Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

സെക്സ് ബന്ദ് പ്രഖ്യാപിച്ച് അമേരിക്കൻ വനിതകൾ; ഗർഭഛിദ്ര അവകാശം തിരിച്ച് കിട്ടിയില്ലെങ്കിൽ ഇനി ഒരുത്തന്റെ കൂടെയും കിടക്ക പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; സുപ്രീം കോടതി വിധി അമേരിക്കയെ പിടിച്ച് കുലുക്കുന്നത് ഇങ്ങനെ

സെക്സ് ബന്ദ് പ്രഖ്യാപിച്ച് അമേരിക്കൻ വനിതകൾ; ഗർഭഛിദ്ര അവകാശം തിരിച്ച് കിട്ടിയില്ലെങ്കിൽ ഇനി ഒരുത്തന്റെ കൂടെയും കിടക്ക പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; സുപ്രീം കോടതി വിധി അമേരിക്കയെ പിടിച്ച് കുലുക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ർഭഛിദ്രത്തിനുള്ള അവകാശം എടുത്തുകളഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അമേരിക്കയിൽ ദേശവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. ഗർഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കിയ റോ വി. വേഡ് വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി പുതിയ വിധി പ്രഖ്യാപിച്ചത്. ആ തീരുമാനം മാറ്റി റോ വി വേഡ് വിധി പുനഃസ്ഥാപിക്കുന്നതുവരെ ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് തെരുവിലിറങ്ങിയത്.

കോടതി വിധിയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഫെഡറൽ നിയമത്തിൽ സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം എടുത്തു കളഞ്ഞപ്പോൾ 26 ഓളം സംസ്ഥാനങ്ങൾ അവരുടെ നിലയ്ക്ക് ഗർഭഛിദ്രത്തിനായി കൂടുതൽ കർശന നിയന്ത്രണങ്ങളൂം നിയമങ്ങളും കൊണ്ടുവരാൻ ഒരുങ്ങുകയാണ്. അതിനിടയിലാണ് ഇന്നലെ മുതൽ അമേരിക്കയിൽ സെക്സ് ബന്ദ് പ്രഖ്യാപിച്ചത്. നിലവിലെ വിധി റദ്ദാക്കി, സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ല എന്നാണ് ഇവർ പറയുന്നത്.

റോ വി വേയ്ഡ് വിധിഅസാധുവാക്കിയതോടെ അമേരിക്കൻ സ്ത്രീകൾ ഇപ്പോൾ ആഗ്രഹിക്കാത്ത ഗർഭത്തിന്റെ ഭീഷണിയിലാണ് ജീവിക്കുന്നതെന്നും അതിനാൽ പഴയ നിയമം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്നും ട്വീറ്ററിലൂടെയായിരുന്നു ആഹ്വാനം വന്നത്. ഗർഭിണികളാകാൻ ആഗ്രഹിക്കാത്തിടത്തോളം കാലം സ്വന്തം ഭർത്താക്കന്മാരുമായി പോലും ലൈംഗിക ബന്ധം പുലർത്തരുത് എന്നും അതിൽ പറയുന്നു. സ്ത്രീയുടേ ശക്തി എന്തെന്ന് കാണിച്ചു കൊടുക്കണം എന്നാണ് ഇതിന് താഴെ വരുന്ന കമന്റുകൾ ഏറെയും പറയുന്നത്. സുപ്രീം കോടതി വിധി തിരുത്തുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയില്ല എന്നും അവർ പറയുന്നു.

ദേശവ്യാപകമായി സെക്സ് സ്ട്രൈക്ക് പ്രഖ്യാപിച്ച വനിതകൾ ഇക്കാര്യത്തിൽ പുരുഷന്മാർ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം സ്ത്രീയുടെ അവകാശത്തെ ചവിട്ടി മെതിക്കുകയാണ് എന്ന് പറഞ്ഞ ഒരു ട്വീറ്റർ ഉപയോക്താവ്, പുരുഷന്മാർ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തിൽ നിന്നും മാറി നിന്ന് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

ദേശവ്യാപകമായി തന്നെ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. പ്രതിഷേധം പൊതുവേ സമാധാനപരമായിട്ടാണ് നടക്കുന്നതെങ്കിലും ചിലയിടങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ അക്രമം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. സെഡാർ റാപിഡ്സിൽ പ്രകടനക്കാരുടെ നേർക്ക് ഒരു ട്രക്ക് ഓടിച്ചു കയറ്റാൻ ശ്രമിച്ചതിന്റെ ഫലമായി ഒരു വനിതയുടെ കാല്പത്തി പൂർണ്ണമായും തകർന്നു. അതിനിടയിൽ പോർട്ട്ലാൻഡിലെ ഓറിഗോണിൽ ഒരു പറ്റം പ്രതിഷേധക്കാർ നിരവധി കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ തകർത്തതായും റിപ്പോർട്ടുകൾ ഉണ്ട്.

ന്യുയോർക്ക് നഗരത്തിലും ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന പ്രകടനം നടന്നു. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ പുരുഷന്മാർ തയ്യാറാകുന്നില്ലെങ്കിൽ അവർ തങ്ങളുമായുള്ള ലൈംഗിക ബന്ധത്തിന് അർഹരല്ല എന്നായിരുന്നു പ്രകടനത്തിൽ പങ്കെടുത്തവർ പറഞ്ഞത്. വെള്ളിയാഴ്‌ച്ച ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായതൊഴിച്ചാൽ പ്രതിഷേധം പൊതുവേ സമാധാനപരമായിരുന്നു. എന്നാൽ, ശനിയാഴ്‌ച്ച പലയിടങ്ങളിലും പ്രതിഷേധക്കാർ അക്രമാസക്തരായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഗ്രീൻവില്ലെയിൽ പ്രതിഷേധക്കാരും, കോടതി വിധിയെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കുരുമുളക് സ്പ്രേ ഉപയോഗിച്ചായിരുന്നു പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആറുപേരെ അറസ്റ്റ് ചെയതതായും പൊലീസ് പറഞ്ഞു. ഗർഭഛിദ്രം ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു മിക്കയിടങ്ങളിലും പ്രതിഷേധം അരങ്ങേറിയത്. തോക്കുമായി സ്‌കൂളിച്ചെന്ന് വെടിവെച്ചല്ലാതെ കുട്ടികളെ കൊല്ലരുതെന്നാണ് സുപ്രീം കോടതി പറയുന്നതെന്ന് അമേരിക്കയുടെ വർത്തമാനകാല സാഹചര്യങ്ങളെ കളിയാക്കുന്ന രീതിയിലുള്ള ആക്ഷേപഹാസ്യ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.

വൃത്തികെട്ട രാഷ്ട്രീയം എന്റെ ഗർഭപാത്രത്തിൽ വേണ്ട എന്ന് ഉറപ്പിച്ചു പറയുന്ന പ്ലക്കാർഡുകൾ ഏന്തിയവർ അക്കാര്യം ഉറക്കെ തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിധി വന്നതോടെ മിസോറി സംസ്ഥാനം ഗർഭഛിദ്രം പൂർണ്ണമായും നിരോധിച്ചുകൊണ്ട് രംഗത്ത് വന്നു. ബലാത്സംഗത്തിന് വിധേയയായാലോ, അടുത്ത ബന്ധുക്കൾ തമ്മിലുള്ള ബന്ധത്തിലൂടെ ഉണ്ടായ ഗർഭമായാലോ പോലും അലസിപ്പിക്കരുത്. അലബാമ, അർക്കനാസ്, കെന്റുക്കി, ലൂസിയാന, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ഉട്ടാവ തുടങ്ങിയ സംസ്ഥാനങ്ങളും ഈ വഴിക്ക് നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP