Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേരിട്ടൊരു യുദ്ധത്തിന് ചൈന മുതിർന്നാൽ തായ് വാൻ ദർശിക്കുക ലോകമിന്നോളം കണ്ടിട്ടില്ലാത്ത ക്രൂരതകൾ; യുദ്ധം ഒഴിവാക്കി തായ് വാനെ പട്ടിണിക്കിട്ട് കൊല്ലാൻ ചൈന ശ്രമിച്ചേക്കും; ചൈന-തായ് വാൻ പ്രശ്നത്തിൽ പാശ്ചാത്യ പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്

നേരിട്ടൊരു യുദ്ധത്തിന് ചൈന മുതിർന്നാൽ തായ് വാൻ ദർശിക്കുക ലോകമിന്നോളം കണ്ടിട്ടില്ലാത്ത ക്രൂരതകൾ; യുദ്ധം ഒഴിവാക്കി തായ് വാനെ പട്ടിണിക്കിട്ട് കൊല്ലാൻ ചൈന ശ്രമിച്ചേക്കും; ചൈന-തായ് വാൻ പ്രശ്നത്തിൽ പാശ്ചാത്യ പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ആഗോളാടിസ്ഥാനത്തിൽ തന്നെ നേതൃനിരയിലേക്ക് ഉയരാനുള്ള ചൈനയുടെയും ചൈനീസ് ഏകാധിപതിഷീ ജിൻപിംഗിന്റെയും മോഹം ഒരുപക്ഷെ ലോകം ഇന്നോളം കണ്ടിട്ടില്ലാത്തത്ര ക്രൂരമായ ആക്രമണം തായ് വാന് മേൽ നടത്താൻ ചൈനയെ പ്രേരിപ്പിക്കുമെന്ന് പ്രമുഖ പാശ്ചാത്യ യുദ്ധ നിരീക്ഷകർ വിലയിരുത്തുന്നു. അതല്ലെങ്കിൽ, തായ് വാനെ പട്ടിണിക്കിട്ട് നരകിപ്പിക്കാനായിരിക്കും ചൈന ശ്രമിക്കുക എന്നും അവർ പറയുന്നു.

കാലാകാലങ്ങളായി തങ്ങളുടെ പ്രവിശ്യകളിൽ ഒന്നാണ് തായ് വാൻ എന്ന് അവകാശപ്പെടുന്ന ചൈനയും തായ് വാനും തമ്മിലുള്ള ബന്ധം ഇത്രയധികം വഷളായത് അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തോടെയായിരുന്നു. അതിനു തൊട്ടുപുറകെ ചൈന ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര വലിയ സൈനിക പ്രകടനം തായ് വാന് ചുറ്റും നടത്തുമെന്ന് ഷീ പ്രഖ്യാപിക്കുകയും ചെയ്തു. സത്യത്തിൽ, തായ് വാനെ ആക്രമിക്കാൻ ഒരു കാരണത്തിനായി കാത്തിരുന്ന ചൈനക്ക് കൈയിൽ കൊണ്ടുനൽകിയ അവസരമായിരുന്നു പെലോസിയുടെ സന്ദർശനം.

ഇന്നലെ തായ് വാന് മുകളിലൂടെ മിസൈൽ അയക്കുകയും, തായ് വാൻ അതിർത്തിക്ക് തൊട്ടടുത്ത് വരെ ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്ത ചൈനെ ഈ ദ്വീപു രാഷ്ട്രത്തിന്റെ ആകാശാതിർത്തിക്കുള്ളിൽ യുദ്ധവിമാനങ്ങള പറത്തിയും യുദ്ധഭീഷണി മുഴക്കുകയാണ്. 23 മില്യൺ വരുന്ന തായ് വാനീസ് ജനത ഇപ്പോൾ നേരിടുന്നത് സമാനകളില്ലാത്ത വെല്ലുവിളിയും ഭീഷണിയുമാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാശ്ചാത്യ ലോകത്തെ പ്രതിരോധ വിദഗ്ദ്ധർ കണക്കാക്കുന്നത്, ചൈന തായ് വാനെ വരുതിയിലാക്കാൻ രണ്ട് തന്ത്രങ്ങൾ പ്രയോഗിക്കാൻ ഇടയുണ്ട് എന്നാണ്. ആദ്യത്തേത് നാവിക സേനയെ ഉപയോഗിച്ച് തായ് വാനിലേക്കുള്ള സമുദ്ര പാതകൾ അടക്കുക എന്ന തന്ത്രമായിരിക്കും. സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ 35 ശതമാനം മാത്രം രാജ്യത്ത് ഉദ്പാദിപ്പിക്കുന്ന തായ് വാനെ സംബന്ധിച്ചിടത്തോളം തുറമുഖങ്ങൾ രാജ്യത്തിന്റെ ജീവനാഢി തന്നെയാണ് അവ അടക്കപ്പെട്ടാൽ കടുത്ത ഭക്ഷ്യക്ഷാമമായിരിക്കും രാജ്യത്ത് ഉടലെടുക്കുക.

ഇപ്പോൾ തന്നെ ചൈനയുടെ വ്യോമസേന യുദ്ധവിമാനങ്ങൾ നിരവധി തവണ തായ് വാന്റെ അതിർത്തി ലംഘിച്ചു കടന്നിട്ടുണ്ട്. ഇത് കാണിക്കുന്നത് തായ് വാന്റെ വ്യോമാതിർത്തി വളരെ എളുപ്പത്തിൽ ചൈനക്ക് കൈക്കലാക്കാൻ കഴിയും എന്നു തന്നെയാണ്. അതുകൂടി കൊട്ടിയടക്കപ്പെട്ടാൽ അമേരിക്കൻ വിമാനങ്ങൾക്കും തായ് വാനിൽ പ്രവേശിക്കാൻ പറ്റാതെ വരും. ചുരുക്കത്തിൽ നേരിട്ട് ഒരു യുദ്ധം ചെയ്യാതെ തന്നെ തായ് വാനെ തീർത്തും ഒറ്റപ്പെടുത്താൻ ചൈനക്ക് കഴിയും.

കടൽ മാർഗ്ഗം നാവിക സേന തായ് വാനെ ചുറ്റി വളയുകയും ആകാശപാതകളിൽ യാത്ര ദുഷ്‌കരമാക്കുകയും ചെയ്താൽ തായ് വാൻ നിലയില്ലാതെ തകർന്ന് വീഴുക കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കായിരിക്കും. നാവിക സേനയെ കൂടാതെ വ്യോമസേനയേയുംതായ് വാൻ തുറമുഖങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ ഉപയോഗിക്കാൻ ചൈനക്ക് കഴിയും. അങ്ങനെ നേരിട്ട് ആയുധമെടുക്കാതെ തന്നെ ചൈനക്ക് തായ് വാനെ കീഴടക്കാൻ കഴിയും എന്ന് വിദഗ്ദ്ധർ പറയുന്നു.

രണ്ടാമത്തെ തന്ത്രം നേരിട്ടുള്ള അധിനിവേശം തന്നെയാണ്. ഇക്കാര്യത്തിൽ ചൈനക്കുള്ള ഒരു മുൻതൂക്കം സമുദ്രമാർഗ്ഗവും ആകാശമാർഗ്ഗവും അടച്ചുപൂട്ടി തായ് വാന് കൂടുതൽ ആയുധ സഹായങ്ങൾഎത്തിക്കുന്നതിൽ നിന്നും അമേരിക്കയേയും സഖ്യ കക്ഷികളേയും തടയാൻ സാധിക്കും എന്നതു തന്നെയാണ്. അതായത് യുക്രെയിനിൽ സംഭവിച്ചതുപോലെ ഇവിടെ സംഭവിക്കാൻ സാധ്യതയില്ല എന്നർത്ഥം. അതുപോലെ പ്രതികാരം ഉള്ളിലൊതുക്കി കഴിയുന്ന ചൈന ഇവിടെ അധിനിവേശമുണ്ടായാൽ നടത്തുക സമാനതകളില്ലാത്ത ക്രൂരതകളായിരിക്കും എന്നും അവർ വിലയിരുത്തുന്നു.

തായ് വാന് ഇതിൽ നിന്നും രക്ഷനേടാൻ ഒരേയൊരു വഴിയുള്ളത് അമേരിക്കയും സഖ്യകക്ഷികളും ചൈനയുമായി നേരിട്ട് ഒരു യുദ്ധത്തിന് ഇറങ്ങുക എന്നതുമാത്രമാണ്. എന്നാൽ, പണപ്പെരുപ്പവും കാലാവസ്ഥാ വ്യതിയാനവും റഷ്യൻ-യുക്രെയിൻ യുദ്ധം തീർത്ത ഇന്ധനക്ഷാമവും എല്ലാം അഭിമുഖീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇത്തരമൊരു യുദ്ധത്തിന് തയ്യാറാകുമോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. അതേസമയം, യുദ്ധത്തിനിടയിൽ എപ്പോഴെങ്കിലും ജാപ്പനീസ് അതിർത്തിക്കുള്ളിൽ കടന്നു കയറ്റം ഉണ്ടായാൽ അമേരിക്കയ്ക്ക് ഇടപെടേണ്ടതായി വരും.

അമേരിക്കയും ജപ്പാനും തമ്മിലുള്ള കരാർ അനുസരിച്ച് അത്തരമൊരു സന്ദർഭത്തിൽ അമേരിക്ക നേരിട്ട് ഒരു യുദ്ധത്തിനിറങ്ങേണ്ടതായി വരും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ചേര്ന്നുണ്ടാക്കിയ ക്വാഡ് സഖ്യത്തിനും നോക്കി നിൽക്കാനാകില്ല. അതുകൊണ്ടു തന്നെ തായ് വാനുമായി നേരിട്ടൊരു യുദ്ധത്തിനു മുതിരാതെ പരോക്ഷമായി പട്ടിണിക്കിട്ട് ശ്വാസം മുട്ടിച്ച് കീഴ്പ്പെടുത്താനായിരിക്കും ചൈന ശ്രമിക്കുക എന്ന പാശ്ചാത്യ പ്രതിരോധ വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP