Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടുതൽ പട്ടാളത്തെ അയച്ച് അമേരിക്ക; ഐറിഷ് തീരത്ത് റഷ്യയുടെ നാവികാഭ്യാസം; റഷ്യയുടെ ആണവായുധ നീക്കം പരിശോധിക്കാൻ അമേരിക്കയുടെ ചാരവിമാനം; പ്രതിരോധിക്കാൻ ചെറുപ്പക്കാർ കൂട്ടത്തോടെ ഉക്രെയിൻ സേനയിലേക്ക്; യുദ്ധകാഹളം മുഴങ്ങുന്ന ദിനങ്ങളെണ്ണി റഷ്യയും ഉക്രെയിനും

കൂടുതൽ പട്ടാളത്തെ അയച്ച് അമേരിക്ക; ഐറിഷ് തീരത്ത് റഷ്യയുടെ നാവികാഭ്യാസം; റഷ്യയുടെ ആണവായുധ നീക്കം പരിശോധിക്കാൻ അമേരിക്കയുടെ ചാരവിമാനം; പ്രതിരോധിക്കാൻ ചെറുപ്പക്കാർ കൂട്ടത്തോടെ ഉക്രെയിൻ സേനയിലേക്ക്; യുദ്ധകാഹളം മുഴങ്ങുന്ന ദിനങ്ങളെണ്ണി റഷ്യയും ഉക്രെയിനും

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കയിലെ ഏകദേശം 8500 ഓളംവരുന്ന പട്ടാളക്കാരോട് കിഴക്കൻ യൂറോപ്പിലേക്ക് തിരിക്കാൻ തയ്യാറായി നിൽക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ജോ ബൈഡൻ സർക്കാർ. ഉക്രെയിൻ ആക്രമിച്ചാൽ രക്തവും കണ്ണീരും ഒഴുക്കാൻ മാത്രമേ സഹായിക്കൂ എന്ന് മുന്നറിയിപ്പ് നൽകിയ ബ്രിട്ടൻ അവരുടേ കീവിലെ എംബസിയിൽ നിന്നും ജീവനക്കാരെ പിൻവലിക്കുകയാണ്. മേഖലയിൽ ഒരുസംഘർഷം ഒഴിവാക്കുവാനുള്ള സാധ്യത മങ്ങിയിരിക്കുകയാണെന്ന് ബോറിസ് ജോൺസനും സമ്മതിക്കുന്നു.

അതേസമയം, അമേരിക്കൻ സൈനികർക്ക് ഏതു സമയവും യുദ്ധത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയതായി അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക വക്താവ ജോൺ കിർബി സ്ഥിരീകരിച്ചു. നാറ്റൊയുടെ പ്രതികരണ സന സജീവമാകുകയാണെങ്കിൽ അമേരിക്കൻ സൈനികരും അവരോടൊപ്പം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നാറ്റോയുട് അമേരിക്കയ്ക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുവാനും, തങ്ങളുടെ സഖ്യ രാഷ്ട്രങ്ങൾക്ക് സ്വയം പ്രതിരോധിക്കുന്ന കാര്യത്തിൽ സഹായിക്കുവാനുമാണ് ഈ നീക്കം എന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ-ഉക്രെയിൻ സംഘർഷത്തെ സംബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് വിവിധ യൂറോപ്യൻ രാഷ്ട്ര തലവന്മാരുമായി സംസാരിക്കുമെന്നറിയുന്നു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉരുസ്വല വോൺ ഡേർ ലെയെനും ഈ സംഭാഷണങ്ങളിൽ പങ്കെടുക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് ചാൾസ് മൈക്കൽ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷൂൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗി, പോളണ്ട് പ്രസിഡണ്ട് ആൻഡ്രേജ് ഡുഡ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ് എന്നിവരും ചർച്ചകളിൽ പങ്കെടുക്കും.

അതേസമയം സംഘർഷത്തിന് ആക്കം കൂട്ടിക്കൊണ്ട് ഐറിഷ് തീരത്ത് ഒരു അടുത്തമാസം ഒരു നാവികാഭ്യാസം നടത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചു. സംഘർഷം കനക്കുംതോറും യൂറോപ്യൻ രാജ്യങ്ങളിൽ ഗ്യാസിന്റെ വില വർദ്ധിക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. ഒപ്പം റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധവും ഏർപ്പെടുത്തിയേക്കാം. അതേസമയം തങ്ങളുടെ രാജ്യാതിർത്തിക്കടുത്തായി നാറ്റോയുടെ സാന്നിദ്ധ്യം ശക്തിപ്പെടുന്നത് തങ്ങൾക്ക് ഭീഷണിയാണെന്നും അത് കണക്കിലെടുത്ത് പ്രതികരിക്കേണ്ടത് റഷ്യ സൈന്യമാണെന്നുമായിരുന്നു പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്‌കോവ് പറഞ്ഞത്.

അതേസമയം, ഉക്രെയിനിലെ ബ്രിട്ടീഷ് എംബസിയിലെ പകുതിയോളം ജീവനക്കാരെ ബ്രിട്ടൻ പിൻവലിച്ചു. അവരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം ബ്രിട്ടനിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. എംബസി ജീവനക്കാരുടേ കുടുംബാംഗങ്ങളോട് തിരികെ വരാൻ അമേരിക്ക ആവശ്യപ്പെട്ടതിന് തൊട്ടുപുറകെയാണിത്. അമേരിക്കൻ എംബസിയിലേയും അപ്രധാന തസ്തികകളിൽ ജോലിചെയ്യുന്ന ജീവനക്കാരോട് മടങ്ങാൻ അവശ്യപ്പെട്ടിട്ടുണ്ട്. അംബാസിഡർ ഉൾപ്പടെ 30 ജീവനക്കാർ മാത്രമായിരിക്കും ഇനി ഉക്രെയിനിലെ ബ്രിട്ടീഷ് എംബസിയിൽ ഉണ്ടാവുക.

യുദ്ധസമാനമായ അന്തരീക്ഷം സംജാതമായതോടെ അമേരിക്കൻ ചാരവിമാനങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉക്രെയിൻ അതിർത്തിയിലൂടെ പറന്ന വിമാനങ്ങൾ റഷ്യയുടെ സുപ്രധാന ആയുധ വിന്യാസങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ ഡിസംബർ മുതൽ തന്നെ അമേരിക്കയുടെ ആർ സി -135 റിവെറ്റ് ചാരവിമാനങ്ങൾ ഉക്രെയിൻ അതിർത്തിയിൽ സജീവമായ നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനുപുറമെ ഇ-8 സ്റ്റാർസ് വിമാനങ്ങൾ ഉപയോഗിച്ച് റഷ്യൻ കരസൈന്യത്തിന്റെ വിന്യാസവും അമേരിക്ക നീരീക്ഷിക്കുന്നുണ്ട്.

റഷ്യ ആണവായുധങ്ങൾ വിന്യസിക്കുന്നുണ്ടോ എന്നതാണ് അമേരിക്ക പ്രധാനമായും നിരീക്ഷിക്കുന്നത്. അതിനുള്ള സാധ്യത ഇതിനോടകം തന്നെ റഷ്യൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.മാത്രമല്ല, കൂടുതൽ സൈനികരേയും വിമാനങ്ങളേയും ഉക്രെയിനിലേക്ക് അയയ്ക്കുവാനും അമേരിക്ക ഉദ്ദേശിക്കുന്നുണ്ടെന്ന് ടൈംസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ തന്നെ ഏകദേശം 150 ഓളം സൈനിക ഉദ്യോഗസ്ഥർ ഉക്രെയിനിൽ ഉണ്ട്. ഉക്രെയിൻ സൈന്യത്തിന് വിവിധ മേഖലകളിൽ പരിശീലനം നൽകുവാനാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്.

യുദ്ധം ആസന്നമാണെന്ന തോന്നൽ ഉണ്ടായതോടെ രാജ്യത്തെ സംരക്ഷിക്കാൻ ആയിരക്കണക്കിന് യുവാക്കളാണ് ഉക്രെയിനിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾ മുതൽ ആർക്കിടെക്ടുമാർ വരെഉക്രെയിനിന്റെ ആർമി റിസർവുകളിൽ ഭഗമാകൻ സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു കഴിഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ കൈവിൽ നടന്ന ടെറിട്ടൊറിയൽ ഡിഫൻസ് യൂണിറ്റ് പരിശീലനത്തിൽ നിരവധി യുവതി യുവാക്കളാണ് പങ്കെടുത്തത്.

ഒരു യുദ്ധമുണ്ടായാൽ, അതിർത്തിക്കുള്ളിൽ റഷ്യൻ സൈന്യത്തെ നേരിടുന്ന ചുമതല ഈ യുവതി യുവാക്കളായിരിക്കും ഏറ്റെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP