Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

ഇന്ത്യാക്കാരനെ പാക്കിസ്ഥാനി സുഹൃത്തും കൈവിട്ടു; സുനാകിനൊപ്പം ബോറിസിനെ ചതിച്ച സാജിദ് ജാവിദ് ഇനി ലിസ് ട്രസ്സിനൊപ്പം; പിന്നിൽ നിന്നു കുത്തിയ നേതാവ് എന്ന ദുഷ്പേരിൽ നിന്നും രക്ഷപ്പെടാനാവാതെ നാരായണമൂർത്തിയുടെ മരുമകൻ; ബ്രിട്ടീഷ് പ്രധാനമന്ത്രിയിൽ ഋഷിക്ക് തിരിച്ചടികൾ

ഇന്ത്യാക്കാരനെ പാക്കിസ്ഥാനി സുഹൃത്തും കൈവിട്ടു; സുനാകിനൊപ്പം ബോറിസിനെ ചതിച്ച സാജിദ് ജാവിദ് ഇനി ലിസ് ട്രസ്സിനൊപ്പം; പിന്നിൽ നിന്നു കുത്തിയ നേതാവ് എന്ന ദുഷ്പേരിൽ നിന്നും രക്ഷപ്പെടാനാവാതെ നാരായണമൂർത്തിയുടെ മരുമകൻ; ബ്രിട്ടീഷ് പ്രധാനമന്ത്രിയിൽ ഋഷിക്ക് തിരിച്ചടികൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള അഭിപ്രായ വോട്ടെടുപ്പിൽ ലിസ് ട്രസ്സിന് മുൻതൂക്കം ലഭിക്കുമ്പോൾ, ഋഷി സുനകിനൊപ്പം നിലകൊണ്ട പല പ്രമുഖ നേതാക്കളും സവധാനം ചുവടുമാറ്റുകയാണ്. ബോറിസ് ജോൺസന്റെ പതനത്തിനു, ഋഷിയേ പോലെത്തന്നെ കാരണമായ സാജിദ് ജാവിദ് ആണ് ഏറ്റവും ഒടുവിൽ ലിസ് ട്രസ്സിന്റെ പക്ഷത്തെക്ക് മാറിയിരിക്കുന്നത്. സാജിദ് ജാവിദിന്റെ രാജിയിൽ നിന്നായിരുന്നു എല്ലാ പ്രശ്നങ്ങളും ആരംഭിച്ചത്. തൊട്ടു പിറകെ ഋഷി സുനാകും രാജിവയ്ക്കുകയായിരുന്നു.

മുൻ ചാൻസലറും ഹെൽത്ത് സെക്രട്ടറിയുമായിരുന്ന സാജിദ് ജാവിദ് പറയുന്നത്, ഇന്നിന്റെ ആവശ്യമാണ് നികുതി ഇളവുകൾ എന്നാണ്. ടൈംസിൽ എഴുതിയ ഒരു ലേഖനത്തിലാണ് തന്റെ സുഹൃത്തിന്റെ, പണപ്പെരുപ്പം നിയന്ത്രണാധീനമായ ശേഷം നികുതി ഇളവ് എന്ന ആശയത്തെ പരാമർശിച്ചുകൊണ്ട് സാജിദ് ഇത് എഴുതിയത്. ഒരു വൻ തകർച്ചയിൽ നിന്നും സാമ്പത്തിക രംഗത്തെ രക്ഷിക്കാൻ ഇപ്പോൾ ഏറ്റവും ആവശ്യമായത് നികുതിയിളവുകൾ തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

ഉറ്റ സുഹൃത്തായി അറിയപ്പെടുന്ന ഋഷിയുടെ ആശയങ്ങളെ കൈവിട്ട് ലിസ് ട്രസ്സിന്റെ ആശയങ്ങളോട് അനുകൂലിക്കുന്ന സാജിദിന്റെ നടപടി ഋഷിയുടെ ക്യാമ്പിന് വൻ തിരിച്ചടി തന്നെയാണ് നൽകിയിരിക്കുന്നത്. ഇതുപോലൊരു തിരിച്ചടി തന്നെയായിരുന്നു പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിൽ മൂന്നാമത് എത്തിയ പെന്നി മോർഡൗണ്ട് ലിസിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ഉണ്ടായത്. കാർഡിഫിൽ വെൽഷ് ടോറികളുടെ സമ്മേളനം നടക്കാനിരിക്കുന്നതിനു തൊട്ട് മുൻപാണ് സാജിദിന്റെ ഈ ലേഖനം വന്നത് എന്നത് തീർച്ചയായും ലിസ് ട്രസ്സിന് അനുകൂലമായ ഒരു ഘടകം തന്നെയാണ്.

നികുതി ഇളവുകൾ നൽകുന്നതിനെ പിന്താങ്ങി എന്നു മാത്രമല്ല, ഋഷിയുടെ ധനകാര്യ നയങ്ങൾ, ഉയർന്ന നികുതിയും കുറഞ്ഞ വളർച്ചയുമുള്ള ഒരു രാഷ്ട്രമാക്കി ബ്രിട്ടനെ മാറ്റുമെന്നും സാദിദ് ജാവിദ് പറഞ്ഞുവയ്ക്കുന്നു. സജിദ് തങ്ങൾക്കൊപ്പം ചേരുന്നതിൽ ലിസ് ട്രസ്സ് ഏറെ സന്തുഷ്ടയാണെന്ന് അവരുടെ ഒരു വക്താവ് പറഞ്ഞു. ദീർഘകാലം മന്ത്രിസഭയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ് ഇരുവരുമെന്നും വക്താവ് ചൂണ്ടിക്കാട്ടി.

ഇതോടെ, പരിക്കുകളിൽ നിന്നെല്ലാം മുക്തമാക്കി പാർട്ടിയെ ഒന്നിപ്പിക്കാൻ ലിസ് ട്രസ്സിന് കഴിയുമെന്ന വിശ്വാസം സാധാരണ പാർട്ടി അംഗങ്ങൾക്കിടയിൽ വർദ്ധിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പാർട്ടിയുടെയും രാജ്യത്തിന്റെയും ശക്തമായ മുന്നോട്ട് പോക്കിന് പാർട്ടിയിൽ ഐക്യം അത്യാവശ്യമാണെന്ന് സാധാരണക്കാർ കരുതുന്നു. പ്രമുഖർ പലരും ലിസ് ട്രസ്സിന്റെ ഭാഗത്തേക്ക് മാറാൻ തുടങ്ങിയതോടെ മറുഭാഗത്ത് ഋഷി ഏറെ ഒറ്റപ്പെടുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

മാത്രമല്ല, ബോറിസ് ജോൺസനെ പിന്നിൽ നിന്നും കുത്തിയവൻ എന്ന ദുഷ്പേരു ഇപ്പോഴും ഋഷി സുനാകിനെ വേട്ടയാടുകയാണ്. അത് മറികടക്കുക എന്നതാണ് ഋഷിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഇടക്ക് അഭിപ്രായ വോട്ടെടുപ്പുകളിൽ ഋഷി ഒന്ന് മുന്നേറാൻ തുടങ്ങുമ്പോൾ വീണ്ടും മുതിർന്ന നേതാക്കൾ ആ ആരോപണവുമായി മുൻപോട്ട് വരികയാണ് ബോറിസ് ജോൺസനെ പുറത്താക്കാനുള്ള ഗൂഢാലോചനയുടെ പുറകിലെ ബുദ്ധികേന്ദ്രം ഋഷിയാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP