Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർത്തേൺ അയർലൻഡിനായി ബ്രെക്സിറ്റ് കരാറിൽ പൊളിച്ചെഴുത്ത് നടത്താനൊരുങ്ങി ബ്രിട്ടൻ; ഉപരോധം വരെ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ; യുക്രെയിൻ യുദ്ധത്തിനിടയിൽ സഖ്യകക്ഷികൾക്കിടയിൽ വൻ വിള്ളൽ

നോർത്തേൺ അയർലൻഡിനായി ബ്രെക്സിറ്റ് കരാറിൽ പൊളിച്ചെഴുത്ത് നടത്താനൊരുങ്ങി ബ്രിട്ടൻ; ഉപരോധം വരെ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ; യുക്രെയിൻ യുദ്ധത്തിനിടയിൽ സഖ്യകക്ഷികൾക്കിടയിൽ വൻ വിള്ളൽ

മറുനാടൻ മലയാളി ബ്യൂറോ

നോർത്തേൺ അയർലൻഡ് സമാധാന പ്രക്രിയകളെ സംരക്ഷിക്കുന്നതിനായി ബ്രെക്സിറ്റ് കരാറിന്റെ ചില ഭാഗങ്ങൾ മാറ്റിയെഴുതുന്നതിനുള്ള ലിസ് ട്രസ്സിന്റെ നിർദ്ദേശം പുറത്തുവന്നതോടെ ബ്രിട്ടനുമായി ഒരു വ്യാപാര യുദ്ധം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയനും രംഗത്തെത്തി. പ്രോട്ടോക്കോൾ മറികടക്കുവാൻ ബ്രിട്ടൻ ശ്രമിക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയൻ ഏതറ്റം വരെ പോയും അതിനെ നേരിടുമെന്ന് ഇ യു വൈസ് പ്രസിഡണ്ട് മാരോസ് സെഫ്കോവിക് പറഞ്ഞു.

നോർത്തേൺ അയർലൻഡിനും യു കെയുടെ ബാക്കി ഭാഗങ്ങൾക്കുമിടയിൽ വിടവ് സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങൾ മാറ്റിയെഴുതാൻ സമയമായെന്ന് കഴിഞ്ഞ ദിവസമായിരുന്നു വിദേശകാര്യ സെക്രട്ടറിലിസ് ട്രസ്സ് പാർലമെന്റിൽ പറഞ്ഞത്. പ്രോട്ടോക്കോളിൽ ഒപ്പു വച്ചത് ഉത്തമവിശ്വാസത്തോടെ ആയിരുന്നെങ്കിലും പ്രതീക്ഷിച്ച രീതിയിൽ അത് പ്രായോഗികമാകുന്നില്ല എന്നു പറഞ്ഞ അവർ, നിലവിൽ നോർത്തേൺ അയർലൻഡിലുള്ള പ്രശ്നങ്ങൾക്ക് അത് കാരണമാവുകയും ചെയ്തു എന്നു പറഞ്ഞു.

നോർത്തേൺ അയർലൻഡിലേക്ക് പോകുന്ന ബ്രിട്ടീഷ് ചർക്കുകൾക്ക് മേലുള്ള ഇ യു പരിശോധനകൾ ഒഴിവാക്കുന്ന നിയമം വരുന്ന വേനൽക്കാലത്തുകൊണ്ടു വരുമെന്നും അവർ പറഞ്ഞു. ഐറിഷ് റിപ്പബ്ലിക്കിലേക്കുള്ള ചരക്കുകൾ പക്ഷെ ഈ നിയമത്തിൻ കീഴിൽ വരില്ല. അതുപോലെ കള്ളക്കടത്തുകാർക്കെതിരെ കർശന നടപടികൾക്കും ഈ നിയമത്തിൽ വകുപ്പുണ്ടാകും. മാത്രമല്ല, നോർത്തേൺ അയർലൻഡിലെ വ്യാപാര തർക്കങ്ങളിൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനുള്ള അധികാരവും എടുത്തുകളയും. ഇതോടെ ഈ പ്രവിശ്യയിലെ നികുതികളിൽ ഭേദഗതി വരുത്താനും ചാൻസലർക്ക് അധികാരം ലഭിക്കും.

ബ്രെക്സിറ്റിന്റെ ഭാഗമായ പ്രോട്ടോക്കോൾ പഴയ ഗുഡ് ഫ്രൈഡേ കരാറിലെ വിവിധ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ ലിസ് ട്രസ്സ് സർക്കാരിന്റെ പ്രഥമ പരിഗണന പ്രവിശ്യയിലെ സമാധാന ശ്രമങ്ങളാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ ബ്രസ്സല്സ്സുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. ഈ ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ പുതിയ നിയമം കൊണ്ടുവരുമെന്ന് ലിസ് ട്രസ്സ് പറഞ്ഞു. അതേസമയം, യു കെയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ നടപടി വിശ്വാസത്തെ കെടുത്തുന്നതാണെന്ന് അയർലൻഡിന്റെ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു.

അതേസമയം, യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന അഭിപ്രായമുള്ളവർക്ക് ഭൂരിപക്ഷമുള്ള പ്രഭു സഭയിൽ ഈ പുതിയ നിയമം പാസ്സാക്കി എടുക്കുക എന്നത് ഏറെ ദുഷ്‌കരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നോർത്തേൺ അയർലൻഡും ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP