ഷണവും ശക്തമാക്കി. ആർട്ടിഫിഷ്യൽ ഇൻലിജൻസ് അടക്കമുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ഉപഗ്രഹ സഹായത്തോടെയും നിരീക്ഷണം കർശനമാക്കും

ദക്ഷിണേഷ്യയിലെ വാണിജ്യമേഖലയിൽ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ അഫ്ഗാനിസ്ഥാനിലേയ്ക്കും വ്യാപിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെ വ്യവസായ ഇടനാഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് നീട്ടാനുള്ള ശ്രമത്തിലാണ് ചൈന. അഫ്ഗാനിസ്ഥാനെ സഹായിക്കാൻ തയ്യാറാണെന്ന വാഗ്ദാനവുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നിലും ഇന്ത്യയെ തകർക്കലാണെന്ന സംശയം ശക്തമാണ്. താലിബാനെ ഉപയോഗപ്പെടുത്തി ഇന്ത്യയിൽ കുഴപ്പം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പാക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേയ്ക്ക് കൂടി നീട്ടാനാണ് ശ്രമം നടക്കുന്നത്. പാക് അധീന കശ്മീർ വഴി കടന്നു പോകുന്ന ഈ പാതയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പണ്ടേ എതിർപ്പുണ്ട്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേയ്ക്ക് ചൈനയുടെ ഹൈവേ നീട്ടാനുള്ള നീക്കത്തെ ഇന്ത്യ നിശിതമായി എതിർക്കുന്നുണ്ട്. മറ്റു രാജ്യങ്ങളെ ഇടനാഴിയുടെ ഭാഗമാക്കരുതെന്നാണ് ഇന്ത്യയുടെ നിലപാട്.

2013ലാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈന - പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് തുടക്കമിട്ടത്. അറബിക്കടലിനെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാനിലെ ഗ്വാഡാർ തുറമുഖത്തെ ചൈനയിലെ ഷിങ്ജിയാങ് ഉയിഗുർ സ്വയംഭരണ മേഖലയിലെ കാഷ്ഗാറുമായി ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയാണിത്. ഊർജ, ഗതാഗത, വ്യവസായ മേഖലയിലെ സഹകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്നാണ് പറഞ്ഞിരുന്നത്.

ഈ ഹൈവേയുടെ ഒരു ഭാഗം പാക് അധീന കശ്മീരിലൂടെയാണ് കടന്നു പോകുന്നത്. ദക്ഷിണേഷ്യൻ മേഖലയിലും യൂറോപ്പിലും പിടിമുറുക്കാനുള്ള ചൈനയുടെ സ്വപ്നപദ്ധതി പ്രതിരോധരംഗത്തും നയതന്ത്രരംഗത്തും ഭീഷണിയാണെന്ന് ഇന്ത്യ വിലയിരുത്തുന്നു. യുഎസിനു ബദലായി ചൈനയെ ആഗോള വാണിജ്യരംഗത്ത് വളർത്തി വലുതാക്കുക എന്നതാണ് ചൈനയുടെ ആത്യന്തിക ലക്ഷ്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP