Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോയ 14 കാരനെ കള്ളനെന്നു പറഞ്ഞു പിടിച്ചു കെട്ടി പൊലീസ്; നിലത്ത് വീഴ്‌ത്തി കൈ പിറകോട്ട് വച്ചു വിലങ്ങണിയിച്ച ചിത്രം പുറത്ത്: കറുത്ത വർഗക്കാരോട് ബ്രിട്ടീഷ് പൊലീസിന് പക തീരുന്നില്ലേ?

സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോയ 14 കാരനെ കള്ളനെന്നു പറഞ്ഞു പിടിച്ചു കെട്ടി പൊലീസ്; നിലത്ത് വീഴ്‌ത്തി കൈ പിറകോട്ട് വച്ചു വിലങ്ങണിയിച്ച ചിത്രം പുറത്ത്: കറുത്ത വർഗക്കാരോട് ബ്രിട്ടീഷ് പൊലീസിന് പക തീരുന്നില്ലേ?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സൗത്ത് ലണ്ടനിൽ 14കാരനായ വിദ്യാർത്ഥിയെ പൊലീസ് തടഞ്ഞു നിർത്തി പരിശോധിച്ച വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. കറുത്ത വർഗക്കാരനായതിന്റെ പേരിൽ കള്ളനെന്നു സംശയിച്ച്് വളരെ ക്രൂരമായാണ് പൊലീസ് ഡി-ഷോൺ ജോസഫ് എന്ന വിദ്യാർത്ഥിയോട് പെരുമാറിയിരിക്കുന്നത്. മൂന്നു നാലു പൊലീസുകാർ ചേർന്ന് ബലംപ്രയോഗിച്ച് കൈ പിന്നിലേക്ക് കെട്ടി കൈ വിലങ്ങ് അണിയിച്ച് ബന്ധനസ്ഥനാക്കുകയായിരുന്നു. പേടിച്ചരണ്ട മുഖത്തോടെ മാധ്യമങ്ങളെ നോക്കുന്ന വിദ്യാർത്ഥിയുടെ ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

ക്രോയ്ഡോണിലെ സ്‌കൂളിൽ നിന്നും തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മെട്രോ പൊളിറ്റൻ പൊലീസ് ഡി-ഷോണിനെ പിടികൂടിയത്. തൊട്ടു മുൻപ്, നീല ഹൂഡി ധരിച്ച ഒരു കറുത്ത വർഗക്കാരനായ യുവാവ് സിറ്റിയിൽ ഒരു കവർച്ച നടത്തിയിരുന്നു. ആ പ്രതിയുടെ ശാരീരിക തെളിവുകളുമായി ഈ വിദ്യാർത്ഥിക്ക് സാമ്യമുണ്ടെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ ബ്ലാക്ക്ഹോഴ്സ് റോഡ് സ്റ്റേഷനിൽ മുന്നിൽ വച്ച് ഡി-ഷോണിനെ പിടികൂടുമ്പോൾ ചാരനിറത്തിലുള്ള സ്്കൂൾ യൂണിഫോം ആയിരുന്നു പധരിച്ചിരുന്നത്. ഉദ്യോഗസ്ഥർ തന്നെ ഒരു മതിലിന് നേരെ ബലമായി കയറ്റി നിർത്തുകയും കയ്യിൽ വിലങ്ങുവയ്ക്കുകയും എന്താണ് സംഭവമെന്ന് ചോദിക്കും മുന്നേ വിദ്യാർത്ഥിയുടെ ഫോൺ തട്ടിപ്പറിച്ച് എടുക്കുകയും ആയിരുന്നു.

ആസ്മ രോഗിയായ തന്നെ തലകീഴായി നിർത്തി കൈകൾ പിന്നിലാക്കി കൈവിലങ്ങ് അണിയിച്ചുകൊണ്ട് വളരെ ക്രൂരമായാണ് പൊലീസ് പെരുമാറിയതെന്ന് ഡി -ഷോൺ പറയുന്നു. ഒരു വേള താൻ മരിക്കാൻ പോവുകയാണെന്നു വരെ ഭയപ്പെട്ടുവെന്ന് ഈ വിദ്യാർത്ഥി പറയുന്നു. അടുത്തു നിന്ന ഒരാളോട് അമ്മയുടെ ഫോൺ നമ്പർ ഉച്ചത്തിൽ വിളിച്ചു പറയുകയും എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് അയാൾ വളരെ വേഗം അമ്മയെ വിൽച്ച് അറിയിക്കുകയും ചെയ്തു.

ഡി-ഷോണിന്റെ മാതാവ് ജാനറ്റ് ജോസഫ് ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് എത്തുകയും കരഞ്ഞു കൊണ്ട് ഈ സംഭവം വെളിപ്പെടുത്തുകയും ആയിരുന്നു. തന്റെ മകൻ അടുത്ത ജോർജ്ജ് ഫ്ലോയിഡ് ആയിരിക്കുമെന്ന് ജാനറ്റ് ഭയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ഡി-ഷോണിനുണ്ടായ അനുഭവം ഓരോ മാതാപിതാക്കളുടെയും ഏറ്റവും മോശം പേടിസ്വപ്നമായിരുന്നുവെന്ന് അവർ പറഞ്ഞു. തന്റെ 14വയസുകാരനായ മകനോട് ചെയ്ത ഈ ക്രൂരതയ്ക്ക് ഒരു ന്യായീകരണവും ഈ പൊലീസുകാർക്ക് പറയാൻ കഴിയില്ലെന്ന് ജാനറ്റ് പറഞ്ഞു.

മെറ്റ് പൊലീസ് പിന്നീട് ഡി-ഷോണിനെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും തെറ്റായ വ്യക്തിയെയാണ് തങ്ങൾ തടഞ്ഞുവെച്ചതെന്ന് സമ്മതിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP