Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202208Thursday

മോദിയും ബോറിസ് ജോൺസനും തമ്മിൽ ധാരണയിലായാൽ ഇന്ത്യയിലേക്ക് സ്‌കോച്ച് വിസ്‌കി ഒഴുകും; ചർച്ച നടക്കുന്നത് നികുതിയില്ലാ വ്യാപാരത്തിന്; ഇന്ത്യയിലെ കുടിയന്മാർക്ക് ജവാൻ ഉപേക്ഷിച്ച് ജോണി വാക്കറിലേക്ക് മാറാൻ സമയമാകുന്നു

മോദിയും ബോറിസ് ജോൺസനും തമ്മിൽ ധാരണയിലായാൽ ഇന്ത്യയിലേക്ക് സ്‌കോച്ച് വിസ്‌കി ഒഴുകും; ചർച്ച നടക്കുന്നത് നികുതിയില്ലാ വ്യാപാരത്തിന്; ഇന്ത്യയിലെ കുടിയന്മാർക്ക് ജവാൻ ഉപേക്ഷിച്ച് ജോണി വാക്കറിലേക്ക് മാറാൻ സമയമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബ്രെക്സിറ്റിനു ശേഷം പല ലോകരാജ്യങ്ങളുമായും ബ്രിട്ടൻ വ്യാപാര കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അതിലെല്ലാം പ്രാധാന്യം ബ്രിട്ടനും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും നൽകുന്നത് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനാണ്. അത് സാധ്യമാവുകയാണെങ്കിൽ ഏറ്റവും അധികം പ്രയോജനപ്പെടുക സ്‌കോച്ച് വിസ്‌കി നിർമ്മാണ മേഖലയേയായിരിക്കും എന്ന് മേഖലയിലെ പ്രമുഖർ പറയുന്നു.

അതേസമയം, ഇന്ത്യയിൽ സ്‌കോച്ച് വിസ്‌കികൾ കൂടുതൽ വിലക്കുറവിൽ ലഭ്യമാകും എന്നതുകൊണ്ട് ഇന്ത്യൻ സമൂഹത്തിനും ഇത് ഉപകാരപ്രദമാകും. നിലവിൽ, ലോകത്തിലെ, ഏറ്റവുമധികം സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 2019-ൽ 131 മില്യൺ കുപ്പികളായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഈ വർഷം അവസാനത്തോടെ ഒരു സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്ന ബ്രിട്ടന് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനുള്ള അവസരം ലഭിച്ചാൽ അത് വലിയൊരു അനുഗ്രഹം തന്നെയായിരിക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌കി വിപണിയാണ് ഇന്ത്യ. എന്നാൽ, ഇവിടെ സ്‌കോച്ച് വിസ്‌കിയുടെ സാന്നിദ്ധ്യം വെറും 2 ശതമാനം മാത്രമാണ്. സ്വതന്ത്ര വ്യാപാര കരാറിലൂടെ തീരുവയില്ലാതെ സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുവാനുള്ള അവസരം ലഭിച്ചാൽ സ്‌കോട്ടിഷ് വ്യവസായ മേഖലയ്ക്കും ഒരു പുത്തൻ ഉണർവ്വ് ലഭിക്കും. അതേസമയം, ഇന്ത്യയുടെ വിപണി ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബ്രിട്ടൻ എത്തുന്നതോടെ പ്രതിരോധം ഉൾപ്പടെ പല മേഖലകളിലും ബ്രിട്ടന്റെ സഹായം ഇന്ത്യയെ തേടിയെത്തുകയും ചെയ്യും.

ക്രൂഡ് ഓയിൽ മേഖലയിലെ പ്രതിസന്ധി എണ്ണ സംസ്‌കരണ ശാലകളെ ബാധിച്ചപ്പോൾ സ്‌കോട്ട്ലാൻഡിന്റെ പ്രധാന കയറ്റുമതി ഉദ്പന്നമായി മാറിയിരിക്കുകയാണ് വിസ്‌കി. ഇന്ത്യൻ വിപണി വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ് താനും . എന്നാൽ, നിലവിൽ സ്‌കോച്ച് വിസ്‌കിക്ക് മേൽ ഇന്ത്യ ചുമത്തുന്നത് 150 ശതമാനം ഇറക്കുമതി തീരുവയാണ്. ഇത് പൂർണ്ണമായും എടുത്തു മാറ്റിയില്ലെങ്കിൽ കൂടി വലിയൊരു ശതമാനം കുറവ് ചെയതാൽ തന്നെ അത് സ്‌കോച്ച് വിസ്‌കി നിർമ്മാണ മേഖലയെ ഗണ്യമായി സ്വാധീനിക്കും.

അതേസമയം, ലോകോത്തര ബ്രാൻഡുകൾ മധ്യവർത്തി സമൂഹത്തിൽ ഉള്ളവർക്ക് കൂടി പ്രാപ്യമാകും എന്നൊരു മെച്ചം ഇന്ത്യയ്ക്കുമുണ്ട്. ജവാനെ മറന്ന് ജോണി വാക്കറെ പുൽകാൻ ഇനിയെത്ര കാത്തിരിക്കണം എന്നതാണ് ഇപ്പോൾ മലയാളി ഉത്തരം തേടുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP