Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആയിരത്തിലധികം യുക്രെയിൻ സേനാംഗങ്ങൾ കീഴടങ്ങി; തുറമുഖത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു; നഗരം നാമവശേഷമാക്കി, ഏതാണ്ട് പിടിച്ചെടുത്തത് മരിയുപോൾ; ഇതുവരെ ചെറുത്തുനിന്ന യുക്രെയിനെ തുരത്തി റഷ്യയുടെ മുന്നേറ്റം; സുപ്രധാന വിജയം നേടിയെന്ന വിലയിരുത്തലിൽ പുടിൻ

ആയിരത്തിലധികം യുക്രെയിൻ സേനാംഗങ്ങൾ കീഴടങ്ങി; തുറമുഖത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു; നഗരം നാമവശേഷമാക്കി, ഏതാണ്ട് പിടിച്ചെടുത്തത് മരിയുപോൾ; ഇതുവരെ ചെറുത്തുനിന്ന യുക്രെയിനെ തുരത്തി റഷ്യയുടെ മുന്നേറ്റം; സുപ്രധാന വിജയം നേടിയെന്ന വിലയിരുത്തലിൽ പുടിൻ

മറുനാടൻ മലയാളി ബ്യൂറോ

ന്നലെ ഏകദേശം ആയിരത്തോളം യുക്രെയിൻ സൈനികർ കീഴടങ്ങിയതോടെ മരിയുപോൾ നഗരം ഏതാണ്ട് റഷ്യൻ നിയന്ത്രണത്തിലായി. ഇതോടെ രണ്ടുമാസത്തോളമായി നീളുന്ന യുദ്ധത്തിൽ അവസാനം റഷ്യയ്ക്ക് ഒരു സുപ്രധാന വിജയം കൈവന്നിരിക്കുകയാണ്. തന്ത്രപ്രധാനമായ മരിയുപോൾ നഗരത്തിൽ യുക്രെയിൻ പട്ടാളം കീഴടങ്ങുന്ന കാഴ്‌ച്ച റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ളടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. ഒരു ബങ്കറിൽ നിന്നും ഇറങ്ങി വരുന്ന സൈനികർ കൈകൾ ഉയർത്തിപ്പിടിച്ച് നടന്നെത്തിയാണ് കീഴടങ്ങുന്നത്.

നഗരത്തിന്റെ വ്യവസായ ജില്ലയിൽ 1026 യുക്രെയിൻ സൈനികർ കുടുങ്ങിപ്പോയെന്നും അവർ പൂർണ്ണമായും കീഴടങ്ങി എന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. ഇതിൽ 162 മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ട് എന്നും റഷ്യ പറയുന്നു. എന്നാൽ, ഇക്കാര്യം കീവ് നിഷേധിക്കുകയാണ്. നിബന്ധനകൾ ഒന്നുമില്ലാതെ സ്വമേധയാ യുക്രെയിൻ സൈനികർ കീഴടങ്ങുകയായിരുന്നു എന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയത്തിന്റെ സമൂഹമാധ്യമ പോസ്റ്റുകളിൽപറയുന്നത്. മരിയുപോൾ നഗരത്തിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായും പോസ്റ്റിൽ പറയുന്നു.

ഏഴാഴ്‌ച്ചയായി നീണ്ടു നിൽക്കുന്ന യുദ്ധത്തിൽ ഏറിയ സമയത്തും ഈ നഗരം റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുകയായിരുന്നു. നഗരത്തിന്റെ മിക്ക ഭാഗങ്ങളും ബോംബിംഗിലുംഷെൽ ആക്രമണത്തിലും തകർന്നടിയുകയും ചെയ്തിട്ടുണ്ട്. ഈ നഗരത്തിലെ ഒരു പ്രസവാശുപത്രിക്ക് നേരെ ബോംബാക്രമണം നടത്തിയതിന് റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതുവരെ നഗരത്തിൽ 21,000 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം നഗരത്തിന്റെ മേയർ പറഞ്ഞത്.

അതേസമയം, നഗരം പൂർണ്ണമായും കീഴടങ്ങിയിട്ടില്ലെന്നും പല ഭാഗങ്ങളും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മേയറുടെ ഉപദേഷ്ടാവ് അറിയിച്ചു. ഉരുക്കു നിർമ്മാണ ശാലകളുള്ള അസോവ്സ്താലും തുറമുഖവും ഇപ്പോഴും യുക്രെയിന്റെ നിയന്ത്രണത്തിലാണെന്നാണ് യുക്രെയിൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ അസോവ്സ്താൽ കീഴടക്കി എന്നാണ് റഷ്യ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ അസോവ് തുറമുഖവും റഷ്യയുടെ നിയന്ത്രണത്തിലാകും. ഇത് കിഴക്കൻ മേഖലയിൽ ആക്രമണം കടുപ്പിക്കുന്നതിന് റഷ്യയ്ക്ക് ഏറെ പ്രയോജനകരമായിരിക്കും എന്നാണ് യുദ്ധവിദഗ്ദർ പറയുന്നത്.

അതെസമയം, തങ്ങളുടെ പരാജയം മറച്ചുവയ്ക്കാൻ രാജ്യത്തിന്റെ തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും റഷ്യ ആക്രമണം കടുപ്പിക്കുകയാനെന്ന് സെലെൻസ്‌കി ആരോപിച്ചു. ഈയാഴ്‌ച്ച ആദ്യം 36-ാം മറൈൻ ബ്രിഗേഡ് തങ്ങൾ അന്തിമ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മരണമോ അല്ലെങ്കിൽ വിജയമോ മാത്രമായിരിക്കും ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ഇന്നലെ രാത്രി ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബാക്കിയുള്ള മറൈനുകൾ അതിതീവ്ര ദേശീയവാദികളായ അസോവ് ബ്രിഗേഡിൽ ചേര്ന്നു എന്നാണ് പറയുന്നത്.

ഏകദേശം 4 ലക്ഷത്തിലധികം പേരാണ് മരിയുപോളിൽ ഉണ്ടായിരുന്നത്. യുദ്ധം തുടങ്ങിയതോടെ പലരും ദേശം വിട്ടു. ഇപ്പോൾ 1 ലക്ഷത്തിലധികം പേർ നഗരത്തിൽ ഉണ്ട് എന്നാണ് അറിയുന്നത്. റഷ്യൻ പട്ടാളം നഗരം വളഞ്ഞ് മതിൽ തീർത്തതോടെ വെള്ളവും ഭക്ഷണവും ഉൾപ്പടെയുള്ള അത്യാവശ്യ സധനങ്ങളുടെ ലഭ്യതയെല്ലാം കുറഞ്ഞിരിക്കുകയാണ്. രണ്ടു മൂന്നു ദിവസങ്ങൾക്കപ്പുറം ജനങ്ങൾക്ക് പിടിച്ചു നിൽക്കാനാകില്ല എന്നാണ് ഒരു യുക്രെയിൻ എം പി പറഞ്ഞത്.

അതേസമയം, ഈ നഗരം കീഴടക്കിയത് റഷ്യയെ സംബന്ധിച്ച് ഒരു സുപ്രധാന നേട്ടം തന്നെയാണ്. ഇതോടെ റഷ്യയിൽ നിന്നും, റഷ്യൻ അനുകൂല വിമതർ നിയന്ത്രിക്കുന്ന കിഴക്കൻ യുക്രെയിനിലേക്ക് കരമാർഗ്ഗം എളുപ്പത്തിൽ പോകാനാകും. ഇതോടെ ക്രീമിയയിൽ നിന്നുള്ള സൈന്യത്തിനും റഷ്യയിൽ നിന്നെത്തുന്ന സൈന്യത്തിനും ഏകോപിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാവുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP