Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചുമോന്റെ വെടിയേറ്റ അമ്മൂമ്മ അതീവ ഗുരുതരാവസ്ഥയിൽ; പിക്ക്-അപ് വാൻ എടുത്ത് സ്‌കൂൾ ഗെയ്റ്റ് തകർത്ത് ആദ്യം കണ്ട ക്ലാസ്സ് റൂമിലേക്കിടിച്ചു കയറി വെടിവച്ചു; കൊല്ലപ്പെട്ടത് 19 കുട്ടികളും രണ്ട് അദ്ധ്യാപകരും; ആ ഭീകര നിമിഷങ്ങൾ ഇങ്ങനെ

കൊച്ചുമോന്റെ വെടിയേറ്റ അമ്മൂമ്മ അതീവ ഗുരുതരാവസ്ഥയിൽ; പിക്ക്-അപ് വാൻ എടുത്ത് സ്‌കൂൾ ഗെയ്റ്റ് തകർത്ത് ആദ്യം കണ്ട ക്ലാസ്സ് റൂമിലേക്കിടിച്ചു കയറി വെടിവച്ചു; കൊല്ലപ്പെട്ടത് 19 കുട്ടികളും രണ്ട് അദ്ധ്യാപകരും; ആ ഭീകര നിമിഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ടെക്സാസിലെ യുവാൽഡി നഗരത്തിലെ എലെമെന്ററി സ്‌കൂളിൽ നടന്ന വെടിവയ്പിന്റെ കൂടുതൽ വിവരങ്ങൾപുറത്തുവന്നു. 19 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരമടക്കം 21 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സാൻഡി ഹുക്ക് വെടിവയ്പ് നടന്ന് ഒരു പതിറ്റാണ്ടിനു ശേഷം മറ്റൊരു സ്‌കൂളിൽ കൂട്ടക്കൊലപാതകം നടത്തിയ സാൽവഡോർ റാമോസ് എന്ന 18 കാരനെ പൊലീസ് വെടിവെച്ചു കൊന്നിരുന്നു. സംഭവസ്ഥലത്തു നിന്നും ലഭിച്ച രണ്ട് എ ആർ 15 മോഡൽ റൈഫിളുകൾ, ഇയാൾ തന്റെ 18-ാം പിറന്നാൾ കഴിഞ്ഞ ഉടനെ വാങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.

മെയ്‌ 17 നായിരുന്നു ഇയാൾ ആദ്യ റൈഫിൾ വാങ്ങിയത്. ഇതിനെ തുടർന്ന് 5.56 എം എം വെടിയുണ്ടകളുടെ 375 റൗണ്ടും ഇയാൾ വാങ്ങിയിരുന്നു. പിന്നീട് മെയ്‌ 20 ന് ഇയാൾ രണ്ടാമത്തെ റഫിൂമ്മ് വാങ്ങി. ഇത് രണ്ടിന്റെയും ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വീട്ടിലുള്ള പ്രശ്നങ്ങൾ നിമിത്തം ഇയാൾ വീട് ഉപേക്ഷിച്ച് യുവാൽഡീയിലുള്ള തന്റെ അമ്മൂമ്മയുടെ വീട്ടിലായിരുന്നു താമസം. അവിടെ വെച്ച് അമ്മൂമ്മയെ തന്നെ വെടിവെച്ചുകൊണ്ടായിരുന്നു ഇയാളുടെ ആക്രമണ പരമ്പരയുടെ തുടക്കം. അമ്മൂമ്മയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അമ്മൂമ്മയെ വെടിവെച്ചിട്ടതിനു ശേഷം ഇയാൾ ഒരു കറുത്ത ഫോർഡ് എഫ്-50 പിക്ക് അപ് ട്രക്കിലായിരുന്നു അടുത്തുണ്ടായിരുന്നു റോബ് എലെമെന്ററി സ്‌കൂളിലേക്ക് പോയത്.വളരെ അപകടകരമാം വിധം വാഹനമോടിച്ച അയാൾ സ്‌കൂളിനു പിറകിലുള്ള കലുങ്കിൽ വണ്ടി ഇടിച്ചുകയറ്റുകയും ചെയ്തതായി പൊലീസ് പറയുന്നു. വാഹനം കലുങ്കിൽ ഇടിച്ചതായും തോക്കുധാരിയായ ഒരു വ്യക്തി അതിൽ നിന്നു പുറത്തിറങ്ങുന്നതായും അറിയിച്ചുകൊണ്ടുള്ള ഒരു കോൾ 911 എന്ന എമർജൻസി നമ്പറിലേക്ക് 11.32 നാണ് വന്നത്.

ഒരു റിവോൾവർ വാനിൽ തന്നെ ഉപേക്ഷിച്ച ശേഷം മറ്റേ റിവോൾവറും വെടിയുണ്ടകൾ നിറച്ച ഒരു ബാക്ക് പാക്കുമായി അയാൾ സ്‌കൂളിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. സ്‌കൂളിൽ കയറുന്ന സമയത്തു തന്നെ ഇയാളെ തടയാൻ എത്തിയ പൊലീസുമായി ഇയാൾ വെടിവെപ്പ് നടത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. എന്നാൽ, ഇയാളെ തടയാൻ പൊലീസിനായില്ല. സ്‌കൂളിനകത്ത് കയറിയ അയാൾ മുന്നിൽ കണ്ടവർക്ക് നേരെയെല്ലാം വെടിയുതിർക്കുകയായിരുന്നു.

മുന്നിൽ വന്നവർക്ക് നേരെ വെടിയുതിർത്ത് അയാൾ ഒരു ക്ലാസ്സ് മുറിയിലേക്ക് കയറുകയും അവിടെ യാതൊരു നിയന്ത്രണവുമില്ലാതെ വെടിയുതിർക്കുകയുമായിരുന്നു. ഈ ക്ലാസ്സിൽ ഉണ്ടായിരുന്ന കുട്ടികളാണ് മരണമടഞ്ഞവരിൽ അധികവും. രണ്ടു അദ്ധ്യാപകരും കൊല്ലപ്പെട്ടു. മൂന്നാം ക്ലാസ്സിലേയും നാലാം ക്ലാസ്സിലേയും വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടവരിൽ അധികവും. ക്ലാസ്സ് മുറി അടച്ചിട്ടുകൊണ്ടായിരുന്നു വെടിവെയ്പ്. പൊലീസ് എത്തി ജനലകൾ തകർത്ത് കുട്ടികളേയും അദ്ധ്യാപകരേയും ക്ലാസ്സ് മുറിയിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ ക്ലാസ്സ് മുറിയിൽ കടന്ന പൊലീസിനു നേരെയും അക്രമി വെടിയുതിർത്തു. ചില ഉദ്യോഗസ്ഥർക്കും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. അവസാനം പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. ബോർഡർ പട്രോൾ ടാക്ടികൽ യൂണിറ്റിലെ ഒരു ഏജന്റാണ് ഇയാളെ കൊന്നത് എന്നറിയുന്നു. ഏജന്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടയിൽ ഏജന്റിനും കാലിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

കുട്ടിക്കാലത്ത് തികച്ചും ശാന്തനായിരുന്ന റാമോസ് വളർന്നതോടെ കൂടുതൽ അക്രമാസക്തനാവുകയായിരുന്നു എന്നാണ് അയാളുടെ ബന്ധുക്കളും പരിചയക്കാരും പറയുന്നത്. കോളേജിൽ ഗ്രാജുവേഷന് ചേർന്നെങ്കിലും പകുതി വഴിയിൽ ഇയാൾ പഠനം നിർത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്ഥലത്തെ ഒരു റെസ്റ്റോറന്റിൽ ഇടയ്ക്ക് അയാൾ ജോലി ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP