Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഇസ്ലാമിക ഭരണം ആവണമെന്ന് കാത്തിരിക്കുന്നവർ ഇറാനിലെ പുതിയ വിശേഷം അറിയുക; സ്‌കേറ്റ് ബോർഡ് മത്സരത്തിനിടയിൽ തലമുണ്ട് മറ്റിയതിനു കൗമാരക്കാരായ പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ഇറാനിലെ മത പൊലീസ്

ഇന്ത്യയിൽ ഇസ്ലാമിക ഭരണം ആവണമെന്ന് കാത്തിരിക്കുന്നവർ ഇറാനിലെ പുതിയ വിശേഷം അറിയുക; സ്‌കേറ്റ് ബോർഡ് മത്സരത്തിനിടയിൽ തലമുണ്ട് മറ്റിയതിനു കൗമാരക്കാരായ പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ഇറാനിലെ മത പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ക്ഷിണ ഇറാനിലെ ഷിറാസ് നഗരത്തിൽ സ്‌കേറ്റ്ബോർഡ് മത്സരത്തിൽ പങ്കെടുക്കവെ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണത്താൽ മത്സരത്തിന്റെ സംഘടാകർക്കൊപ്പം ചില പെൺകുട്ടികളേയും അറസ്റ്റ് ചെയ്തതായി സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മത്സരത്തിന്റെ അവസാനത്തിൽ മതപരമായ നിഷ്‌കർഷകൾ പരിഗണിക്കാതെയും നിയമപരമായ ചട്ടങ്ങൾ പാലിക്കാതെയും ഈ പെൺകുട്ടികൾ ശിരോവസ്ത്രം ഊരി മാറ്റുകയായിരുന്നു എന്ന് ഷിറാസ് പൊലീസ് തലവനെ ഉദ്ധരിച്ചുകൊണ്ട് സർക്കാർ വാർത്താ ഏജൻസിയായ ഐ ആർ എൻ എ റിപ്പോർട്ട് ചെയ്യുന്നു.

ധാരാളം കൗമാരക്കാർ, ഇസ്ലാമിക മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അടുത്തിടപഴകിയ ഈ മത്സരം സംഘടിപ്പിച്ച ചംഘാടകരിൽ ചിലരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട മറ്റു ചിലരെ തിരിച്ചറിഞ്ഞു എന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഈ മത്സരവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി ഒരു കൂട്ടം യാഥാസ്ഥിതികർ രംഗത്ത് എത്തിയിരുന്നു. ഇറാനിൽ കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും നിയമപ്രകാരം നിർബന്ധമായും ശിരോവസ്ത്രം ധരിക്കണം എന്നുണ്ട്.

അതുപോലെ സ്തീ-പുരുഷന്മാർ ഒന്നിച്ചുള്ള കായിക മത്സരങ്ങൾക്കും ഇറാനിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. ഇത് കായിക മത്സരങ്ങൾക്ക് മാത്രമല്ല, സ്ത്രീ പുരുഷന്മാർ ഒരുമിച്ച് പങ്കെടുക്കുന്ന ഏതൊരു പൊതു ചടങ്ങിനും ഇറാനിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. സാമൂഹികവും, മതപരവും, ദേശീയവുമായ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത് എന്നാണ് ഷിറാസ് ഗവർണർ ആരോപിക്കുന്നത്. ഹിജാബിനെ പിന്താങ്ങുന്നവർ ഷിറാസ് നഗരത്തിൽ ജൂലായ് 15 ന് വെള്ളിയാഴ്‌ച്ച പ്രാർത്ഥനകൾക്ക് ശേഷം ഒരു റാലി സംഘടിപ്പിക്കുന്നുമുണ്ട്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷംസ്ത്രീകൾ തലയും കഴുത്തും മൂടുന്ന രീതിയിലുള്ള ശിരോവസ്ത്രം ഇറാനിൽ നിർബന്ധമാണ്. ഇടയ്ക്കിടെ ഇതിനെതിരെ ചെറിയ തോതിലെങ്കിലും പ്രതിഷേധം ഉയരുമ്പോൾ അത് പാശ്ചാത്യ ശക്തികൾ ഇറാന്റെ സംസ്‌കാരത്തെ നശിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വാദമുയർത്തിയാണ് മത പണ്ഡിതന്മാർ അതിനെ തടഞ്ഞിരുന്നത്. തലമുടി പോലും പുറത്തു കാണിക്കരുത് എന്നാണ് നിയമമെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ടേഹ്റാൻ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പലയിടങ്ങളിലും ശിരോവസ്ത്രം പുറകോട്ട് മാറ്റി അല്പം തലമുടി പ്രദർശിപ്പിക്കുന്നത് പതിവായിരിക്കുകയാണ് ഇറാനിൽ.

ഇറാനിയൻ മീഡിയ ഇന്നലെ റിപ്പോർട്ട് ചെയ്തത് വടക്കൻ ഇറാനിൽ നിയമലംഘനം നടത്തിയ 120 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്. മദ്യപാനം, സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള നൃത്തം, വിരുന്നുകളിൽ ശിരോവസ്ത്രം അഴിച്ചു മാറ്റൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. വടക്കൻ ഇറാനിലെ ഒരു വനമേഖലയിലായിരുന്നു ഈ വിരുന്ന് നടന്നതെന്നും മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ നിയമമനുസരിച്ച്, ഇസ്ലാമത വിശ്വാസികൾ അല്ലാത്തവർക്ക് മാത്രമെ മതപരമായ അനുഷ്ഠാനങ്ങൾക്കായി മദ്യം കഴിക്കാൻ അനുവാദമുള്ളു. എന്നാൽ സ്ത്രീ പുരുഷന്മാർ ഒരുമിച്ചുള്ള നൃത്തം ഇവിടെ പൂർണ്ണമായും വിലക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP