Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

അറബ് രാജ്യങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിർത്താൻ മോദി സർക്കാർ; പാക്കിസ്ഥാൻ ഗൂഢാലോചനയെന്ന സൂചനയുമായി ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം; നബി വിരുദ്ധ പ്രസ്താവനയിൽ പരിവാർ രണ്ടു തട്ടിൽ; അതിർത്തി വിഷയത്തിൽ ചൈനക്കും, യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കും മുൻപിൽ മുട്ടുമടക്കിയ ഇന്ത്യ ഇപ്പോൾ ദണ്ഡനമസ്‌കാരം ചെയ്തുവോ?

അറബ് രാജ്യങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിർത്താൻ മോദി സർക്കാർ; പാക്കിസ്ഥാൻ ഗൂഢാലോചനയെന്ന സൂചനയുമായി ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം; നബി വിരുദ്ധ പ്രസ്താവനയിൽ പരിവാർ രണ്ടു തട്ടിൽ;  അതിർത്തി വിഷയത്തിൽ ചൈനക്കും, യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കും മുൻപിൽ മുട്ടുമടക്കിയ ഇന്ത്യ ഇപ്പോൾ ദണ്ഡനമസ്‌കാരം ചെയ്തുവോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തിൽ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പാക്കിസ്ഥാനെ ഈ വിഷയത്തിൽ ഇന്ത്യ ഗൗരവത്തോടെ എടുക്കില്ല. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സർക്കാരിന് ഇപ്പോഴത്തെ സംഭവങ്ങൾ വലിയ സമ്മർദ്ദമാകുകയാണ്. ഇത് മറികടക്കാനുള്ള ആലോചനകൾ കേന്ദ്ര സർക്കാർ തുടങ്ങി കഴിഞ്ഞു.

അതിനിടെ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപുർ ശർമ അടക്കമുള്ള ബിജെപി നേതാക്കളുടെ ചാനൽ ചർച്ചയിലെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനമുയർത്തിയ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ രംഗത്തു വന്നു. ന്യൂനപക്ഷങ്ങളെ തുടർച്ചയായി വേട്ടയാടുന്ന രാജ്യം സംരക്ഷകരാകാൻ നോക്കേണ്ടെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ തുറന്നടിക്കുന്നു. മതഭ്രാന്തരെ മഹത്വവത്കരിക്കുന്ന പാക്കിസ്ഥാനെപ്പോലെയല്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. പാക്കിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്‌ക്കെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടു വന്നു.

57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി. ഇത് ഇന്ത്യ അംഗീകരിക്കില്ല. ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. പാക്കിസ്ഥാൻ അനുകൂലികളാണ് ഇന്ത്യയ്‌ക്കെതിരെ ഈ വിഷയം ആയുധമാക്കുന്നത്.

പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ പോലുള്ള രാജ്യങ്ങൾ. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവർ നിരോധിച്ചാൽ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ഗ്യാൻവാപി പോലുള്ള വിഷയങ്ങൾ ഇന്ത്യയിൽ സജീവമാകുമ്പോഴാണ് അറബ് ലോകം ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളിൽ പ്രതിഷേധമുയരുമ്പോൾ കേന്ദ്രസർക്കാരും ബിജെപിയും കൂടുതൽ പ്രതിരോധത്തിലേക്ക്. പ്രധാനമന്ത്രി കടുത്ത അതൃപ്തിയിലാണ്. മോദിയുടെ 8 വർഷത്തെ ഭരണത്തിൽ ഭാരതമാതാവ് അപമാനഭാരത്താൽ തലകുനിച്ചെന്ന് മുൻ ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി വിമർശിച്ചു. പരിവാറിലും രണ്ട് അഭിപ്രായം ഉയർന്നിട്ടുണ്ട്. വക്താക്കൾക്കെതിരെ നേരത്തെ തന്നെ നടപടി വേണമായിരുന്നുവെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, വക്താക്കളെ ലോകരാഷ്ട്രങ്ങൾക്കു മുമ്പിൽ തള്ളിപ്പറഞ്ഞതിനെ സുബ്രഹ്‌മണ്യൻ സ്വാമി കുറ്റപ്പെടുത്തി.

അതിർത്തി വിഷയത്തിൽ ചൈനക്കും, യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കും മുൻപിൽ മുട്ടുമടക്കിയ ഇന്ത്യ ഇപ്പോൾ ദണ്ഡനമ്‌സ്‌കാരം ചെയ്തിരിക്കുകയാമെന്ന് വിദേശകാര്യ നയത്തെ വിമർശിച്ച് സ്വാമി പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP