Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയ്യേ നാണക്കേട്; വിക്ഷേപിച്ച് മിസൈൽ അവടെ തന്നെ തിരിച്ചെത്തി പൊട്ടി; റഷ്യയുടെ ഒരു മിസൈൽ വിക്ഷേപണം ചെയ്തിടത്ത് മടങ്ങിയെത്തി പൊട്ടിയത് നാണക്കേട്; യുക്രെയിന് പിന്നാലെ പുട്ടിന് മറ്റൊരു നാണക്കേട് കൂടി

അയ്യേ നാണക്കേട്; വിക്ഷേപിച്ച് മിസൈൽ അവടെ തന്നെ തിരിച്ചെത്തി പൊട്ടി; റഷ്യയുടെ ഒരു മിസൈൽ വിക്ഷേപണം ചെയ്തിടത്ത് മടങ്ങിയെത്തി പൊട്ടിയത് നാണക്കേട്; യുക്രെയിന് പിന്നാലെ പുട്ടിന് മറ്റൊരു നാണക്കേട് കൂടി

മറുനാടൻ മലയാളി ബ്യൂറോ

ഴയ സോവിയറ്റ് യൂണിയന്റെ ഒരു അസ്ഥികൂടം മാത്രമാണോ ഇന്നത്തെ റഷ്യ ? താരതമ്യേന ദുർബല രാഷ്ട്രമായ യുക്രെയിനോട് യുദ്ധത്തിനിറങ്ങി പുറപ്പെട്ട് വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ തന്നെ പല പശ്ചാത്യ നിരീക്ഷകരും ഈ സംശയം ഉന്നയിച്ചിരുന്നു. ഹിറ്റ്ലറെ തോൽപിച്ച ചെമ്പടയുടെ വീരഗാഥകൾ പാടി നടന്ന് മറ്റുള്ളവരുടെ മനസ്സിൽ ഭീതി പരത്തുക എന്ന തന്ത്രം പയറ്റി മാത്രമാണ് റഷ്യ പിടിച്ചു നിൽക്കുന്നതെന്ന് പല നിരീക്ഷകരും അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ അത് ശരിയെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഒരു സംഭവവും ഉണ്ടായിരിക്കുന്നു.

കുറ്റമറ്റ ആധുനിക ആയുധങ്ങൾ വികസിപ്പിച്ചിരുന്ന സോവിയറ്റ് യൂണിയന്റെ ആ മേഖലയിലെ പാരമ്പര്യവും റഷ്യക്ക് അവകാശപ്പെടാൻ കഴിയുമോ എന്ന സംശയം ഉയർത്തിക്കൊടുത്തുകൊണ്ട് റഷ്യയുടെ മിസൈൽ വിക്ഷേപണം ദയനീയമായി പരാജയപ്പെടുന്ന കാഴ്‌ച്ചയാണ് ഇത്. ശാസ്ത്ര പരീക്ഷണങ്ങളിൽ പരാജയങ്ങൾ സാധാരണമാണ്. അതൊന്നും ഒരു തിരിച്ചടിയായി ആരും കാണാറില്ല, മറിച്ച് മുന്നോട്ട് കുതിക്കുവാനുള്ള ഊർജ്ജം നൽകുന്നവയാണ് അതെല്ലാം.

എന്നാൽ ഈ മിസൈൽ വിക്ഷേപണം ദയനീയ പരാജയമാകുന്നത് ഈ മിസൈൽ വിക്ഷേപിച്ചിടത്ത് തന്നെ തിരിച്ചെത്തി പൊട്ടിത്തെറിച്ചു എന്നതിലാണ്. ലുഹാൻസ്‌ക് മേഖലയിലെ ഒരു ലോഞ്ചിങ് പാഡിൽ നിന്നും വിക്ഷേപിച്ച മിസൈൽ അന്തരീക്ഷത്തിൽ 180 ഡിഗ്രി തിരിഞ്ഞ്, ലോഞ്ചിങ് പാഡിന് വളരെ അടുത്തുള്ള ഒരിടത്ത് തന്നെ പതിക്കുകയായിരുന്നു. ഇന്നലെ കാലത്തായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.

വ്യോമ പ്രതിരോധ മിസൈൽ ആയ എസ് 300 ആണ് ഇത്തരത്തിൽ പരാജയപ്പെട്ടയുതെന്ന് കരുതുന്നു. യുക്രെയിനിലെ റഷ്യൻ അനുകൂല വിമതന്മാർ ആയിരുന്നു ഇതിന്റെ വിക്ഷേപണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. മിസൈൽ പരാജയപ്പെടാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. യുക്രെയിന്റെ ഏതെങ്കിലും ഒരു ഡ്രോൺ വഴി ഇത് ഹാക്ക് ചെയ്യപ്പെടുകയോ ജാം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കാനുള്ള സാധ്യത തീർത്തും വിരളമാണെന്നും വിദഗ്ദ്ധർ പറയുന്നുണ്ട്.

അന്തരീക്ഷത്തിലേക്ക് ഉയർന്ന് പൊന്തിയ മിസൈൽ പോയവഴിയേ മടങ്ങുന്നതും തിരിച്ച് ഭൂമിയിൽ ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റും അഗ്‌നിജ്വാലകളുടെ പ്രകാശം പരത്തിക്കൊണ്ടാണ് ഇത് പൊട്ടിത്തെറിക്കുന്നത്. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചിരിക്കാം എന്നാണ് കരുതുന്നത്. ജനാവാസകേന്ദ്രത്തിൽ നിന്നും അധികം ദൂരെയല്ലാതെയായിട്ടാണ് ഈ സംഭവം നടന്നതെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ വിക്ഷേപണ സ്ഥലത്തുണ്ടായിരുന്ന റഷ്യൻ സൈനികർക്കോ യുക്രെയിൻ വിമതർക്കോ അപായം ഉണ്ടായിട്ടില്ല.

സമാനമായ ഒരു സംഭവം 2018-ൽ സൗദി അറേബ്യയിൽ നടന്നിരുന്നു. അന്ന് യമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കാൻ തൊടുത്തുവിട്ട മിസൈൽ ഇതുപോലെ തിരിച്ച വടക്ക് കിഴക്കൻ റിയാദിലെ ഒരു ജനാവാസ കേന്ദ്രത്തിൽ എത്തുകയായിരുന്നു. മൂന്നു മാസം പിന്നിട്ട യുദ്ധത്തിൽ ഡ്രോണുകൾ യുക്രെയിന് ഏറെ നേട്ടങ്ങൾ നൽകിയിരുന്നു. ടർക്കിയുടെ ബേരക്റ്റാർ ടി ബി 2 ഡ്രോണുകൾക്കെതിരെ കാര്യമായ പ്രതിരോധം തീർക്കാൻ റഷ്യയ്ക്ക് ആയിട്ടില്ല എന്നു മാത്രമല്ല, റഷ്യയുടെ പല സുപ്രധാന നീക്കങ്ങളും തകർക്കുന്നതിൽ ഇവ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

കീവ് പിടിച്ചെടുക്കുന്നതിൽ പരാജയമടഞ്ഞതോടെ റഷ്യൻ സൈന്യം അവിടെ നിന്നും പിൻവാങ്ങി ഇപ്പോൾ കിഴക്കൻ യുക്രെയിനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്, സാവധാനത്തിലാണെങ്കിലും ചില മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ ഇവിടെ റഷ്യൻ സൈന്യത്തിനു കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന ദീർഘദൂര മിസൈൽ സിസ്റ്റങ്ങൾ നൽകണമെന്ന് യുക്രെയിൻ പാശ്ചാത്യ ശക്തികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മത്രമല്ല, യുക്രെയിൻ ആയുധപ്പുരകൾ ലാക്കാക്കി റഷ്യ നടത്തിയ ആക്രമണങ്ങളിലൂടെ യുക്രെയിന്റെ ആയുധ ശേഖരത്തിനും വൻ തോതിൽ കുറവ് വന്നിട്ടുണ്ട്.

ഏറ്റവും വലിയ ആയുധ സഹായം ലഭിച്ചത് അമേരിക്കയിൽ നിന്നായിരുന്നു. ഹിമർസ് റോക്കറ്റ് സിസ്റ്റം ഉൾപ്പടെയുള്ള പുതിയ അയുധ ശേഖരം യുക്രെയിനിലേക്ക് അയയ്ക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒരേസമയം ഒന്നിലധികം മിസൈലുകൾ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടാൻ കഴിയുന്ന ഒന്നാണിത്. ഇതിന്റെ ആദ്യ ബാച്ച് ഇതിനോടകം തന്നെ യുക്രെയിനിൽ എത്തിക്കഴിഞ്ഞതായും ചില റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, റഷ്യ ആക്രമണം കടുപ്പിച്ചതോടെ ലുഹാൻസ്‌കിലെ സെവെറോഡോണ്ട്സ്‌കിൽ നിന്നും യുക്രെയിൻ സേന പിന്മാറാൻ നിർബന്ധിതമായി. കനത്ത ഷെല്ലിംഗിൽ നഗരം ഏതാണ്ട് പൂർണ്ണമായും തകർന്നിരിക്കുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP