Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിത്വാനിയയും ഫിൻലണ്ടും ശത്രുപക്ഷത്തായതിന് പിന്നാലെ പോളണ്ടിലേക്കും ആക്രമണം വ്യാപിപ്പിച്ച് പുട്ടിൻ; റഷ്യ കണ്ണുവച്ചിരിക്കുന്ന യുക്രയിനിന്റെ ഭാഗമായ ഡോണാബാസിൽ 80 പോളിഷ് പൊലീസുകാരെ കൊന്ന് തള്ളിയെന്ന് പുട്ടിൻ; ഏതു നിമിഷവും ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നാറ്റോ

ലിത്വാനിയയും ഫിൻലണ്ടും ശത്രുപക്ഷത്തായതിന് പിന്നാലെ പോളണ്ടിലേക്കും ആക്രമണം വ്യാപിപ്പിച്ച് പുട്ടിൻ; റഷ്യ കണ്ണുവച്ചിരിക്കുന്ന യുക്രയിനിന്റെ ഭാഗമായ ഡോണാബാസിൽ 80 പോളിഷ് പൊലീസുകാരെ കൊന്ന് തള്ളിയെന്ന് പുട്ടിൻ; ഏതു നിമിഷവും ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നാറ്റോ

മറുനാടൻ മലയാളി ബ്യൂറോ

ഖേഴ്സൻ: കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഈ മേഖലയിലുണ്ടായിരുന്ന എൺപത് പോളണ്ട് പൊലീസുകാരേയും റഷ്യ കൊന്നു. യുദ്ധം നാലാം മാസത്തിലേക്കു കടന്നതോടെ കിഴക്കൻ യുക്രെയ്ൻ നിയന്ത്രണത്തിലാക്കാൻ റഷ്യ തീവ്ര പോരാട്ടമാണ് നടത്തുന്നത്. ഡോൺബാസ് മേഖലയിലെ ഇരട്ട നഗരങ്ങളായ സീവിയറൊഡോണെറ്റ്‌സ്‌കിലും ലൈസിഷാൻസ്‌കിലുമായി നിലയുറപ്പിച്ചിരിക്കുന്ന യുക്രെയ്ൻ പ്രതിരോധസേനയെ കീഴപ്പെടുത്താൻ മേഖലയിലേക്ക് ആയിരക്കണക്കിന് സൈനികരെ റഷ്യ നിയോഗിച്ചിട്ടുണ്ട്. ഈ സേനയാണ് പോളണ്ടുകാരായ പൊലീസുകാരേയും കൊല്ലുന്നത്.

ലിത്വാനിയയും ഫിൻലണ്ടും ശത്രുപക്ഷത്തായതിന് പിന്നാലെയാണ് പോളണ്ടിനേയും ശത്രുപക്ഷത്ത് കണ്ട് ആക്രമണം വ്യാപിപ്പിച്ച് റഷ്യൻ പ്രസിഡന്റ് പുട്ടിൻ ആക്രമണം കടുപ്പിക്കുന്നത്. റഷ്യ കണ്ണുവച്ചിരിക്കുന്ന യുക്രയിനിന്റെ ഭാഗമായ ഡോണാബാസിൽ ഉണ്ടായിരുന്ന പോളണ്ടിന്റെ 80 പൊലീസുകാരേയും കൊന്ന് തള്ളിയെന്ന് പുട്ടിൻ അവകാശപ്പെടുന്നു. ലിത്വാനിയയും ഫിൻലണ്ടും റഷ്യയ്‌ക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ യുദ്ധം യുക്രെയിന് പുറത്ത് എത്താനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ഏതു നിമിഷവും ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നാറ്റോയും എത്തുന്നു. അങ്ങനെ വ്ന്നാൽ ലോക മഹയുദ്ധമായി യുക്രെയിനിലെ സംഘർഷം വഴിമാറും.

പതിറ്റാണ്ടുകളായി പാലിച്ചുവന്നിരുന്ന നിഷ്പക്ഷ നിലപാട് റഷ്യയ്‌ക്കെതിരെ നീങ്ങുകയാണ് സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ ഫിൻലൻഡും സ്വീഡനും. റഷ്യ-യുക്രൈൻ യുദ്ധമാണ് ഇത്തരത്തിലൊരു നിലപാടു മാറ്റത്തിന് ഇരുരാജ്യങ്ങളെയും പ്രേരിപ്പിച്ചത്. ഇതിനൊപ്പം ലിത്വാനിയയും നാറ്റോയുമായി അടുക്കുകയാണ്. ഇതെല്ലാം റഷ്യയെ പ്രകോപിപ്പിക്കുന്നുണ്ട്. പോളണ്ടും പ്രധാന ശത്രുവായി മാറുന്നു. ഈ മൂന്ന് രാജ്യങ്ങളേയും റഷ്യ ആക്രമിക്കുമെന്ന ആശങ്ക സജീവമാണ്. ഈ സാഹചര്യത്തിലാണ് നാറ്റോയും മുന്നറിയിപ്പുമായി എത്തുന്നത്.

റഷ്യയെ പ്രകോപിപ്പിക്കാതിരിക്കുകയും അതേസമയം തന്നെ നാറ്റോയുമായി നല്ലബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഫിൻലൻഡും സ്വീഡനും അടുത്ത കാലം വരെ അനുവർത്തിച്ചു പോന്നിരുന്നത്. അതിൽനിന്ന് മാറി നാറ്റോയിൽ അംഗത്വം എടുക്കാനുള്ള ഇരുരാജ്യങ്ങളുടെയും ഈ നീക്കം മേഖലയിലെ രാഷ്ട്രീയഭൂപടത്തെ മാറ്റിവരയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. നാറ്റോ അംഗത്വം ഫിൻലൻഡിന്റെ സുരക്ഷ ശക്തിപ്പെടുത്തും. നാറ്റോ അംഗമാകുന്നതോടെ ആ സൈനികസഖ്യത്തെയാകെ ശക്തിപ്പെടുത്താൻ ഫിൻലൻഡിന് കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ.

കഴിഞ്ഞദിവസം റഷ്യയുടെ എക്‌സ്‌ക്ലേവ് ആയ കലിനിൻഗ്രാഡിലേക്ക് റഷ്യയിൽ നിന്ന് പോവുകയായിരുന്ന ചരക്ക് ട്രെയിൻ പാതിവഴിയിൽ ലിത്വാനിയ തടഞ്ഞു. ഇതോടെ റഷ്യ, ലിത്വാനിയക്കെതിരെ സ്വരം കടുപ്പിച്ചു. തങ്ങളുടെ സാധനങ്ങൾ വിട്ട് നൽകിയില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യ ഇതിനകം നൽകി. ഇതിന് പിന്നാലെയാണ് ലിത്വാനിയയേയും നാറ്റോയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ. ഫിൻലൻഡും മറ്റും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞുവെന്നതാണ് വസ്തുത. ഇതും റഷ്യയെ അലോസരപ്പെടുത്തുന്നുണ്ട്.

റഷ്യയുമായി 1,300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്. നാറ്റോയിൽ ഫിൻലൻഡ് അംഗത്വം എടുക്കുന്ന പക്ഷം നാറ്റോയും റഷ്യയും തമ്മിലുള്ള അതിർത്തി കൂടിയായി ഇത് മാറും. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫിൻലൻഡും റഷ്യയും വിരുദ്ധചേരിയിലായിരുന്നു. ഇരുവരും തമ്മിൽ വിന്റർ വാർ, കൺടിന്യൂഷൻ വാർ എന്നിങ്ങനെ രണ്ടുവട്ടം യുദ്ധവും നടന്നിട്ടുണ്ട്. 1939 ലായിരുന്നു വിന്റർ വാർ. കൃത്യമായി പറഞ്ഞാൽ രണ്ടാംലോകമഹായുദ്ധം ആരംഭിച്ച് രണ്ടുമാസത്തിനിപ്പുറം 1939 നവംബർ 30-ന് സോവിയറ്റ് യൂണിയൻ ഫിൻലൻഡിലേക്ക് അധിനിവേശം നടത്തി. ഫിൻലൻഡ് പ്രതിരോധിച്ചു.

എന്നാൽ മൂന്നുമാസം നീണ്ടുനിന്ന യുദ്ധം, മോസ്‌കോ സമാധാന കരാറിലൂടെ 1940 മാർച്ച് 13-ന് അവസാനിച്ചപ്പോൾ ഫിൻലൻഡിന് പത്തുശതമാനത്തോളം പ്രദേശം നഷ്ടമാവുകയും ചെയ്തു. പിന്നീട് റഷ്യയുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശീതയുദ്ധകാലത്ത് നിഷ്പക്ഷ നിലപാടായിരുന്നു ഫിൻലൻഡ് സ്വീകരിച്ചിരുന്നത്. നാറ്റോയിൽ ചേരണോ വേണ്ടയോ എന്ന വിഷയത്തിൽ ഈയിടെ നടന്ന അഭിപ്രായസർവേയിൽ 76 ശതമാനം ഫിന്നിഷ് പൗരന്മാരും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 12 ശതമാനം പേർ മാത്രമാണ് എതിർപ്പുന്നയിച്ചത്.

മുൻപ് നടന്ന അഭിപ്രായസർവേകളെ അപേക്ഷിച്ച് നാറ്റോ സഖ്യനീക്കത്തെ അനുകൂലിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടായിട്ടുള്ളത്. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെയ്ന്റ് പീറ്റേഴ്‌സ്‌ബെർഗ്, ഫിൻലൻഡ് അതിർത്തിയിൽനിന്ന് വെറും 170 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതിർത്തിയിലെത്തിയ നാറ്റോയെ തുരത്തുക എന്ന ലക്ഷ്യമായിരുന്നു യുക്രൈൻ ആക്രമണത്തിന് പിന്നിലെ റഷ്യൻ ലക്ഷ്യം. പക്ഷേ യുക്രൈൻ യുദ്ധത്തിൽ തീരുമാനം ആകുന്നതിന് മുൻപേ തന്നെ മേഖലയിലെ രണ്ടുരാജ്യങ്ങൾ നാറ്റോ അംഗത്വം തേടിപ്പോയെന്നത് പുട്ടിനും കൂട്ടർക്കുമേറ്റ വമ്പൻ തിരിച്ചടി തന്നെയാണ്. പ്രത്യേകിച്ച് റഷ്യയുമായി 1,300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലൻഡിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP