Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്റ്റോക്കുള്ളത് ഒരു ദിവസത്തെ പെട്രോൾ മാത്രം; 15 മണിക്കൂർ പവർകട്ട്; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ; ദേശീയസമിതി രൂപവത്കരിക്കാൻ ശ്രീലങ്ക

സ്റ്റോക്കുള്ളത് ഒരു ദിവസത്തെ പെട്രോൾ മാത്രം; 15 മണിക്കൂർ പവർകട്ട്; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന്  പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ; ദേശീയസമിതി രൂപവത്കരിക്കാൻ ശ്രീലങ്ക

ന്യൂസ് ഡെസ്‌ക്‌

കൊളംമ്പോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ദേശീയ സമിതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീലങ്ക. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ സാമ്പത്തിക നയവും കടമെടുപ്പും അടക്കമുള്ള കാര്യങ്ങൾ ഈ സമിതിയാണ് തീരുമാനിക്കുക. പ്രതിസന്ധിയെ മറികടക്കാൻ പുതിയ ബഡ്ജറ്റ് അവതരപ്പിക്കുമെന്നും ശ്രീലങ്കൻ എയർ ലൈൻസിനെ സ്വകാര്യ വത്കരിക്കുമെന്നും റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു.

നിലവിൽ ശ്രീലങ്കയുടെ ശേഖരത്തിലുള്ളത് ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രമാണ്, ദിവസവും 15 മണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും റെനിൽ വ്യക്തമാക്കി. അവശ്യമരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. സാമ്പത്തികരംഗം അപകടകരമായ സ്ഥിതിയിലെന്ന് വ്യക്തമാക്കിയ വിക്രമസിംഗെ വരാനിരിക്കുന്ന മാസങ്ങൾ അതീവ ദുഷ്‌കരമാകുമെന്ന് മുന്നറിയിപ്പും നൽകി.

'അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും'- വിക്രമസിംഗെ പറഞ്ഞു.

''അടുത്ത രണ്ടു മാസങ്ങൾ വളരെ നിർണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം. ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകണം. 2022 വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഒരുങ്ങണം' - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്. പ്രസിഡന്റിന്റെ വസതിയിലായിരുന്നു അധികാരമേൽക്കൽ. ഇത് ആറാം തവണയാണ് റെനിൽ ലങ്കൻ പ്രധാനമന്ത്രിയാകുന്നത്. പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുമായി നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് മുൻ പ്രധാനമന്ത്രിയായ റെനിൽ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്.

രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണ്. വരാനിരിക്കുന്ന മാസങ്ങൾ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും. എല്ലാവരും ത്യാഗങ്ങളും വീട്ടു വീഴ്ചകളും ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ജനകീയപ്രക്ഷോഭത്തെതുടർന്ന് മഹിന്ദ രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇതേത്തുടർന്നാണ് റനിൽ വിക്രമസിംഗയെ തൽസ്ഥാനത്തേക്ക് നിയമിക്കാൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ തീരുമാനിച്ചത്. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ ഏക പാർലമെന്റ് അംഗമാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP