Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർലമെന്റിന് അടുത്ത് ഹോട്ടലിൽ താൽക്കാലിക പ്രചാരണ ഓഫീസ് തുടങ്ങി ഋഷി സുനക്; ഒരുകൈ നോക്കാൻ ഉറച്ച് വ്യവസായ മന്ത്രി പെന്നി മോർഡന്റ്; മാർഗരറ്റ് താച്ചറിനെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി ലിസ് ട്രസ്; ടോറികൾക്ക് പ്രിയങ്കരൻ ബെൻ വാലസും; ബ്രിട്ടനിൽ ബോറിസിന് പകരം ആര്?

പാർലമെന്റിന് അടുത്ത് ഹോട്ടലിൽ താൽക്കാലിക പ്രചാരണ ഓഫീസ് തുടങ്ങി ഋഷി സുനക്; ഒരുകൈ നോക്കാൻ ഉറച്ച് വ്യവസായ മന്ത്രി പെന്നി മോർഡന്റ്; മാർഗരറ്റ് താച്ചറിനെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി ലിസ് ട്രസ്; ടോറികൾക്ക് പ്രിയങ്കരൻ ബെൻ വാലസും; ബ്രിട്ടനിൽ ബോറിസിന് പകരം ആര്?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വിവാദച്ചുഴിയിൽ പെട്ട് ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചതോടെ ആരാകും പിൻഗാമി എന്ന ചർച്ചാവട്ടമാണ് എല്ലായിടത്തും. പലരും ഇന്ത്യൻ വംശജനായ ഋഷി സുനക്കിന് സാധ്യത കൽപ്പിക്കുമ്പോൾ, ബെൻ വാലസ് ടോറി പാർട്ടിയുടെ മുൻഗണനാ പട്ടികയിലെ മുമ്പൻ എന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ സെക്രട്ടറിയാണ് ബെൻ വാലസ്.

പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ താൻ കാവൽ പ്രധാനമന്ത്രിയായി തുടരും എന്നാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. എന്നാൽ, വിമത എംപിമാർ, ബോറിസിനെ നീക്കി ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിനെ കാവൽ പ്രധാനമന്ത്രിയാക്കാനുള്ള പുറപ്പാടിലാണ്. ഡൊമിനിക് റാബും, മൈക്കിൾ ഗോവും തങ്ങൾ പ്രധാനമന്ത്രി പദവിക്കായി മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. വ്യവസായ മന്ത്രി പെന്നി മോർഡന്റിന്റെ പേരും ഉയർന്നു കേൾക്കുന്നു. ബ്രെക്സിറ്റ് അനുകൂല നിലപാടും മികച്ച നേതൃപാടവവുമാണ് പെന്നി മോർഡിന്റിനുള്ള സവിശേഷത.

വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, പുതിയ ധനമന്ത്രിയും പാക്കിസ്ഥാൻ വംശജനുമായ നദീം സഹാവി, മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, തുടങ്ങിയവരുടെ പേരും ബോറിസ് ജോൺസന്റെ പിൻഗാമിക്കു വേണ്ടിയുള്ള പരിഗണനാപ്പട്ടികയിലുണ്ട്.

പുതിയ ധനമന്ത്രി നദീം സഹാവിയാകട്ടെ മാസങ്ങളായി പ്രധാനമന്ത്രിയാകാൻ ഉള്ള ആസൂത്രണത്തിലാണെന്ന് പറയുന്നു. ബോറിസ് ജോൺസന്റെ് തിരഞ്ഞെടുപ്പ് ഗുരുവായ സർ ലിൻസ്റ്റൻ ക്രോസ്ബിയാണ് നദീമിന്റെ ഉപദേഷ്ടാവ്. റിഷി സുനാക്കും പെന്നി മോർഡന്റുമാണ് വാതുവയ്പുകാരുടെ പ്രിയപ്പെട്ടവർ. റിഷി പാർലമെന്റിന് അടുത്ത് ഹോട്ടലിൽ താൽക്കാലിക പ്രചാരണ ഓഫീസ് തുറന്നുകഴിഞ്ഞു. പെന്നി മോർഡന്റും തന്റെ പ്രചാരണ ടീമിനെ സജ്ജമാക്കി കഴിഞ്ഞു. ഇതൊക്കെ പറയുമ്പോഴും, ടോറികൾക്കിടയിൽ ബെൻ വാലസിനാണ് പ്രിയം എന്നാണ് റിപ്പോർട്ടുകൾ.

മാർഗരറ്റ് താച്ചറിനെ അനുസ്്മരിപ്പിക്കുന്ന രീതിയിൽ ഫോട്ടോ ഷൂട്ടുമായി വിദേശ കാര്യ സെക്രട്ടറി ലിസ് ട്രസും പദവി മോഹിക്കുന്നുണ്ട്. പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രം. നിലവിൽ വിദേശ പര്യടനത്തിലാണ് ലിസ് ട്രസ്.

ഋഷിക്ക് നറുക്ക് വീഴുമോ?

അതേസമയം, ബോറിസിനു പകരം ഋഷി സുനകിനു നറുക്ക് വീഴുമോ എന്നാണ് ഇന്ത്യാക്കാർ ഉറ്റുനോക്കുന്നത്. ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദവിയെ അപകടത്തിലേക്ക് തള്ളിവിടാൻ ചാൻസലർ സ്ഥാനം രാജിവച്ച വ്യക്തിയാണ് ഋഷി സുനക്. പ്രധാനമന്ത്രിക്ക് എതിരായ കലാപത്തിന് തുടക്കം കുറിച്ചത് ഋഷിയുടെ രാജിയോടെയാണ്. എന്തായാലും വീടിനു മുന്നിൽ തമ്പടിച്ച മാധ്യമ പ്രവർത്തകരെ ഋഷിയുടെ ഭാര്യ അക്ഷിതാ മൂർത്തി സൽക്കരിച്ചതടക്കം ഇപ്പോൾ വാർത്തയായി മാധ്യമങ്ങളിൽ നിറയുകയാണ്.

സർക്കാരിൽ നിന്നും രാജി വച്ചൊഴിഞ്ഞതിനുശേഷം ഋഷി സുനക് ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹത്തിന്റെ ലണ്ടൻ വസതിക്ക് പുറത്ത് നിരവധി റിപ്പോർട്ടർമാരാണ് ക്യാമ്പ് ചെയ്തത്. ഈ സമയം മുൻ ചാൻസലറുടെ ഭാര്യ മാധ്യമ പ്രവർത്തകർക്കായി ലഘുഭക്ഷണം എടുക്കുവാൻ പോവുകയായിരുന്നു. ഒരു ഇന്ത്യൻ ശതകോടീശ്വരന്റെ മകളായ അക്ഷിത മൂർത്തി മാധ്യമപ്രവർത്തകർക്കായി ഒരു ട്രേയിൽ ചൂടു ചായയും കാപ്പിയും മഒരു പാത്രത്തിൽ കശുവണ്ടിയും ബിസ്‌ക്കറ്റും കൊണ്ടുപോകുന്നതാണ് വാർത്തയായി പുറത്തു വന്നിരിക്കുന്നത്.

മുൻപ് 2018ൽ ഓക്‌സ്‌ഫോർഡ് ഷെയറിലെ വീടിനു പുറത്ത് തമ്പടിച്ച മാധ്യമ പ്രവർത്തകർക്ക് ബോറിസ് ജോൺസണും ചായയും പലഹാരങ്ങളും വിതരണം ചെയ്തിരുന്നു. ബുർക്ക ധരിച്ച മുസ്ലിം സ്ത്രീകളെ ലെറ്റർ ബോക്‌സുകളുമായും ബാങ്ക് കൊള്ളക്കാരുമായും താരതമ്യപ്പെടുത്തി ജോൺസൺ വിവാദം നേരിടുന്നതിനിടെയായിരുന്നു അത്. മേരി ആർച്ചറും തന്റെ ഭർത്താവ് സർ ജെഫ്രി ആർച്ചർ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്നതിനിടെ കേംബ്രിഡ്ജ്‌ഷെയറിലെ തന്റെ വീടിന് പുറത്ത് ഒത്തുകൂടിയ മാധ്യമ പ്രവർത്തകർക്ക് ചായ കൊണ്ടുവന്ന് പ്രശസ്തയായിരുന്നു.

അതേസമയം, അക്ഷിതാ മൂർത്തിയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയർന്നു വന്ന നോൺ-ഡോം ടാക്‌സ് പദവിയെച്ചൊല്ലിയുള്ള തർക്കം, ബോറിസ് ജോൺസനു പകരം പ്രധാനമന്ത്രി പദത്തിലേറാനുള്ള ഋഷി സുനകിന്റെ പ്രതീക്ഷകളെ മാരകമായി തകർത്തതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെ മിനിറ്റുകൾക്കുള്ളിൽ സുനക് ക്യാബിനറ്റിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം എടുത്തത് ചില ടോറി എംപിമാർക്കിടയിൽ പ്രതീക്ഷകൾ വളർത്താൻ ഋഷി സുനകിനെ സഹായിച്ചിരിക്കാം എന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP