Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടം കൊടുത്ത് രാജ്യങ്ങൾ പിടിച്ചെടുക്കുന്ന ചൈനീസ് പദ്ധതിക്ക് തടയിടാൻ ബദൽ പദ്ധതിയുമായി ജി 7 രാജ്യങ്ങൾ; 200 ബില്യൺ ഡോളർ അമേരിക്ക നൽകുന്ന 600 ബില്യൺ ഡോളർ പദ്ധതിയിൽ വികസ്വര രാജ്യങ്ങൾക്ക് പലിശ കുറഞ്ഞ പദ്ധതികൾ

കടം കൊടുത്ത് രാജ്യങ്ങൾ പിടിച്ചെടുക്കുന്ന ചൈനീസ് പദ്ധതിക്ക് തടയിടാൻ ബദൽ പദ്ധതിയുമായി ജി 7 രാജ്യങ്ങൾ; 200 ബില്യൺ ഡോളർ അമേരിക്ക നൽകുന്ന 600 ബില്യൺ ഡോളർ പദ്ധതിയിൽ വികസ്വര രാജ്യങ്ങൾക്ക് പലിശ കുറഞ്ഞ പദ്ധതികൾ

മറുനാടൻ മലയാളി ബ്യൂറോ

സ്തു ഈടുവാങ്ങി കടം കൊടുത്ത് അവസാനം പലിശയും പലിശയുടെ മേൽ പലിശയുമൊക്കെയായി വസ്തു കൈക്കലാക്കുന്ന നാട്ടിൻപുറത്തെ ബ്ലേഡ്മാഫിയയുടെ കളിയാണ് ഇന്ന് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റുമായി പണം കടം കൊടുത്ത് അവസാനം തിരികെ നൽകാനാകാതെ വരുമ്പോൾ കടം വാങ്ങിയ രാജ്യങ്ങളുടെ ഓരോ മേഖലകളായി കൈക്കലാക്കുക എന്ന തന്ത്രം. ഇതിന്റെ ദുരിന്തഫലം അനുഭവിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ അയൽവക്കത്തുള്ള ശ്രീലങ്ക. ഇപ്പോഴിതാ ചൈനയുടെ ബ്ലേഡ് കമ്പനി പൂട്ടാനുള്ള തന്ത്രമൊരുക്കുകയാണ് ജി 7 രാജ്യങ്ങളുടെ കൂട്ടായ്മ.

അംഗോളയിൽ ഒരു സൗരോർജ്ജ പദ്ധതി, വിദൂര പൂർവ്വ ദേശങ്ങളെ ഈജിപ്ത് വഴി ഫ്രാൻസുമായി ബന്ധിപ്പിക്കുന്ന ഒരു സമുദ്രാന്തര കേബിൾ പദ്ധതി, റൊമേനിയയിലെ ഒരു ആണവോർജ്ജ കേന്ദ്രം തുടങ്ങി നിരവധി വികസന പദ്ധതികൾക്കായി 200 ബില്യൺ ഡോളർനൽകുമെന്ന് ഇന്നലെ അമേരിക്ക പ്രഖ്യാപിച്ചു. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി വൻ അടിസ്ഥാന വികസന പദ്ധതികൾ ജി 7 രാജ്യങ്ങൾ കൊണ്ടു വരുന്നതിന്റെ ഭാഗമാണിത്. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ആദ്യ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

അടുത്ത അഞ്ച് വർഷത്തേക്ക് വികസ്വര രാജ്യങ്ങളിലെ വിവിധ അടിസ്ഥാന വികസന പദ്ധതികൾക്ക് സഹായമായി600 ബില്യൺ ഡോളർ നീക്കിവയ്ക്കാനാണ് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്. മാനവികതയുടെ സ്പർശനത്തോടൊപ്പ്മ്മ് സാമ്പത്തിക മേഖലയിലും സുരക്ഷാ കാര്യങ്ങളിലുമുള്ള ആശങ്ക പരിഹരിക്കുക എന്നതാന് ഇതിന്റെ ഉദ്ദേശമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളിൽ ആവശ്യത്തിന് അടിസ്ഥാന വികസനം ഇല്ലാത്തതിനാൽ, പലപ്പോഴും ആഗോള തലത്തിൽ തന്നെ സംഭവിക്കുന്ന കോവിഡ് പോലുള്ള ദുരന്തങ്ങളുടെ തീവ്രത വളരെ വലുതായി മാറുമെന്ന് യോഗം നിരീക്ഷിച്ചു. സഹായ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഇതിനെയെല്ലാം മറികടക്കുക എന്നതാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്, ആരോഗ്യം, കാലാവസ്ഥ, ഊർജ്ജം, ലിംഗ സമത്വം എന്നിങ്ങനെ നിരവധി മേഖലകളെ സ്പർശിക്കുന്നതാണ് ഈ പദ്ധതി.

എന്നാൽ, ഇതൊരു ധന സഹായമല്ലെന്നും മറിച്ച് ഒരു നിക്ഷേപമാണെന്നും ബൈഡൻ വ്യക്തമാക്കി. ഇത് അമേരിക്കൻ സമ്പദ്ഘടനയേയും ആഗോള സമ്പദ്ഘടനയേയും പുഷ്ടിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും വികസന ബാങ്കുകൾ, സോവറിൻ ഫണ്ടുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് നിക്ഷേപത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദൂരങ്ങളിൽ തലയുയർത്തി നിൽക്കുന്ന ആല്പ്സ് മലനിരകളുടെ പശ്ചാത്തലത്തിൽ ബൈഡൻ ഇത് പ്രഖ്യാപിക്കുമ്പോൾ, ജി 7 രാഷ്ട്രത്തലവന്മാരെല്ലാവരും അത് അംഗീകരിച്ച് കരഘോഷം മുഴക്കി.

ആഗോള തലത്തിൽ തന്നെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് അമേരിക്ക് ഉദ്ദേശിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു. വിതരണ ശൃംഖല മെച്ചപ്പെടുത്തേണ്ടതും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതും അതിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പദ്ധതി അമേരിക്കൻ വ്യവസായങ്ങൾക്കും തൊഴിലാളികൾക്കും പുതിയ അവസരങ്ങൾ തുറന്ന് നൽകുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മത്രമല്ല, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ആഗോളതലത്തിൽ ഉയർത്തുന്ന ഭീഷണി മറികടക്കുവാനും ഇതുവഴി സാധ്യമാകും എന്നും അദ്ദേഹം പറഞ്ഞു.

ബി ആർ ഐ പദ്ധതിക്ക് കീഴിൽ ചൈനയിൽ നിന്നും ഫണ്ടിംഗും നിക്ഷേപവുമൊക്കെ സ്വീകരിച്ച പല രാജ്യങ്ങളും ഇപ്പോൾ കടക്കെണിയിൽ വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഈ നിക്ഷേപങ്ങൾ കൊണ്ട് ആ രാജ്യങ്ങളുടെ ജി ഡി പി മെച്ചപ്പെടുത്താൻ ആയിട്ടുമില്ല. അതുകൊണ്ടു തന്നെ ചൈനയുടെ നിക്ഷേപം കൊണ്ട് നിക്ഷേപം നടത്തിയ രാജ്യങ്ങളിലെ സാധാരണക്കാർക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല എന്നും വൈറ്റ്ഹൗസ് വക്താവ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP