Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് ലക്ഷം പട്ടാളക്കാരെ ഉടനടി രംഗത്തിറക്കാൻ കഴിയുന്നവിധം നാറ്റോ സഖ്യം സൈന്യം ഉണ്ടാക്കുന്നു; അമേരിക്കയുടെ മുൻകൈയിൽ മറ്റൊരു സൈനിക ശക്തിക്ക് കൂടി രൂപം നൽകി നാറ്റോ; ബെലാറൂസ് അതിർത്തിയിൽ 18 അടി ഉയരമുള്ള ഉരുക്ക് മതിൽ പണിയാനൊരുങ്ങി പോളണ്ട്; റഷ്യക്കെതിരെ സർവ്വ സന്നാഹങ്ങളുമൊരുക്കി സഖ്യകക്ഷികൾ

മൂന്ന് ലക്ഷം പട്ടാളക്കാരെ ഉടനടി രംഗത്തിറക്കാൻ കഴിയുന്നവിധം നാറ്റോ സഖ്യം സൈന്യം ഉണ്ടാക്കുന്നു; അമേരിക്കയുടെ മുൻകൈയിൽ മറ്റൊരു സൈനിക ശക്തിക്ക് കൂടി രൂപം നൽകി നാറ്റോ; ബെലാറൂസ് അതിർത്തിയിൽ 18 അടി ഉയരമുള്ള ഉരുക്ക് മതിൽ പണിയാനൊരുങ്ങി പോളണ്ട്; റഷ്യക്കെതിരെ സർവ്വ സന്നാഹങ്ങളുമൊരുക്കി സഖ്യകക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

ഷ്യയുടെ യുക്രെയിൻ ആക്രമണത്തോടെ ഉയർത്തെഴുന്നേറ്റ നാറ്റോ സഖ്യം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. മാഡ്രിഡിൽ നടന്ന ഉച്ചകോടിയിൽ സൈനിക ശക്തിൻ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെ നാറ്റോ കേന്ദ്രങ്ങൾ എല്ലാം തന്നെ ഉഷാറിലായിരിക്കുകയാണ്. റഷ്യയ്ക്കെതിരെ ഒരു യുദ്ധം ആവശ്യമായി വന്നാൽ, 30 ദിവസത്തിനകംറഷ്യയെ പരാജയപ്പെടുത്തുവാൻ 3 ലക്ഷം സൈനികരുടെ ഒരു സേന വേണം എന്നാണ് നാറ്റോ കണക്കുകൂട്ടുന്നത്. എന്നാൽ, ഏതേതു രാജ്യങ്ങളിലെ സൈനികരായിരിക്കും ഇതിൽ ഉണ്ടാവുക എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല.

യൂറോപ്യൻ ആക്രമണത്തിനുള്ള റിഹേഴ്സൽ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച റഷ്യയുടെ സപ്പാഡ് യുദ്ധ പരിശീലനവേളയിൽ പുടിൻ അവകാശപ്പെട്ടത് റഷ്യൻ സൈന്യത്തിൽ 2 ലക്ഷത്തോളം പേർ ഇതിനോടകം ചേര്ന്നു കഴിഞ്ഞു എന്നായിരുന്നു. അതിനൊപ്പം നൂറുകണക്കിന് ടാങ്കുകളും മറ്റു ആയുധശേഖരങ്ങളും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ സൈന്യത്തിന്റെ കാര്യക്ഷമതയെ കുറിച്ച് ഏറെ സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

നാലു മാസത്തിനകം റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 25,000 ഓളം സൈനികരായിരുന്നു. 1000 ഓളം ടാങ്കുകൾ നശിപ്പിക്കപ്പെട്ടു. അതുപോലെ റഷ്യൻ നാവികസേനയുടെ മുഖമുദ്രകളിലൊന്നായ മോസ്‌ക്വാ യുദ്ധക്കപ്പൽ കരിങ്കടലിൽ എരിഞ്ഞടങ്ങി. യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വെടിവെച്ചു വീഴ്‌ത്തപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പകരം വയ്ക്കാൻ റഷ്യയ്ക്ക് അത്ര എളുപ്പം സാധിക്കുകയില്ല എന്നാണ് പാശ്ചാത്യ നിരീക്ഷകർ കരുതുന്നത്, പ്രത്യേകിച്ചും സാമ്പത്തിക നില തകർന്നിരിക്കുന്ന ഈ ഘട്ടത്തിൽ.

അതേസമയം നാറ്റോക്ക് കിഴക്കൻ യൂറോപ്പിൽ എട്ട് ബാറ്റിൽ ഗ്രൂപ്പുകൾ ഉണ്ട്. ആയിരക്കണക്കിന് സൈനികർ ഉൾപ്പെടുന്ന ഈ ഗ്രൂപ്പുകൾ കിഴക്കൻ യൂറോപ്പിന്റെ അതിർത്തി കാക്കുന്നതിനായി സ്ഥിരമായി നിയോഗിക്കപ്പെട്ടിട്ടുള്ളവരാണ്. ഭൂർഭാഗവും അമേരിക്കൻ സൈനികർ അടങ്ങിയ ഈ ഗ്രൂപ്പുകൾ യുക്രെയിൻ അധിനിവേശത്തിനു ശേഷം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ സൈനിക ശക്തികൊണ്ട് മാത്രം റഷ്യയെ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെയാണ് നാറ്റോസഖ്യം ഇപ്പോൾ സൈനിക ശക്തി വർദ്ധിപ്പിക്കുന്നത്.

ബെലാറൂസ് അതിർത്തി കൊട്ടിയടച്ച് പോളണ്ട്

മേഖലയിൽ അസ്ഥിരതയും അശാന്തിയും പടർത്താൻ ബെലാറൂസ് പോളണ്ടിനെതിരെ ആക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്നുള്ള യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പിനെ തുടർന്ന് ബെലാറൂസുമായുള്ള 116 മൈൽ അതിർത്തി പോളണ്ട് കൊട്ടിയടച്ചു. നേരിട്ടുള്ള ഒരു യുദ്ധമായിരിക്കില്ല ബെലാറൂസിന്റെതെന്നും മറിച്ച് അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധമായിരിക്കും ബെലാറൂസിയൻ ഏകാധിപതി അലക്സാങ്ഗർ ലുകാഷെൻകോവിന്റേതെന്നും ഇ യു മുന്നറിയിപ്പ് നൽകിയിരുന്നു. അനധികൃത കുടിയേറ്റം തടയാൻ ഇപ്പോൾ അതിർത്തിയിൽ ഉടനീളം ഉയർന്ന ഉരുക്കു മതിൽ ഉയർത്തിയിരിക്കുകയാണ് പോളണ്ട്.

ബെലാറൂസുമായുള്ള മൊത്തം അതിർത്തിയുടെ പകുതിയോളം ഭാഗത്താണ് ഇപ്പോൾ 300 മില്യൺ പൗണ്ട് ചെലവിൽ 18 അടി ഉയരമുള്ള ഉരുക്കുമതിൽ കെട്ടിയിരിക്കുന്നത്. മദ്ധ്യ പൂർവ്വ ദേശങ്ങളിൽ നിന്നുള്ള നിരവധി അഭയാർത്ഥികൾ ബെലാറൂസ് അതിർത്തി വഴി പോളണ്ടിലേക്ക് കുടിയേറാൻ കഴിഞ്ഞ വേനൽക്കാലത്ത് ശ്രമിച്ചിരുന്നു. പോളണ്ട് വഴി അനധികൃത കുടിയേറ്റക്കാരെ പശ്ചിമ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് അയച്ച് അവിടെ അശാന്തിയും അസ്ഥിരതയും വിതക്കാൻ ബെലാറോസ്സ് ഏകാധിപതി തന്ത്രങ്ങൾ ഒരുക്കുന്നതായി നെരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

പുടിന്റെ അടുത്ത സുഹൃത്തും അനുയായിയുമായലൂകാഷെൻകോവ്, യുക്രെയിനിൽ പുതിയൊരു യുദ്ധമുഖം തുറക്കുമെന്ന ഒരു വാർത്ത നേരത്തേ വന്നിരുന്നു. പശ്ചിമ യൂറോപ്പിൽ കലാപം ഉണ്ടാക്കി രാജ്യങ്ങളെ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണ് ലുക്കാഷെൻകോവ് പയറ്റുന്നത്. ബെലാറൂസിനെതിരെയും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കൂന്നുണ്ട്. ഇതിനുള്ള പ്രതികാര നടപടി ആയിട്ടു കൂടിയായിരുന്നു ലുക്കാഷെൻകോവ് ബെലാറൂസ് വഴിയുള്ള അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നത്.

റഷ്യയുടെ 57-ാം കേണലുംകൊല്ലപ്പെട്ടു

താരതമ്യേന ദുർബലമായ യുക്രെയിനോട് ഏറ്റൂമുട്ടാൻ ഒരുങ്ങി നാണം കെടുന്ന റഷ്യയുടെ മുഖമാണ് ഇന്ന് അന്താരാഷ്ട്ര സമൂഹത്തിനു മുൻപിലുള്ളത്. ഒരുപക്ഷെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും അധികം ഉയർന്ന പട്ടാള ഉദ്യോഗസ്ഥർ മരണമടഞ്ഞ യുദ്ധമായി മാറിയിരിക്കുന്നു റഷ്യൻ -യുക്രെയിൻ യുദ്ധം. ഇതിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് റഷ്യയ്ക്കും. ഇപ്പോൾ, കേണൽ റാങ്കിലുള്ള അമ്പത്തിഏഴാമത് ഉദ്യോഗസ്ഥനെയാണ് റഷ്യയ്ക്ക് നഷ്ടമായിരിക്കുന്നത്.

റഷ്യൻ സൈനികർക്കിടയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന റഷ്യൻ പാര ട്രൂപ്പേഴ്സിന്റെ കമാൻഡർ ആയിരുന്ന ലെഫ്റ്റനന്റ് കേണൽ പാവേൽ കിസ്ല്യാകോവ് എന്ന് 40 കാരനായിരുന്നു കഴിഞ്ഞദിവസം യുക്രെയിനിൽ കൊല്ലപ്പെട്ടത്. യുക്രെയിനിൽ എവിടെവച്ചാണ് കൊല്ലപ്പെട്ടത് എന്നത് വ്യക്തമല്ല, ഇന്നലെ മോസ്‌കോക്ക് അടുത്തുള്ള സ്വന്തം ഗ്രാമത്തിൽ വെച്ച് കേണലിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ്ണ സൈനിക ബഹുമതികളോടെ നടന്നു. കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാർക്ക് പുറമെ ജനറൽ റാങ്കിലുള്ള 11 ഉദ്യോഗസ്ഥന്മാരേയും റഷ്യയ്ക്ക് നഷ്ടമായിട്ടുണ്ട്.

യുദ്ധത്തിൽ ഇതുവരെ റഷ്യയ്ക്ക് 35,600 സൈനികരേയും , 1,573 ടാങ്കുകളും, 3726 സായുധ കവചിത വാഹനങ്ങളും, 790 ആർട്ടിലറി യൂണിറ്റുകളും, 246 റോക്കറ്റ് സിസ്റ്റങ്ങളും, 104 വ്യോമ പ്രതിരൊധ സംവിധാനങ്ങളും, 217 യുദ്ധവിമാനങ്ങളും നഷ്ടപ്പെട്ടതായി യുക്രെയിൻ പ്രതിരോധ മന്ത്രാലയവക്താവ് അറിയിച്ചു. ഇതിനു പുറമെ 185 ഹെലികോപ്റ്ററുകളും641 ഡ്രോണുകളും, 143 ക്രൂയിസ് മിസൈലുകളും 14 യുദ്ധക്കപ്പലുകളും നഷ്ടമായിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP