Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ല; നിക്ഷ്പക്ഷ നിലപാട് തുടരാമെന്ന് യുക്രൈൻ; കീവിലും ചെർണീവിലും ആക്രമണം കുറയ്ക്കുമെന്ന് ഉറപ്പു നൽകി റഷ്യ; തുർക്കിയിൽ മൂന്ന് മണിക്കൂർ നീണ്ട സമാധാന ചർച്ചയിൽ നിർണ്ണായക പുരോഗതി; പ്രതീക്ഷയോടെ ലോകരാഷ്ട്രങ്ങൾ

രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് നൽകിയാൽ നാറ്റോയിൽ ചേരില്ല; നിക്ഷ്പക്ഷ നിലപാട് തുടരാമെന്ന് യുക്രൈൻ; കീവിലും ചെർണീവിലും ആക്രമണം കുറയ്ക്കുമെന്ന് ഉറപ്പു നൽകി റഷ്യ; തുർക്കിയിൽ മൂന്ന് മണിക്കൂർ നീണ്ട സമാധാന ചർച്ചയിൽ നിർണ്ണായക പുരോഗതി; പ്രതീക്ഷയോടെ ലോകരാഷ്ട്രങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ഇസ്താംബുൾ: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിൽ തുർക്കിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാധാന ചർച്ചയിൽ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രൈൻ നിലപാട് എടുത്തു. യുക്രൈൻ തലസ്ഥാനമായ കീവ്, ചെർണീവിലും എന്നിവിടങ്ങളിൽ ആക്രമണം കുറയ്ക്കുമെന്നു റഷ്യയും ഉറപ്പ് നൽകി. 

യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചിട്ട് 34 ദിവസം പിന്നിടുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതീക്ഷകൾ നൽകുന്ന പ്രതികരണങ്ങളാണ് ഇരുരാജ്യങ്ങളും നടത്തിയിട്ടുള്ളത്. യുക്രൈൻ തലസ്ഥാനമായ കീവിനും വടക്കൻ നഗരമായ ചെർണീവിനും സമീപത്ത് സൈനികപ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം.

അന്താരാഷ്ട്ര ഉറപ്പുകളോടെ നിഷ്പക്ഷ നിലപാട് തുടരാം എന്ന നിലപാടാണ് യുക്രൈൻ നിർദ്ദേശിച്ചിരിക്കുന്നത്. 'നാറ്റോ പോലെയുള്ള സൈനിക സഖ്യത്തിൽ യുക്രൈൻ ചേരില്ല, സൈനിക താവളങ്ങൾക്ക് ഇടം നൽകില്ല തുടങ്ങിയവയാണ് നിഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സുരക്ഷാ ഉറപ്പുകൾക്ക് പകരമായാണ് യുക്രൈൻ ഈ ഉറപ്പ് നൽകിയത്. സുരക്ഷാ വിഷയത്തിൽ പോളണ്ട്, തുർക്കി, കാനഡ എന്നീ രാജ്യങ്ങളാകും ജാമ്യം നിൽക്കുക. തുടക്കം മുതൽ തന്നെ റഷ്യ മുന്നോട്ട് വെക്കുന്ന ഒരു നിർദ്ദേശമാണ് ഇത്.



റഷ്യൻ ഉപ പ്രതിരോധ മന്ത്രി അലക്സാണ്ടർ ഫോമിനാണ് തലസ്ഥാനമായ കീവിലെയും ചെർണീവിലെയും ആക്രമണങ്ങൾ കുറക്കാമെന്ന് വ്യക്തമാക്കിയത്. ചർച്ച ആരംഭിക്കുമ്പോൾ വലിയ പ്രതീക്ഷ പ്രമുഖരായ പല നയതന്ത്ര വിദഗ്ദ്ധർ പോലും മുന്നോട്ട് വെച്ചിരുന്നില്ല. എന്നാൽ തികച്ചും അപ്രതീക്ഷിതമായിട്ടാണ് കാര്യമായ പുരോഗതികളിലേക്ക് ചർച്ച നീങ്ങിയത്. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായതായി തുർക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കവുസോഗ്ലു പറഞ്ഞു.



തുർക്കി പ്രസിഡന്റ് തയീപ് എർദോഗന്റെ ഓഫിസിൽ ആരംഭിച്ച സമാധാന ചർച്ച പൂർത്തിയായി. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുർക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ തയീപ് എർദോഗൻ എതിർത്തിരുന്നു.

റഷ്യൻ കോടീശ്വരനായ റോമൻ അബ്രാമോവിച്ചും ചർച്ചയിൽ പങ്കെടുത്തിരുന്നു. വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. രണ്ടാഴ്‌ച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ചകൾ നടക്കുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തുമെന്ന് തുർക്കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചർച്ചയ്‌ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ചകൾ നടക്കുന്നത്. യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇർപിൻ യുക്രൈൻ സേന തിരിച്ചുപിടിച്ചതായി മേയർ ഒലെക്‌സാണ്ടർ മാർകുഷിൻ വ്യക്തമാക്കിയിരുന്നു.

യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കമായാണ് തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് എർദുഗാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ട പുരോഗതി അടയാളപ്പെടുത്തിയ ചർച്ചയായിരുന്നു ഇതെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസ്ലോഗു പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാധ്യത ഉയർത്തുന്നതായിരുന്നു ചർച്ചയെന്ന് യുക്രൈൻ പ്രതിനിധി പറഞ്ഞു.

ചർച്ച പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ മുമ്പേ അവസാനിപ്പിച്ച് യുക്രൈൻ പ്രതിനിധികൾ പുറത്തിറങ്ങിയത് കൂടുതൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നാലെയുള്ള അവരുടെ പ്രതികരണങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു. തൊട്ടുപിന്നാലെ സൈനികപ്രവർത്തനങ്ങൾ ലഘൂകരിക്കുമെന്ന റഷ്യൻ പ്രസ്താവനയും പുറത്തിറങ്ങി.

പശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സുരക്ഷാ ഉറപ്പ് ഏത് രീതിയിൽ വേണമെന്ന കാര്യം യുക്രൈൻ ചർച്ചയിൽ ഉന്നയിച്ചു. നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളിൽ ചേരുകയോ സൈനിക താവളങ്ങൾ ഒരുക്കുകയോ ചെയ്യില്ലെന്ന് യുക്രൈൻ പ്രതിനിധികൾ ചർച്ചയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP