Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എങ്ങനെയെങ്കിലും യു കെയിൽ എത്തി അവിടെ കൂടാമെന്ന് കരുതി കടൽ കടക്കുന്നവരും മരുഭൂമി താണ്ടുന്നവരും ഇനി നിരാശരാകും; യു കെയിൽ അനധികൃതമായി എത്തുന്ന എല്ലാവരേയും ഉടൻ റുവാൻഡയിലേക്ക് കടത്തും; അഭയാർത്ഥി അപേക്ഷയിൽ തീരുമാനം ആവും വരെ ആഫ്രിക്കയിൽ തടങ്കലിൽ

എങ്ങനെയെങ്കിലും യു കെയിൽ എത്തി അവിടെ കൂടാമെന്ന് കരുതി കടൽ കടക്കുന്നവരും മരുഭൂമി താണ്ടുന്നവരും ഇനി നിരാശരാകും; യു കെയിൽ അനധികൃതമായി എത്തുന്ന എല്ലാവരേയും ഉടൻ റുവാൻഡയിലേക്ക് കടത്തും; അഭയാർത്ഥി അപേക്ഷയിൽ തീരുമാനം ആവും വരെ ആഫ്രിക്കയിൽ തടങ്കലിൽ

മറുനാടൻ മലയാളി ബ്യൂറോ

സാമ്രാജ്യത്വ ശക്തികൾ എന്നാണ് വിളിക്കാറുള്ളതെങ്കിലും പൊതുവെ പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ മനുഷ്യർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ്. മനുഷ്യത്വത്തിന്റെ ഒരു സ്പർശം ആ നിയമങ്ങളിലുണ്ട്. അത് മനസ്സിലാക്കി തന്നെയാണ് പല രാജ്യങ്ങളിൽ നിന്നും അനധികൃതമായി ആളുകൾ അവിടങ്ങളിലേക്ക് കുടിയേറുന്നത്. ബ്രിട്ടനിൽ അനധികൃതമായി എത്തിപ്പെട്ടാൽ അഭയാർത്ഥി സ്റ്റാറ്റസിനുള്ള അപേക്ഷയിന്മേൽ തീരുമാനമാകുന്നതുവരെ ബ്രിട്ടനിൽ താമസിക്കാൻ കഴിയുമായിരുന്നു.

ഇനി ഒരുപക്ഷെ അപേക്ഷ നിരസിക്കപ്പെടുമെന്ന ഘട്ടം വന്നാൽ, ക്യാമ്പിൽ നിന്നും മുങ്ങി മറ്റൊരു വ്യക്തിയായി ആരാരും അറിയപ്പെടാതെ എവിടെയെങ്കിലും ജീവിക്കാനും കഴിയും. ഇത്തരത്തിൽ മുങ്ങുന്നവരെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതറിയാവുന്നവരാണ് പണം വാങ്ങി ആളുകളെ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സിറിയ, അഫ്ഗാൻ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമൊക്കെ ആളുകളെ ഇവിടെ അനധികൃതമായി എത്തിക്കുന്നത്.

മരുഭൂമി താണ്ടിയും ഇംഗ്ലീഷ് ചാനലിലൂടെ ജീവൻ പണയം വെച്ച് കൊച്ചു നൗകകളിൽ ഇക്കരെയെത്തിയും എങ്ങനെയെങ്കിലും ജീവിക്കാമെന്ന മോഹവുമായി എത്തുന്നവർക്ക് ഇനി പക്ഷെ നിരാശപ്പെടേണ്ടതായി വരും. അനധികൃതകുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ഏകദേശം 4000 ത്തോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ കാതങ്ങൾ അപ്പുറെയുള്ള റുവാൻഡയിലേക്ക് മാറ്റുകയാണ് ബ്രിട്ടീഷ് സർക്കാർ.

അനധികൃതമായി എത്തിയവരുടെ അപേക്ഷയിൽ സർക്കാർ തീർപ്പ് കൽപിക്കും വരെ ഇത്തരക്കാരെ താമസിപ്പിക്കുവാൻ ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യവുമായി ബ്രിട്ടൻ കരാറിലെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി റുവാൻഡയിലെത്തിയ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഇന്ന് ഈ കരാറിൽ ഒപ്പുവയ്ക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനുള്ള പ്രാരംഭ ചെലവ് മാത്രം 120 മില്യൻ പൗണ്ട് വരും എന്നാണ് കണക്കാക്കുന്നത്.

ഈ പുതിയ പദ്ധതിയുടെ ഭാഗമായി നോർത്ത് യോർക്ക് ഷയറിൽ അനധികൃത കുടിയേറ്റക്കാർക്കായി ഒരു സ്വീകരണ കേന്ദ്രം ഒരുക്കും. ബ്രിട്ടനിലെത്തുന്നവരെ ഇവിടെയെത്തിച്ചതിനു ശേഷമായിരിക്കും റുവാൻഡയിലെ ക്യാമ്പിലേക്ക് മാറ്റുക. ഇത്തരത്തിലുള്ള ഒരു പദ്ധതി ആരംഭിച്ചാൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയും എന്നാണ് ബ്രിട്ടൻ കരുതുന്നത്.

എന്നാൽ, ഈ നടപടിക്കെതിരെ ഇടതുപക്ഷ അനുകൂലികളായ നിയമജ്ഞരും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. ഒരുപക്ഷെ അവർ ഇതിനെതിരെ നിയമനടപടികൾക്കും നീങ്ങിയേക്കാം. ബ്രിട്ടന്റെ അതിർത്തി നിയന്ത്രിക്കുന്നതിനാണ് ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്തതെന്നായിരിക്കും നാളെ ബോറിസ് ഈ പ്രഖ്യാപനം നടത്തി പറയുക. ബ്രെക്സിറ്റിനു ശേഷം നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാനായി. ഇപ്പോൾ അനധികൃത കുടിയേറ്റത്തിനെതിരെയും നടപടികൾ വരുന്നു.

ഈ പദ്ധതിനിലവിൽ വരുന്നതോടെ ഇംഗ്ലീഷ് ചാനലിന്റെ നിയന്ത്രണം പ്രതിരോധ വകുപ്പ് ഏറ്റെടുക്കും. അനധികൃത മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കുന്നത് റോയൽ നേവിയുടെ ചുമതലയായി മാറും. അതുപോലെ ഒരിക്കൽ അപേക്ഷ തിരസ്‌കരിക്കപ്പെട്ടാൽ അനധികൃത കുടിയേറ്റക്കാർക്ക് വീണ്ടും ഒരിക്കൽ കൂടി അപേക്ഷിക്കാൻ കഴിയാത്തവിധം നിയമഭേദഗതി കൊണ്ടുവരും.

വളരെ ക്രൂരവും നിന്ദ്യവുമായ ഒരു നടപടി എന്നാണ് അഭയാർത്ഥികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സംഘടന ഇതിനെ വിശേഷിപ്പിച്ചത് ലേബർ പാർട്ടിയുടെ ഷാഡോ ഹോം സെക്രട്ടറിയും റുവാൻഡ പദ്ധതി ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ ഇത് വലിയൊരു പരിധി വരെ സഹായകരമാകും എന്ന നിലപാടാണ് സർക്കാരിന്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP